Pages

March 5, 2025

Book Quotes 2


 സ്നേഹിക്കാൻ ഒരു കാരണമുണ്ടാകുക, ഒരാളുണ്ടാകുക എന്ന അവസ്ഥയാണു ഭൂമിയിൽ തങ്ങാൻ പ്രേരിപ്പിക്കുന്നത്. മനുഷ്യനിൽനിന്നും മനുഷ്യനിലേക്കു നീളുന്ന വേരുകൾ. അവ മണ്ണിലേക്ക് നീണ്ടു മണ്ണിൽ തൊടുന്നു, വേരു പടർത്തുന്നു. ആ വേരുകളാണു മനുഷ്യനെ മണ്ണിൽതന്നെ നിലനിർത്തുന്നത്‌


വളരെ സ്നേഹിച്ചുകഴിയുന്ന ഭാര്യാ ഭർത്താക്കന്മാർക്ക് ദൈവം സമ്മാനമായി കൊടുക്കുന്നതാണു കുഞ്ഞുങ്ങൾ എന്ന വിശ്വാസം പെട്ടെന്നാണു തല്ലിക്കൊഴിഞ്ഞത്.


'പോട്ടേ' എന്ന് അവൾ യാത്രചോദിച്ചപ്പോൾ നാളെ വരുമോ എന്നു ചോദിക്കാനോർത്തില്ല. വെറുതെ നിശ്ശബ്ദമായി നില്ക്കാനേ അന്നേരം തോന്നിയുള്ളു. അവൾ പോയിക്കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ഒറ്റപ്പെടുകയാണെന്ന് ഹൃദയം അറിഞ്ഞു.


Her abrupt disappearance and silence must have been devastating, leaving you with so many unanswered questions.


ഒന്നിൽനിന്നു മറ്റൊന്നിലേക്ക് അഭയം തേടാനുള്ള സ്ത്രീകളുടെ കഴിവ് അപാരമാണ്. അത് മറക്ക ലല്ല, മറന്നെന്നൊരു നടിക്കലാണ്. നടിച്ചു നടിച്ചു നടിക്കുക യാണെന്നുപോലും മറക്കലാണ്.


സൗഹൃദം പ്രണയമായി മാറുന്നൊരു പരിണാമഘട്ടമുണ്ട്. ഒരുമിച്ചൊരു ഒഴുക്കാണ്. ഒഴുകുകയാണെന്നറിയാം, എങ്ങോട്ടാണെന്നുമറിയാം. എന്നാൽ പരസ്‌പരം അതിനെക്കുറിച്ച് സംസാരിച്ചെന്നുപോലും വരില്ല. അങ്ങനെ അതിസ്വാഭാവികമായ ഒന്നായിരുന്നു ഞങ്ങളുടെ പ്രണയവും.


A bold man may win attention by his very bearing, while a rabbit-hearted coward invites disaster.


ഒരു പെണ്ണ് ഒറ്റയ്ക്കുറങ്ങേണ്ടിവന്നാൽ അതു ആണുങ്ങളുടെ തെറ്റാണ്. അന്ത്യവിധിനാളിൽ കണക്കു പറയേണ്ടിവരും. എല്ലാ തെറ്റും ദൈവം മേഘം പിഴിഞ്ഞു കഴുകിക്കളയും- ഈ ഒരു തെറ്റൊഴിച്ച്. പെണ്ണിനെ ഒറ്റയ്ക്കിട്ടിട്ട് ഉറങ്ങുന്ന ആണും ആണിനെ ഒറ്റയ്ക്കിട്ടിട്ട് ഉറങ്ങുന്ന പെണ്ണും നശിച്ചുപോകും.

സ്വപ്‌നമുണ്ടെങ്കിൽ യൗവനമുണ്ട്. സ്വപ്നം നശിക്കുമ്പോൾ നാം വൃദ്ധരാവുന്നു. പ്രായമല്ല സ്വപ്‌നമാണ് മനുഷ്യന് യൗവനം സമ്മാനിക്കുന്നത്.


എന്റെ കടലുകൾ ഇവിടെ ഇവളിൽ തുടങ്ങുന്നു. എന്റെ സൂര്യൻ ഇവിടെ ഉദ യാസ്തമയംകൊള്ളുന്നു. എന്റെ വസന്ത ങ്ങളും ശിശിരവും ആർത്തുപെയ്യുന്ന മഴ കളും ഇവിടെ ഈ കൺപീലികളുടെ നേർത്ത വരമ്പിൽ തുടങ്ങുന്നു. എന്റെ ഉന്മാദങ്ങൾ ഇവിടെ, ഈ നെഞ്ചിൽ, ചുണ്ടിനു മുകളിലെ പൊടിമീശയിൽ, വിയർപ്പുമണത്തിൽ ഒതുങ്ങിയമരുന്നു. പ്രണയവും വിരഹവും രതിയും സ്നേഹവും അസൂയയും കുശുമ്പും ഇല്ലായ്‌മയും ഞങ്ങൾ ഒരുമിച്ച് വീതിച്ചെടുക്കുന്നു.


പൂർണ്ണയായ, ആത്മവിശ്വാസമുള്ള, തന്റേടമുള്ള, സ്വയംപര്യാപ്തയായ സ്ത്രീകളെ പുരുഷന്മാർക്ക് എന്നും ഭയമാണ്. സ്വന്തം വർഗ്ഗത്തിന്റെ നിലനിൽപ്പിന് ഒരു ഭീഷണിയായി അത്തരം സ്ത്രീകളെ അവർ കാണും. അവർ ഏറ്റവും കൂടുതൽ കുറ്റം പറയുന്നതും ആരോപണങ്ങൾ ഉന്നയിക്കുന്നതും ശക്തയായ സ്ത്രീകൾക്കെതിരെയായിരിക്കും. പുരുഷന്മാർക്ക് എന്നും താത്പര്യം അപൂർണ്ണയായ സ്ത്രീകളെയാണ്. അവളെ പൂർണ്ണയാക്കാനെന്നമട്ടിൽ അവർ പറ്റിക്കൂടും. എന്നിട്ട് മാനസികമായും ശാരീരികമായും അവളുടെമേൽ ആധിപത്യം സ്ഥാപിച്ചിട്ട് അവളെ എറിഞ്ഞുടയ്ക്കും.


അദ്ഭുതങ്ങൾ സ്വീകരിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, അദ്ഭുതങ്ങൾ സംഭവിച്ചിരിക്കും!


പ്രേമിക്കുന്നവന് ചിറകുമുളയ്ക്കുന്നു. ആ ചിറകിൽ കഴിയാവുന്നിട ത്തോളം പറക്കുകയും ഒടുവിൽ തളർന്നു തളർന്ന് പറക്കാനാവാത്ത വിധം വീണു പൊലിയുകയും ചെയ്യുന്നിടത്താണ് അതിന്റെ വിജയം. കാരണം, അപ്പോഴും പറക്കലിൻ്റെ ഓർമ്മ അവനെ/ അവളെ പുണർന്നുകൊണ്ടേയിരിക്കും."


എന്തുകൊണ്ടാണ് ഭ്രാന്തും ഉന്മാദവും വന്നുകേറുമ്പോൾ മനുഷ്യർ പാട്ടുപാടുന്നത്? ഇന്നേവരെ ഒരു വരിപോലും മൂളിയിട്ടില്ലാത്ത, ഒരു ഗാനംപോലും മുഴുവൻ കേട്ടിട്ടില്ലാത്തവർ ഭ്രാന്തിന്റെ ഉച്ഛസ്ഥായിയിൽ പാട്ടുകാരാവുന്നു. മനുഷ്യൻ ഭൂമിയിൽ പിറന്നു വീണത് കാടെന്ന സംഗീതസദസ്സിലാണല്ലോ


“Problems start when you have more people than you need. You start inventing work to keep everyone busy. Artificial work leads to artificial projects. And those artificial projects lead to real costs and complexity.”


Biological love trivializes the other as means. Psychological love elevates the other as the target.


ഞാൻ അവളിലേക്ക് മടങ്ങുകയാണ്.. വിസ്മയം തീർക്കുന്ന അവളുടെ സ്വഭാവ സവിഷേതയിലേക്ക്.. എന്റെ ശാലീനസൗന്ദര്യനീലിമയിലേക്ക്.. ഞാനിതാ വരുന്നു… വേഗം കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ..


ആ ദിവസമെങ്കിലും, അവളുടെ പുറകേ പോകാതിരിക്കാനുള്ള അഹങ്കാരവും അഹംഭാവവും എനിക്കുണ്ടായിരുന്നു. അവൾ പറഞ്ഞതും നേരായിരുന്നു. എന്റെ പക്കൽ ഉത്തരങ്ങളുണ്ടായിരുന്നില്ല. ആ പെൺകുട്ടിയോടൊത്തു കഴിയാൻ എത്ര ഹതാശമായാണ് ഞാൻ ആഗ്രഹിക്കു ന്നതെന്നതിന്റെ അളവ് എന്റെയടുത്ത് ഇല്ലാതിരുന്നതുപോലെ…


ഇരയാകലിനോടുള്ള മനുഷ്യൻ്റെ സമരസപ്പെടലിന് നിസ്സഹായത യാണ് മുഖ്യകാരണമായി പറയപ്പെടുന്നതെങ്കിലും മറ്റു പലതും അതിലു ണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്. മനുഷ്യൻ്റെ ഇന്നോളമുള്ള സാമൂഹിക ജീവിതത്തിലുടനീളം അതിന് ഉദാഹരണങ്ങളുണ്ട്


ഈ നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നം തീരാത്ത കാമമാണോ? എത്ര വീട്ടിയാലും തീരാത്ത കടംപോലെ വളരുന്ന കാമപൂർത്തീകരണത്തിനായി ഇറങ്ങിത്തിരിക്കുമ്പോൾ കണക്കില്ലാത്ത പണം വേണ്ടി വരും. അതിനാണ് അഴിമതിയും കുംഭകോണവും അതിക്രമവും അറ്റകൈക്ക് കൊലപാതകങ്ങളും.


നിഷ്‌കളങ്കരായ ഏതു മനുഷ്യരുടെ ഉള്ളിലും പുറത്തേക്കൊഴുകാൻ വെമ്പിനിൽക്കുന്ന ലാവയുണ്ടെന്ന ഓർമ്മപ്പെടുത്തലാണിത്.


ജീവിക്കുന്ന നഗരം പരിഷ്‌കാരമുള്ളതാണെന്നൊക്കെ പറഞ്ഞാലും മാറ്റം സംഭവിക്കാത്ത ചില ജീവിതങ്ങളുണ്ട്. വീട്ടിലെ ചുവരുകളെന്നോ ഫ്ലാറ്റിലെ ചുവരുകളെന്നോ വ്യത്യാസമില്ലാതെ ആ നാല് ചുവരുകൾക്കുള്ളിൽ ജീവിച്ചൊടുങ്ങാൻ വിധിക്കപ്പെട്ട ചിലരുണ്ട്


'സ്ത്രീകൾ രണ്ടു തരക്കാരാണ്. ഒരുകൂട്ടർ വെറും അമ്മമാരാണ്. അവർക്ക് ആശ്വസിപ്പിക്കുവാനുള്ള കഴിവുണ്ട്. മാപ്പുകൊടുക്കാനും. രണ്ടാമത്തെ കൂട്ടർ നാശം വിതയ്ക്കുന്നവരാണ്. ഭദ്രകാളികൾ. നശിപ്പി ക്കാതിരിക്കുവാൻ അവർക്ക് സാധ്യമല്ല’.


നമ്മുടെയെല്ലാവരുടെയും ജീവിതത്തിലുണ്ടാവും ഇങ്ങനെ ചിലർ. നിറമുള്ള ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ച്, നമ്മളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പതിയെ അപ്രത്യക്ഷരാവുന്നവർ. പിന്നീടൊരിക്കൽ കണ്ടുമുട്ടുമ്പോൾ മൗനംകൊണ്ട് കഥ പറ യുന്നവർ.


"Out of sight is out of mind.” Some people are like that; if they are gone from our eyes, they are gone forever.


തന്റെ തന്നെ ജീവിതത്തോടുള്ള ‌സ്നേഹമത്രയും നഷ്ടപ്പെട്ടതായി അറിയുന്ന കവി, അതിന്റെ ഹൃദയാഘാതത്തിൽ ആത്മഹത്യചെയ്യാൻ ഒരുമ്പെടുകയാണ്. ജീവിതം തന്നിലവശേഷിപ്പിച്ചത് "ആഭാസകരമായ ചില വ്യതിചലനങ്ങൾ" മാത്രമാണെന്ന തിരിച്ചറിവിൽ Gérard de Nerval


യഥാർത്ഥത്തിൽ അവനവന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ആരും തിരിച്ചറിയുന്നില്ല. അതവർ ജീവിച്ചു മാറുന്നുവെങ്കിലും. സന്തോഷത്തിന്റെ ഒരു മഹാനിമിഷത്തിൽ, ഒരുവൻ ആത്മാർത്ഥമായി വിശ്വസിക്കുന്ന ആ സുവർണാവസരം അവൻ ജീവിക്കുന്നുവെന്നാണ്.


സത്യത്തിന്റെ ഒരു തുമ്പിൽ പിടിച്ച് ആരാഞ്ഞുതുടങ്ങിയാൽ മനുഷ്യവർഗത്തിന്റെ ഇന്നേവരെയുള്ള സാമൂഹ്യപരീക്ഷണങ്ങളുടെ അടിത്തറ അർധ സത്യങ്ങളും അസത്യങ്ങളുമാണെന്നു തെളിവാകും. ഈ അറിവ് ഏതൊരു മനുഷ്യന്റെയും സ്വാസ്ഥ്യം നശിപ്പിക്കാൻ മതിയായതാണ്. ഈ അറിവിൽനിന്നു രക്ഷപ്പെടാനാവട്ടെ, ഉപാധികൾ പലതുണ്ട്: ദേശസ്നേഹം, വർഗബോധം, പ്രത്യയശാസ്ത്രങ്ങൾ, ഉത്പാദനം, സമ്പത്ത്, യുദ്ധം. ഈ അറിവ് ഇല്ലാതാവുന്നതു സുഖമാണുതാനും


അവൻ പ്രപഞ്ചത്തെ തനിച്ചാക്കി എന്ന് കരുതി: എല്ലാ ശബ്ദത്തിനും ഉത്തരമായി തനിക്ക് ഉണർത്താൻ കഴിയുമായിരുന്നു, പക്ഷേ തടാകത്തിന് കുറുകെയുള്ള മരങ്ങൾ മറഞ്ഞിരിക്കുന്ന പാറക്കെട്ടിൽ നിന്ന് തന്റേതായ പരിഹാസ പ്രതിധ്വനിയായിരുന്നു. ചില പ്രഭാതങ്ങളിൽ പാറകൾ തകർന്ന കടൽത്തീരത്ത് നിന്ന് അവൻ ജീവിതത്തോട് നിലവിളിക്കും, അതിന് വേണ്ടത് കോപ്പിയടി പ്രസംഗത്തിൽ സ്വന്തം സ്നേഹമല്ല, പക്ഷേ എതിർ സ്നേഹം, യഥാർത്ഥ പ്രതികരണം. -റോബർട്ട് ഫ്രോസ്റ്റ്


നീലത്താമരയുടെയോ സ്വർണ്ണത്തിന്റെയോ നിറവും സൗന്ദര്യവും, കരിവണ്ടുകളെപ്പോലെ കറുത്ത തലമുടിയും ചന്ദ്രതുല്യമായ മുഖവും മാൻകുട്ടിയുടെ കണ്ണുപോലെയുള്ള കണ്ണുകളും എള്ളുംപൂവിനു സദൃശമായ മൂക്കും മനോഹരമായ പല്ലും ചെവികളും കുയിൽനാദവും ശംഖതുല്യമായ കഴുത്തും തൊണ്ടിപ്പഴം പോലെ ചുവന്ന ചുണ്ടും…ചക്രം മുതലായ രേഖകളോടുകൂടി ചുവന്ന കൈ കാലുകളും കൃശമായ ഉദരവും അല്പഭക്ഷണവും വാഴപോലെ മനോഹരമായ തുടകളും തടിച്ച ജഘനവും കുഴിഞ്ഞ പൊക്കിൾച്ചുഴിയും മദയാനയുടെ നടപ്പും ശാന്തഭാവവും അല്പമായ ഉറക്കവും ആരും മാനിക്കത്തക്ക ശീലവും കൗമാരപ്രായവും ഉള്ള കന്യക വിവാഹത്തിന്നു യോഗ്യയാ കുന്നു. “അനംഗരംഗം”


ഏറ്റെടുക്കാത്ത എൻറെ കുഞ്ഞിനെ ഓർത്ത് നീ വിഷമിക്കേണ്ടതില്ല. എന്നെപ്പറ്റിയും ദുഃഖം വേണ്ട. ആപ്പീസിൽ ഞാൻ ഒരു പടികൂടി ഉയരത്തി ലാണ്. മാനേജർ, പബ്ലിക് റിലേഷൻസ്. ധര്യം വേണം നീയെടുത്ത ഫോട്ടോകളെല്ലാം എൻറെ ആൽബത്തിലുണ്ട്. നിൻറ ക്യാമറ, എൻറെ രൂപഭംഗി -പക്ഷേ, എൻ്റെ മനസ്സിലേയ്ക്ക് നിൻ്റെ സ്വന്തം കണ്ണുകൾ ഒരി ക്കലും എത്തിനോക്കിയില്ല. ആ സത്യം ഞാൻ വൈകിയെങ്കിലും മനസ്സി ലാക്കി അങ്ങനെ വല്ലതുമുണ്ടെങ്കിൽ നന്നായി പകർത്തിയിരിക്കുന്നു. ഒന്നും മറച്ചുവയ്ക്കാത്ത എന്റെ ശരീരം നിനക്ക് തണുപ്പിൽ വസ്ത്രവും വിശപ്പിൽ ആഹാരവും വിനോദവേളകളിൽ കളി പ്പാട്ടവുമായി. എന്റെ ശരീരവടിവുകൾക്കുവേണ്ടി ക്യാമറക്കണ്ണുകൾ തി രഞ്ഞു.


“പ്രകോപനകാരിയായ സ്ത്രീ എന്റെയുള്ളിൽ തടവിലാണ്. അവൾ തീർത്തും അസംതൃപ്തയാണ്” - ഓഷോ


പെണ്ണൊരു പുഴയാണ്, എപ്പോഴും ഒഴുകാൻ കൊതിക്കുന്ന പുഴ.


അയൽക്കാരെ സ്നേഹിക്കാൻ പ്രത്യേകിച്ച് ഈ ലോകത്തിൽ വിശേഷങ്ങളൊന്നുമില്ല മനുഷ്യർ മനുഷ്യനെ സ്നേഹിക്കണമെന്ന് പ്രകൃതി നിയമമൊന്നും ഇല്ല. മനുഷ്യൻ അനശ്വരതയിൽ വിശ്വസിക്കുന്നതുകൊണ്ടാണ് പരസ്പരം സ്നേഹിക്കുന്നത്. ആ വിശ്വാസം തകർന്നാൽ എല്ലാം തകരും. നരഭോജനം പോലും ന്യായമായിതിരും.


മനസ്സിൽ പാപബോധം ഉണ്ടാക്കുക വഴിയേ കുറ്റകൃത്യത്തിൽ നിന്ന് മനുഷ്യരെ ഒഴിവാക്കാനാവൂ.. യാന്ത്രികമായ ശിക്ഷകൾ ഹൃദയത്തെ ക്രുരമാക്കുകയേ ഉള്ളൂ.


കാമമോഹത്തിന്റെ അളവുകോലിന് അതിരുകളില്ല


എകീകൃത സിവിൽ കോഡ്‌ ഇല്ലാതെ തന്നെ നിയമനിർമ്മാണത്തിലൂടെ അനാചരങ്ങളെ ഇല്ലാതാക്കാൻ ‌ സാധിക്കും. ഒരു മതത്തിൽപ്പെട്ട പുരുഷനു രണ്ട്‌ സ്ത്രീകളെ വിവാഹം കഴിക്കാമെന്ന് ഇരിക്കട്ടെ. സഹഭാര്യ ആകാനുള്ള സമ്മതം ഒരു സ്ത്രീ നൽക്കാതെ അത്‌ സാധിക്കില്ലല്ലോ. സ്വതന്ത്രമായി തീരുമാനം അറിയിക്കാൻ സാധിക്കണം. വിവാഹം കഴിക്കാതെ സ്ത്രീ പുരുഷന്മാർക്ക്‌ ഒരുമിച്ച്‌ താമസിക്കാൻ അനുവാദമുള്ള രാജ്യമാണിത്‌. അങ്ങനെ ഒരു സ്വാതന്ത്രം ഉള്ള നിലയ്ക്ക്‌ കൂടുതൽ പങ്കാളികളെ വിവാഹം കഴിക്കുന്നതിനു വിലക്ക്‌ ഏർപ്പെടുന്നതിൽ എന്ത്‌ യുക്തിയാണുള്ളത്‌??


Book Quotes

 അദ്ധ്യാപകൻ ശിഷ്യനെ ഗർഭപാത്രത്തിലെന്നപോലെ തന്റെ ഉള്ളിൽ ചേർത്തുപിടിച്ച് അവന്റെ ആത്മാവിനാൽ സന്നിവേശിപ്പിക്കുകയും അവനിൽ ഒരു പുതിയ ജന്മം നൽകുകയും ചെയ്യുന്നു. [ഇത് അറിവിന്റെ ജനനമാണ്]. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഈ ആശയം അതിന്റെ ബാഹ്യ രൂപങ്ങളെ രൂപപ്പെടുത്തുന്നു.


വിദ്യാർത്ഥി അധ്യാപകനെ കണ്ടെത്തണം. അവൻ അവന്റെ കുടുംബത്തിലെ ഒരു അംഗമായി അവനോടൊപ്പം ജീവിക്കുകയും അവന്റെ മകനായി പരിഗണിക്കപ്പെടുകയും വേണം. സ്‌കൂൾ പ്രകൃതിദത്തമായ ഒരു രൂപീകരണമാണ്, കൃത്രിമമായി രൂപീകരിക്കപ്പെട്ടതല്ല...


അദ്ധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള നിരന്തരവും ഉറ്റവുമായ ബന്ധം ഈ വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണ്... ശിഷ്യൻ, അധ്യാപകന്റെ ആന്തരിക രീതി, അവന്റെ കാര്യക്ഷമതയുടെ രഹസ്യങ്ങൾ, ജീവിതത്തിന്റെ ചൈതന്യം എന്നിവ ഉൾക്കൊള്ളണം.


അപമാനം, അഴുക്ക്, ഈകട്ടിൽ, എന്റെ ഈ ശരീരം_ കടികളേറ്റ് മുറിഞ്ഞ, മുഴുവൻ ലോകത്തിന്റെ തുപ്പലും വിയർപ്പും ചെളിയുംകൊണ്ട് മലിനമായ ഈ ശരീരം! ആടിന്റെ കണ്ണുകൾ കൊണ്ട് ആർത്തിയോടുകൂടി എന്നെ നോക്കല്ലെ! അകന്നുനിൽക്കു ഭീരൂ! നിന്നെ എനിക്കിവിടെ കാണേണ്ട ! നിന്നെ എനിക്ക് അറപ്പാണ്! എന്നെ സ്പർശിക്കരുത്.


"ഒരാളെ മറക്കാൻ വേണ്ടി, എന്നെ രക്ഷിക്കുവാൻവേണ്ടി എന്റെ ശരീരത്തെ ഞാൻ എല്ലാ പുരുഷൻമാർക്കും അടിയറ വച്ചു" _മഗ്ദലന_


രാവിലെ തമ്മിൽ പിരിഞ്ഞു. വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്കു വിട തരിക.


അപ്പോൾ കണ്ടു. അടഞ്ഞ വാതിലിനുള്ളിൽ കൈപ്പിടിയിലമർന്നു കിടക്കുന്ന തില്ലാന. അവളുടെ വായിൽ തിരുകിയിരിക്കുന്ന ബ്രഹ്മാണ്ഡഭീമകരമായ അലക്കുകെട്ട്. കണ്ണട വിറച്ചു. കാറ്റിലലിഞ്ഞു. കതകടഞ്ഞു. വളകളുടഞ്ഞു. കെട്ടി വരിഞ്ഞു. കട്ടിലുരഞ്ഞു. മെത്തയുലഞ്ഞു. ബോധമലഞ്ഞു. കണ്ണുകളടഞ്ഞു.


മനുഷ്യത്വം കുറഞ്ഞ് കുറഞ്ഞു വരുമ്പോഴും മനസ്സ് നിറയെ മോഹാവേശവും മൃദുലവികാരങ്ങളും ഒപ്പം കൂടിക്കൂടി വരുന്ന മനക്ലേശവും.

ഇരുൾമൂടിത്തുടങ്ങുന്ന പ്രണയങ്ങൾക്കും അസ്തമിക്കാൻ പോകുന്ന ജീവനും പുതിയൊരന്തരീക്ഷത്തെ ആശ്രയിക്കാം

" അഥ കേന പ്രയുക്‌ തോയം പാപം ചരതി പൂരുഷ: അനിച്ഛന്നപി വാർഷ്‌ണേയ ബലാദിവ നിയോജിത:" (ആഗ്രഹിക്കുന്നില്ലെങ്കിലും ബലമായി നിയോഗിക്കപ്പെട്ടവനെപോലെ ഈ പുരുഷൻ പാപം ചെയ്യുന്നതെന്തുകൊണ്ട് ?)


"In the end, only three things matter: how much you loved, how gently you lived, and how gracefully you let go of things not meant for you." - Gautama Buddha


എല്ലാം വാണിജ്യവത്കരിക്കപ്പെടുകയും എന്തിനും വിനോദമൂല്യം മാത്രം മതിയെന്ന് ശഠിക്കുകയും ചെയ്യുന്ന സ്വതന്ത്രകമ്പോളത്തിന്റെ ഉത്സവകാലത്ത് മാർക്സിനെ ആർക്കുവേണം??


ജീവിതത്തോടുള്ള പ്രണയം മാത്രമാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. പ്രയാസം നിറഞ്ഞ നിങ്ങളുടെ ജോലി തൊഴിൽരഹിതന്റെ സ്വപ്നമാണ്. ശല്യപ്പെടുത്തുന്ന നിങ്ങളുടെ മക്കൾ, കുട്ടികൾ ഇല്ലാത്തവരുടെ സ്വപ്‌നമാണ്. നിങ്ങളുടെ കൊച്ചു വീട്, വീടില്ലാത്തവന്റെ സ്വപ്‌നമാണ്. നിങ്ങളുടെ ആരോഗ്യം, രോഗികളുടെ സ്വപ്നമാണ്.നിങ്ങളുടെ പുഞ്ചിരി, വിഷമിക്കുന്നവന്റെ സ്വപ്നമാണ്.


ഏത് പുസ്തകത്തിന്റെ കർത്താവും ഒരു കല്പിതകഥാപാത്രം മാത്രമാണ്. തന്റെ കൃതികളുടെ രചയിതാവാകാൻ വേണ്ടി യഥാർത്ഥ എഴുത്തുകാരൻ കണ്ടെത്തുന്ന ഒരു കൽപിതകഥാപാത്രം. പുസ്തകത്തിലൂടെ രൂപപ്പെടുന്ന ഗ്രന്ഥകാരനും യഥാർത്ഥഗ്രന്ഥകാരനും തമ്മിൽ പൊരുത്തമില്ലാത്തതുകൊണ്ടാണത്.


ഈ വൈവാഹികശുദ്ധി ജന്മസിദ്ധമായ ചാരിത്ര്യശുദ്ധിയെക്കാളും, വൈധവ്യകാലത്തെ രതിവർജ്ജനത്തെക്കാളും കൂടുതൽ അപകടകാരിയാണ്.


മൃത്യു പതുക്കെപ്പതുക്കെ ജീവാണുക്കൾ കൊത്തിവിഴുങ്ങും ശിരോമണ്ട്ധലങ്ങളിൽ അപ്പോഴും രാവണന്നുള്ളിലൊരന്തിമ- സ്വപ്നമായി നിന്നു മനോജ്ഞയാം മൈഥിലി


ഒന്നും എന്നേക്കുമായി നഷ്ടപ്പെടുന്നില്ല. രാഷ്ട്രം നമ്മൾ കാണാത്തവയുമായി മല്ലടിക്കുക്കയാണ്. നമ്മുടെ കൈകളിലൂടെ ഊർന്നിറങ്ങുന്ന പണം എവിടേക്കാണ് ഒഴുകിപ്പോകുന്നത്?. അവയെല്ലാം ചിലവാക്കിത്തീർക്കാനുള്ള പൊള്ളുന്ന മോഹം കറൻസി നോട്ടുകൾ കൈയിലിരുന്നു ചൂട് പിടിച്ചു. പക്ഷെ, ഒരിക്കലും തൃപ്തിയടയാത്ത പ്രണയം അപ്പോഴും അനുഭവിച്ച പ്രണയത്തിനേക്കാൾ മാധുര്യമുള്ള മറ്റൊന്ന് കണ്ടെത്താനായി അക്ഷാംശയോടെ ചുറ്റും നോക്കും.

കൺനിറയെ കാണാമായിരുന്നു. ഒരിക്കൽ നമ്മൾ സുഖസമൃദ്ധിയിൽ മുഴുകി ആഡംബരപൂർവ്വം ജീവിക്കും. അന്ന് പ്രകൃതി കനിഞ്ഞുനൽകിയ സ്വർണ്ണകൂമ്പാരങ്ങൾക്കിടയിൽ സംതൃപ്തിയോടെ നീണ്ട നിവർന്ന് കിടക്കാനായിരിക്കും നമ്മൾ കൊതിക്കുന്നത്. തീ പോലെ പൊള്ളുന്ന അവസ്ഥ. നാണയത്തുട്ടുകൾ ഉരുകിയൊലിച്ചു. അവയോട് വിടപറയാൻ സമയമായി. ശമ്പളദിവസം നാഴികമണി നിശ്ചലമാകുകയും സമയം മുന്നോട്ട് നീങ്ങാതെയിരിക്കുകയും ചെയ്‌താൽ, അദ്ധ്വാനത്തിന്റെ ചൂടും വിയർപ്പിന്റെ ദുർഗന്ധവും വമിക്കുന്ന പണം, വിവിധ ഇടപാടുകൾ തീർക്കാനായി കൈമാറുന്നതിനുമുൻപായി,.


കാര്യേഷു മന്ത്രീ കർമ്മേണ ദാസി രൂപേഷു ലക്ഷ്‌മി ക്ഷമയാ ധരിത്രി സ്‌നേഹേഷു മാതാ ശയനേഷു വേശ്യ ഷട്കർമ്മ നാരീ കുലധർമ്മപത്‌നി


പ്രണയത്തിൽ അകപ്പെടുന്നതും ഒരു ധീരന്റെ പിന്നാലെ പരിണിതഫലങ്ങളെ തെല്ലും ഭയക്കാതെ ഒരു പെൺകുട്ടി ഇറങ്ങിപുറപ്പെടുന്നതുമെല്ലാം യുവത്വത്തിന്റെ സ്വാഭാവികതകളാണ്.

 പ്രകൃതിസൗന്ദര്യം നിങ്ങൾ എങ്ങനെ കാണുന്നുവെന്നുള്ളതിനെ ആശ്രയിച്ചാണ് പ്രകൃതിയുടെ സൗന്ദര്യം ദൃശ്യമാകുന്നത്. സൗന്ദര്യം നിന്റെ ആത്മാവിലാണ്, പ്രകൃതിയിലല്ല.


And when I woke,the marrow Out of my bones ran out That you were the friend I dreamt for But not the dream I woke for And so I put this down for Doubt for doubt.


'മടുപ്പ് എന്താണെന്നു ശരിക്കു മനസ്സിലാകുന്നതിപ്പോഴാണ്. ഓരോ ദിവസവും കഴിഞ്ഞ ദിവസത്തിന്റെ ആവർത്തനമായി ആരംഭിക്കുന്നു. അങ്ങനെ തന്നെ അവസാനിക്കുന്നു. അടുത്തദിവസവും അതായിരിക്കുമെന്ന വിശ്വാസത്തോടെ.'

ഓർക്കാനാവുന്ന യാത്രകളുടെ തുടക്കങ്ങളിലെല്ലാം തോണി മറുകരയിലാണ്.

നമ്മുടെ ജീവിതത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന ആളുകളിൽ മിനിമം ഒരാളെലും നമ്മളെ രഹസ്യമായി പ്രണയിക്കുന്നുണ്ട്. എന്തെങ്കിലും കാരണങ്ങൾകൊണ്ട് അതവർ വെളിപ്പെടുത്തുന്നില്ല എന്നുമാത്രം. അതുപോലെതന്നെ നമ്മളും രഹസ്യമായി ആരെയോക്കെയോ പ്രണയിക്കുന്നുണ്ട്. നമ്മളും അതവരോട് വെളിപ്പെടുത്തുന്നില്ല.

ഭൂതകാലം അയവിറക്കുമ്പോൾ, കൈവിട്ടുപോയതെന്തും കണക്കിലേറെ ആകർഷകമായിത്തോന്നാം

“as we grow older and enter middle age, something else begins to change. Our energy level drops. Our identity solidifies. We know who we are and we accept ourselves, including some of the parts we aren’t thrilled about.”

ഒരായുസ്സു മുഴുവനും വായിച്ചാലും തീരാത്തത്രയും പുസ്തകങ്ങളുടെ പടയണി. എന്നാലോ നമ്മുടെ ദിനങ്ങൾ എണ്ണപ്പെട്ടതും

എന്റെ ജന്മദേശം നിശ്ശബ്ദതയാണ്, എന്റെ ഭക്ഷണം - മൂകത. വഞ്ചിയിലിരിക്കുന്ന തുഴച്ചിൽക്കാരനെപ്പോലെ ഞാൻ എന്റെ പേരിൽ ഇരിക്കുന്നു. ഞാൻ നിങ്ങളെ വെറുക്കുന്നു, എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല.

ഈ യുദ്ധം നടക്കുന്നത് ഗൾഫ്മേഖലയിൽ പോലും അല്ല. ഇസ്രായേൽ-പാലസ്തീൻ യുദ്ധത്തിനെതിരെ ഇവിടെ റാലി നടത്തി വാഹനം ബ്ലോക്കാക്കി എന്താ കാര്യം..😢 ഇവരുടെ റാലി കണ്ടിട്ട് ഇപ്പോൾ നാളെ തന്നെ യുദ്ധം ഇല്ലാതെയാവും.. രാഷ്ട്രീയനാടകങ്ങൾ

ഒരു വേനൽക്കാല സായാഹ്നത്തിന്റെ കുളിർമയിൽ, വസ്ത്രങ്ങളില്ലാതെ ഒരു പുരുഷനും സ്ത്രീയും കിടക്കുകയും, വേണമെന്നു തോന്നുമ്പോൾ രമിക്കുകയും തോന്നുന്നതിനെക്കുറിച്ച് സംസാരിക്കുകയും, എഴുന്നേല്ക്കാനുള്ള നിർബന്ധവുമില്ലാതെ വെറുതെ കിടന്നു പുറത്തുനിന്നുള്ള ശബ്‌ദങ്ങൾ ശ്രവിക്കുന്നത് പുതിയൊരുനുഭവമാണോ?


ഓരോ ഭരണവർഗ്ഗവും യുദ്ധം നടത്തുന്നത് അതിന്റെതന്നെ പ്രജകളുടെമേലാണ്. ആ യുദ്ധത്തിന്റെ ലക്ഷ്യം ഭൂവിഭാഗങ്ങൾ പിടിച്ചെടുക്കാനോ സംരക്ഷിക്കാനോ ആയിരുന്നില്ല. സാമൂഹ്യഘടനയെ അതേപടി നിലനിറുത്താൻ വേണ്ടിയാണ്.. എന്നാലെ അടുത്ത തവണയും ജയിക്കാൻ സാധിക്കൂ..

“നീ പത്തുമക്കളെ പ്രസവിക്കട്ടെ. പതിനൊന്നാമത്തെ സന്താനം നിന്റെ ഭർത്താവാകട്ടെ. ഭർത്താവിന്റെ അമ്മയാകുന്നില്ലെങ്കിൽ നീ യഥാർത്ഥ ഭാര്യയാകുന്നില്ല.”

സ്ത്രീ ഒരു സംഗീത ഉപകരണം പോലെയാണ്. അവളുടെ ഉടലാകെയും അനുഭൂതിയുടെ ഉറവിടമാണ്. ആ സെൻസിറ്റിവിറ്റിയെ ഉണർത്തേണ്ടതുണ്ട്. അതിന് ബാഹ്യകേളികൾ ആവശ്യമാണ്. വേഴ്ചയ്ക്ക്ശേഷം നേരെ ഉറക്കത്തിലേക്ക് വീഴുന്നതിനുപകരം പുരുഷൻ, സ്ത്രീയുമായി അൽപ്പനേരം ഇത്തരം കേളികളിൽ ഏർപ്പെടേണ്ടതുണ്ട്. തനിക്ക് ഇത്രയും സുഖം പകർന്നുതന്നതിനുള്ള നന്ദിയായിട്ടെങ്കിലും.


ഭ്രാന്തായവരുടെ കണക്കെടുത്താൽ പുരുഷന്മാരെക്കാൾ കുറവായിരിക്കും സ്ത്രീകൾ. കാരണം സ്ത്രീകൾ കരയാൻ തയ്യാറാണ്. പുരുഷൻ ഒന്നും പ്രകടിപ്പിക്കില്ല. എല്ലാം ഒതൂകിവെക്കും. ഒരു ദിവസം പൊട്ടിത്തെറിക്കും. ആത്മഹത്യ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരിലാണ്.

വാരിജോത്ഭവമുഖ വാരിജാവാസേ ബാലേ ! വാരിധി തന്നില്‍ തിരമാലകളെന്നപോലെ ഭാരതീപദാവലി തോന്നേണം കാലേ കാലേ പാരാതെ സലക്ഷണം മേന്മേല്‍ മംഗലശീലേ !


എന്തിനാണീ ഭാഷ?? പരസ്പരം ആശയവിനിമയം നടത്താനാണെകിൽ സംസ്കൃതത്തെപ്പോലെ സങ്കീർണ്ണമായ വ്യാകരണനിയമങ്ങളുള്ള ഒരു ഭാഷയുടെ ആവശ്യമുണ്ടോ?


പല പടവുകളുള്ള ഒരു കോണിയാണ് പ്രണയം. അതിന്റെ ഏറ്റവും അടിത്തട്ടിൽ ശരീരശാസ്ത്രവും ജീവശാസ്ത്രവും രസതന്ത്രവുമൊക്കെയാണ്. ലക്ഷക്കണക്കിന് ആളുകൾക്ക് പ്രേമത്തെ അതിന്റെ താഴ്ന്നതലത്തിലെ അറിയൂ. ആസ്കതിയാണ് പ്രേമമെന്ന് ആളുകൾ കരുതിയിരിക്കുന്നത്.



I will bring you flowers from the mountains, bluebells, dark hazels, and rustic baskets of kisses. I want to do with you what spring does with the cherry trees. Pablo Neruda

ഒരിക്കൽ നാം യാദൃച്ഛികമായി കണ്ടുമുട്ടി. രണ്ടു സ്ഥലത്തുള്ളവർ, രണ്ടു വ്യത്യസ്‌ത ജീവിതപശ്ചാത്തലമുള്ളവർ, രണ്ടു ജാതിയിലുള്ളവർ. എന്നിട്ടും ഒരിക്കൽ, പരസ്പരം തിരിച്ചറിഞ്ഞു സ്നേഹിച്ചു. ഒരിക്കൽ ഇനി നമ്മൾ ഒരിക്കലും വേർപിരിയാത്ത ജീവിതത്തിൽ ഒന്നിക്കും. ORIKKAL N. Mohanan    


“നാം നമ്മുടെ തടവറയുടെ ഭിത്തികൾ തകർക്കുകയും സ്വാതന്ത്ര്യത്തിലേക്കു ഓടി യെത്തുകയും ചെയ്യുമ്പോൾ, കുറെക്കൂടി വലിപ്പമുള്ള ഒരു തടവറയുടെ വിശാലമായ കസർത്തു നിലത്താണ് നാം വാസ്തവത്തിൽ ഓടിയെത്തുന്നത്”

“When we break down our prison walls and run towards freedom, we are in fact running into the more spacious exercise yard of a bigger prison.”



ആർഭാടങ്ങൾ അവശ്യവസ്‌തുക്കളായിത്തീരുകയും പുതിയ കടപ്പാടുകൾക്കു തുടക്കമിടുകയും ചെയ്യുന്നുവെന്നത് ചരിത്രത്തിന്റെ മാറ്റമില്ലാത്ത ചുരുക്കം നിയമങ്ങളിൽ ഒന്നാണ്. ഒരു പ്രത്യേക ആർഭാടം ആളുകൾക്ക് പരിചിതമായിക്കഴിയുമ്പോൾ, അവർ അതിനെ വിലയുള്ളതായി കണക്കാക്കാതെ പോകുന്നു. പിന്നെ അവർ അതിനെ ആശ്രയിക്കുന്നു. ഒടുവിൽ അതില്ലാതെ ജീവിക്കാൻ കഴിയുകയില്ല എന്ന ഒരു ഘട്ടത്തിൽ അവർ എത്തുന്നു.


ബനാറസ്സിന് ചരിത്രത്തേക്കാൾ പഴക്കമുണ്ട്. പാരമ്പര്യത്തേക്കാൾ പഴക്കമുണ്ട്. ഒരുപക്ഷേ, ഐതിഹ്യങ്ങളെക്കാളും പഴക്കമുണ്ടാവും. ഇവ യെല്ലാം ചേർത്തുവച്ചാലും അതിനെക്കാളിരട്ടി പഴക്കമുണ്ടെന്നു തോന്നി പ്പോവുന്നു." Kashi The Eternal City


ഒരാളുടെ മനസ്സിന്റെ പെരുമാറ്റ രീതികളാണ് നമ്മുടെ ദുരിതം വരുത്തിവയ്ക്കുന്നത് ആർത്തി എല്ലായ്പോഴും അസംതൃപ്തി പകരുന്നു. അരസികമായത് മനസ്സിന് അനുഭവപെടുമ്പോൾ മനസ്സ് ആ അസ്വസ്ഥ ഇല്ലാതാക്കാൻ ആർത്തമാകുന്നു.


ജീവിക്കാൻ ഒരു കാരണം നിങ്ങൾക്കുണ്ടെങ്കിൽ, അത് എങ്ങനെയെന്നുള്ള എല്ലാക്കാര്യങ്ങളും വഹിക്കാൻ നിങ്ങൾക്ക് കഴിയും. അർത്ഥപൂർണമായ ഒരു ജീവിതത്തിനു കാഠിന്യത്തിന്റെ നടുവിലും തീർത്തും സംതൃപ്തിയുള്ളതായിരിക്കാൻ കഴിയുന്നതാണ്.അതേസമയം അർത്ഥരഹിതമായ ഒരു ജീവിതം അതെത്ര സ്വസ്ഥതയുള്ളതാണെങ്കിലും ഭയപ്പെടുത്തുന്ന ഒരു ദുരനുഭവമായിരിക്കും

നാം നിധിപോലെ കാക്കുന്നത് ഒരാൾക്കു നല്കവേ, നാം ഹൃദയംകൊണ്ടു സ്നേഹിക്കയാണു ചെയ്യുന്നത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമുക്കതു ചെയ്യാനാവുന്നുണ്ടെങ്കിൽ, ലോകം മനോഹരമായ സ്ഥലമായി മാറും.

പ്രണയം, ഒരുവൻ അവന്റെ ആത്മസത്ത സമ്പൂർണമായും എല്ലാ ത്യാഗത്തോടെയും സമർപ്പിക്കുന്ന ഒന്നാണ്. എന്നാൽ ഇതു ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നുള്ളൂ…

സന്തോഷം സംരക്ഷിക്കുവാനുള്ള ഏറ്റവും നല്ല വഴി, അതെന്തിനുവേണ്ടിയാണെന്നു തിരിച്ചറിയാതിരിക്കുകയാണ്

നമ്മുടെ മുന്നേ പോയവർ തങ്ങളുടെ ഇച്ഛയ്ക്കെതിരായ പ്രവൃത്തികളെ സാധൂകരിക്കുന്നതിനു ജിന്നുകളെ കൂട്ടു പിടിച്ചു

We can follow move our life through calculations; There is another method of accompanying life through dreams and revelations. They are completely awesome. People keep trying to avoid marriage, people prolong the marriage and one day it becomes impossible for them to get out of it. Why are people afraid to get deeply involved? Assimilations quickly create fear; Commitment immediately breeds fear - the modern world wants sex.


No river can drown a dead man…

വിശ്വാസങ്ങൾ കടംവാങ്ങാനുള്ളതല്ല. അനുഭവങ്ങൾകൊണ്ടു പഠിക്കേണ്ടതാണ്. രാമൻജ്യോത്സ്യർ

ശാസ്ത്രം ആകാശത്തിനപ്പുറം വളർന്നാലും ഈ ലോകത്തു വിശ്വാസത്തിന്റെ മണ്ണാണ് ഉള്ളത്. ഭക്തിയുടെയും ആഭിചാരത്തിന്റെയും പ്പാടുകൾ വീണ ഒരുതരം വിഭ്രാന്തിപിടിച്ച പ്രപഞ്ചം. ഏതു വഴിയിലൂടെ യാത്ര ചെയ്‌താൽ എവിടെ എത്തിച്ചേരുമെന്നു തിരിച്ചറിയാൻ വയ്യാത്ത അവസ്ഥ.


The two most important days in your life are the day you were born and the day you find out why..


ഈ പ്രപഞ്ചത്തിന്റെ അപാരവിസ്തൃതിയിൽ താൻ ഇന്ന് ഏകനാണെന്ന്, അവസാനം മനുഷ്യൻ മനസ്സിലാക്കിയിരിക്കുന്നു. അവിടെനിന്നും അവൻ ഉയിർക്കൊണ്ടത്, ആകസ്‌മികമായി മാത്രമാണ്.


മനുഷ്യൻ എന്നു സൃഷ്ടിക്കപ്പെട്ടുവോ അന്നുമുതൽ ക്രൂരവും പൈശാചികവുമായ വികാരങ്ങൾക്കടിമയായിരുന്നു. പകൽവെളിച്ചത്തിൽ പരിശുദ്ധിയുടെ പരിവേഷമണിയുന്നവർ രാത്രിയുടെ കരിമ്പടത്തിൽ രക്തദാഹികളും നരഭോജികളുമായി മാറുന്നു. ആക്രമിക്കുക, കൊല്ലുക, നശിപ്പിക്കുക, വെട്ടിപ്പിടിക്കുക എന്നതായി മനുഷ്യജീവിതം.


"Out of sight is out of mind.” Some people are like that; if they are gone from our eyes, they are gone forever.

എനിക്ക് ഞാൻ വായിച്ച പല പുസ്തകങ്ങളും വീണ്ടും വായിക്കാൻ തോന്നാറുണ്ട്. പുതിയ പുസ്തകത്തോടു തോന്നുന്ന ആവേശത്തെക്കാൾ കലശലാണത്, വായിച്ചു മടക്കിവെച് തിലേക്ക് മടങ്ങിച്ചെല്ലാനുള്ള ത്വര.'

നമ്മൾക്കു പരിചയമുള്ള കുറച്ചു പേരിൽ മാത്രം കെട്ടിക്കിടക്കുന്ന ഒന്നല്ല സ്നേഹം. ആ ഉറവ എല്ലാവരിലുമുണ്ട്. ഒരുപക്ഷേ, നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളിൽനിന്നോ, ഇനിയും കണ്ടുമുട്ടിയിട്ടില്ലാത്ത ഒരാളിൽനിന്നോ ആയിരിക്കും അളവറ്റ സ്നേഹം ലഭിക്കാൻ പോകുന്നത്. നമ്മളെ സ്നേഹിക്കുന്നവർ നഷടപ്പെട്ടെങ്കിൽ അവർ നമ്മൾക്കുള്ള സ്നേഹം തന്നുതീർന്നു എന്നാണർത്ഥം."സ്നേഹിക്കപ്പെടാനുള്ള ആഗ്രഹം നമ്മളിൽനിന്ന് അർഹതപ്പെട്ട മറ്റൊരാളുടെ ഹൃദയം തേടി ഒഴുകിക്കൊണ്ടിരിക്കും. നമ്മൾ സ്നേഹം തിരയുന്നതുപോലെ അവരും നമ്മെ തിരയുകയാണ്. ആ വ്യക്തികളെ കണ്ടെത്തുക എന്നതാണ് നമ്മുടെ കടമ്പ.

"I think you should bear in mind that there are dozens of people out there who would love to have your job. And most of them are almost half your age. That'll keep you motivated."



പുരുഷന്മാരെ പ്രേമിക്കുന്നത് അപകടം പിടിച്ച ഏർപ്പാടാണ്. കയറുകൊണ്ട് സ്വയം കെട്ടി മുറുക്കുന്നതുപോലെയാണത്. ആരെയും പ്രേമിക്കുന്നി ല്ലെങ്കിൽ നീ എപ്പോഴും സ്വതന്ത്രയായിരിക്കും.


പ്രണയം ഒരുതരം കൺകെട്ടുകളിയാണ്. ചുറ്റുമുള്ള സ്നേഹത്തിന്റെ ശബ്ദങ്ങൾമാത്രം തേടിനടന്ന് ഒടുവിൽ കണ്ണിലെ കെട്ടഴിക്കുമ്പോൾ ബാക്കിയാവുന്നത് കനത്ത ഇരുട്ടും സ്വയം നഷ്‌ടപ്പെടുത്തിയ നമ്മളും മാത്രമാകും.


അന്ധമായ രാഷ്ട്രീയ തത്ത്വചിന്ത പ്രേമം, നമ്മുടെ രാഷ്ട്രീയപ്രവർത്തകരെ ഒരിക്കലും തിരുത്താൻ തയ്യാറവാത്ത ജീവിതത്തിലേക്ക് നയിച്ചു. അവരെന്ത് പ്രവർത്തിച്ചാലും ജനങ്ങൾ അവരെ വീണ്ടും ജയിപ്പിക്കും എന്ന ധാർഷ്ട്യം ഉടലെടുത്തു പോയി.. ഒരു തവണ തോൽക്കട്ടെ പിന്നെ അവര് നന്നായിവരും.

അതുപോലെതന്നെ, സ്ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ് തങ്ങളെത്തന്നെ അലങ്കരിക്കരുത്. 1 തിമോത്തേയോസ്‌ 2 : 9


കലാപം ജനങ്ങളുടെ ഉൽസവമാണ്. അത് അസംതൃപ്തിയുടെയും പ്രതിഷേധത്തിന്റെയും കെട്ടഴിച്ചുവിടലാണ്. അതൊരുതരം കഥാർസിസാണ്. ഒരു കലാപം അവസാനിക്കുമ്പോൾ ഒരുപാട് മനസ്സുകളിൽ സമാധാനത്തിന്റെ വിത്തുകൾ വീണിട്ടുണ്ടാകും. അതിനാൽ സമാധാനത്തിന് കലാപം അനിവാര്യമാണ്..

“സങ്കടപ്പെടുന്നവർക്ക് വേണ്ടത് ഉപദേശങ്ങളല്ല. പ്രത്യാശയാണ്. ഭാവിയിൽ നീയും ആരെയും ഉപദേശിക്കാൻ നിൽക്കരുത്. നിനക്ക് കഴിയുന്നത് ചെയ്തു കാണിച്ചുകൊടുക്കണം. ചില സമയങ്ങളിൽ ഉപദേശമാണ് ഏറ്റവും വലിയ അശ്ലീലം.”


അവൾ അപങ്കിലം ദൂരയാണെങ്കിലും . അരികിൽ ഉണ്ട് എനിക്കെപ്പോഴും കൂട്ടിനായി കദനകാലം കഠിനം ഒരൽപ്പമാ കവിളിണയിൽ കലർത്താതെയിരിക്കണേ    -ചങ്ങമ്പുഴ

ഉണ്ടാക്കിവച്ച കഥയിലേക്ക് ജീവിതം കടന്നുവരുന്നത് അങ്ങനെയാണ്. നമ്മൾ ആസൂത്രണം ചെയ്യുന്ന കഥയും നൈസർഗ്ഗികമായയ യഥാർത്ഥ ജീവിതവും തമ്മിലുള്ള വ്യത്യാസം എന്നും പറയാം. ഉണ്ടാക്കപ്പെടുന്ന കഥകൾക്കെല്ലാം നിയതമായ ചില പാറ്റേണുകളുണ്ട്. മുൻ മാതൃകകൾ പിന്തുടർന്നു രൂപംകൊണ്ട ഫോർമുലകളനുസരിച്ചാണവ

ഉത്സവം കാണാനെത്തുന്നവർ ശ്രീകോവിലിനു ള്ളിൽ ഉറക്കം തൂങ്ങുന്ന ദേവനെ ശ്രദ്ധിക്കുന്നില്ല. തെരക്കുന്നില്ല. കാണുന്നില്ല!

എനിക്കെന്റെ മക്കളെല്ലാം വലുതായി കാണണമെന്നായിരുന്നു മോഹം. അതു സാധിച്ചപ്പോൾ മക്കളുടെ മക്കളെ കാണണമെന്നായി. അങ്ങനെ ആ ആഗ്രഹത്തിന്റെ ചങ്ങല നീണ്ടുനീണ്ടു പോകുന്നു. എല്ലാം തുടങ്ങുന്നതും അവസാനിക്കുന്നതും എന്നിൽതന്നെ. എൻറെ മോഹം എന്റെ ആഗ്രഹം.. ചുരുക്കം പറഞ്ഞാൽ ഞാൻ സ്നേഹി ക്കുന്നത് എന്നെ മാത്രം... ഒരു ദിവസം പെട്ടെന്ന് ആ മോഹങ്ങളുടെ ചങ്ങലയും പൊട്ടും. അതോടെ എല്ലാം അവസാനിക്കും. ഞാനും എന്റെ ചങ്ങല യുമെല്ലാം അപ്രത്യക്ഷമാകും.


ഹൃദയചഷകം നിറയെ സ്നേഹത്തിൻ്റെ തേൻതുള്ളികൾ നിറച്ച് ഒരുകാലത്ത് ഞാനെത്രയോ കാത്തിരുന്നു. തേൻ തേടിവന്ന കരിവണ്ടുകളൊക്കെ അകത്തേക്കു ചുഴിഞ്ഞിറങ്ങി. തേൻ കുടിച്ചിട്ട് വന്നവഴി പറന്നു പോയി. ഒന്നും സ്ഥിരമായി പറ്റിനിന്നില്ല. ഇപ്പോൾ ആ ചഷകം വറ്റിക്കഴിഞ്ഞു. ഇനി എനിക്ക് ആർക്കും ഒന്നും നല്‌കാനില്ല.

You grab your phone for a very specific reason, then get caught up in a social media post, a WhatsApp chat (group gift for a friend's birthday!) or a grabby bit of breaking news. When you put your phone down, you wonder why you picked it up in the first place.

പുരുഷന്റേതുകൂടിയായ കുഞ്ഞുങ്ങളെ വളർത്തേണ്ടുന്നതിനായി സ്ത്രീ സ്വീകരിച്ചിരിക്കുന്ന അമ്മ എന്ന അവസ്ഥയ്ക്ക് പ്രത്യേകമായ ഒരു പരിഗണന പുരുഷൻ കൊടുക്കുന്നില്ല എന്നുമാത്രമല്ല ആ അവസ്ഥ പലതും സഹിക്കാൻ ബാധ്യസ്ഥയാണെന്ന ബോധംകൂടി മതപുരുഷന്മാർ അവളിലുണ്ടാക്കിവെച്ചിരിക്കുന്നു

ജീവോത്പത്തി മുതലുള്ള കാര്യമാണ്. അംഗങ്ങളുടെ എണ്ണംകൂടുംതോറും ഓരോ ആവാസവ്യവസ്ഥയും പുതിയ പുതിയ നിയമങ്ങളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ആ നിയമവ്യവസ്ഥയിൽ കുടുങ്ങിപ്പോകുന്നവർ തങ്ങൾ സ്വതന്ത്രരായിരുന്ന പഴയ ഇടങ്ങളെക്കുറിച്ചു ചിന്തിച്ചുതുടങ്ങും.

പണ്ട് ലക്ഷക്കണക്കിനു ജലജീവികളിലൊന്ന് കരയിലേക്കു കയറിയതും നാൽക്കാലികളിലൊന്ന് എഴുന്നേറ്റുനിന്നതും അനേക രൂപപരിണാമങ്ങളിലൂടെ കടന്നുപോയെങ്കിലും മനുഷ്യവംശം തങ്ങൾ സ്വതന്ത്രരായിരുന്ന ഇട ങ്ങളെ അന്വേഷിച്ച് ആൾക്കൂട്ടങ്ങൾക്കിടയിൽനിന്നുമുള്ള പലായനവും കുടിയേറ്റവും തുടരുന്നു.

കാമുകനെന്നാൽ കാമം അവസാനിക്കാത്തവൻ ആണ്

വലിയ ആലോചനയൊന്നുമില്ലാതെ ചെന്നുപെടും. തിരിച്ചറിയാൻ പോലും കഴിയാ ത്തത്ര പതിയെ അത് വളർന്ന് വളർന്ന് ഒടു വിൽ നിങ്ങളുടെ വ്യക്തിത്വത്തെ പൂർണമായി പൊതിഞ്ഞു കളയും. തിരിച്ചറിയുമ്പോൾ തിരു ത്തലിന്റെ ഘട്ടം പലപ്പോഴും കഴിഞ്ഞും പോകും - വിവാഹം


പ്രേമത്തിന് എപ്പോഴും വ്യത്യസ്‌തമായ അർഥങ്ങളാണു ള്ളത്. എഴുത്തുകാർക്ക് പ്രേമം വാക്കുകളാണ്. ചിത്രകാരന്മാർക്ക് പ്രേമം നിറങ്ങളാണ്. ഒരു കോമാളിക്ക് പ്രേമം ചിരിയാണ്. ഒരു കുഞ്ഞിന് അത് അമ്മയാണ്. തേനീച്ചക്ക് അത് തേനാണ്. പൂക്കൾക്ക് അത് സൂര്യപ്രകാശമാണ്. പശുക്കൾക്ക് അത് ധാരാളം കാളകളാണ്

ഒരാൾ നിങ്ങളെ കടന്ന് ദൂരെ ദൂരേക്ക് പോയ്ക്കഴിഞ്ഞാലും അയാളെയോർത്ത് വേദനിക്കേണ്ടി വന്നേക്കാം. എന്നെങ്കിലുമൊരിക്കൽ പുറത്തുകട ക്കാൻ കഴിഞ്ഞേക്കും എന്ന പ്രതീക്ഷിക്കാൻ പോലും പറ്റാത്തത്ര ശൂന്യത നിങ്ങളിൽ നിറയ്ക്കാൻ അതിനു കഴിയും. അതിന് നിങ്ങളെ പരിലാളിക്കാൻ മാത്രമല്ല തച്ചുടയ്ക്കാനും തകർത്തുകളയാനും മറ്റാരോ ആക്കി മാറ്റാനും കഴിയും


“നിങ്ങൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ആളുകൾ ഉള്ളപ്പോൾ പ്രശ്നങ്ങൾ ആരംഭിക്കുന്നു. എല്ലാവരേയും തിരക്കിലാക്കാൻ നിങ്ങൾ ജോലികൾ കണ്ടുപിടിക്കാൻ തുടങ്ങുന്നു. കൃത്രിമ ജോലികൾ കൃത്രിമ പദ്ധതികളിലേക്ക് നയിക്കുന്നു. ആ കൃത്രിമ പദ്ധതികൾ യഥാർത്ഥ ചെലവുകളിലേക്കും സങ്കീർണ്ണതയിലേക്കും നയിക്കുന്നു.

ഒരുമിച്ചോരു ജീവിതം എന്നതുമാത്രമാണോ പ്രണയത്തിന്റെ പൂർണത..... സ്വന്തമായില്ലെന്നുകരുതി നീയെനിക്കെങ്ങനെ പ്രിയപ്പെട്ടതല്ലാതെയാവും...? ഇന്ന് നീ എവിടെയായിരുന്നാലും.. ആരോടൊപ്പമായിരുന്നാലും... ആ മനസ്സിന്റെ ഒരു കോണിൽ എൻ ഓർമ്മകൾ അവശേഷിക്കുന്നൊടുത്തോളം കാലം..ഞാനെന്നും പ്രണയത്തിലാണ്...


ഉപാധികളി ല്ലാത്ത സ്നേഹമുണ്ടോ? ഉണ്ട്. ഒരാൾതന്നെ മറ്റൊരാളായിത്തീരുന്ന, അതുതന്നെ ലോകമായിത്തീരുന്ന, രതി മറികടന്ന, ധൃതി അസ്ത‌മിച്ച സ്നേഹം. പരസ്പരം ജീവവൈദ്യുതി കടത്തി നിരന്തരം പ്രകാശിപ്പിക്കുന്ന തേജോരവം

പ്രണയത്തിൽ പുരുഷൻ എപ്പോഴും ഭീരുവാണ്. എന്നാൽ, സ്ത്രീ അതിധീരയാണ്. സ്നേഹിക്കുന്ന പുരുഷന് ഏതാൾക്കൂട്ട ത്തിനിടയിൽനിന്നും ഉമ്മ നല്കാൻ, കെട്ടിപ്പിടിക്കാൻ മറ്റാരും കാണാതെ സ്ത്രീക്കു സാധിക്കും. പക്ഷേ, ഒരു പുരുഷന് അത് സാധ്യമാവില്ല.

Money doesn't go to people who need it the most. It goes to people who multiply it.

ജീവിതത്തിൽ ഒറ്റപ്പെടൽ ഭീകരമായ ഒരു അവസ്ഥയാണ്. ഒരിക്കലും നഷ്ട‌പ്പെടില്ല എന്നു കരുതിയ ബന്ധങ്ങളൊക്കെ അറ്റുപോകുമ്പോൾ ജീവിതത്തെക്കുറിച്ചും സ്നേഹബന്ധങ്ങളെക്കുറിച്ചും ഉള്ള വിശ്വാസ ങ്ങൾ വെറും നീർക്കുമിളകളായി തീരുന്നു. എന്തിനാണ് ഇനി ജീവിക്കുന്നത് എന്ന സംശയം മാത്രം ബാക്കിയാകുന്നു

അല്‌പപ്രതിഭയായ നമ്മളൊക്കെ ഇരിക്കുന്ന ഈ ജീവന് എന്തു വില? മഹാപ്രതിഭയായ ശ്രീരാമകൃഷ്ണന് തൊണ്ടയിൽ അർബുദവും ശ്രീനാരായണന് ഉദരരോഗവും മരണകാര ണമായി. കുമാരനാശാൻ ബോട്ടുമുങ്ങിയും കുഞ്ചൻമ്പ്യാർ പേപിടിച്ചും ചത്തില്ലേ? കാലം അതിൻറെ പണിയുമായി മുന്നോട്ടു നീങ്ങും. അതു കൊണ്ട് ജീവനെക്കുറിച്ച്, അധികം ചിന്തിക്കുകയൊന്നും വേണ്ട. ആ മഹാപ്രതിഭകൾക്ക് ഈ വിധം വിധി വന്നെങ്കിൽ, ഞാഞ്ഞൂലായ നമ്മുടെയൊക്കെ മനസ്സ്; മരണത്തെപ്പറ്റി ചിന്തിക്കുന്നെങ്കിൽ അത് ഭയംകൊണ്ടുമാത്രമാണ്.


പ്രണയം ഒരു വാൽനക്ഷത്രത്തെപ്പോലെയാണ്. ഒരു വ്യാഴവട്ടക്കാലം കൊണ്ട് പൂർത്തിയാക്കുന്ന സഞ്ചാരപഥമാണ് അതിനുള്ളത്. നഷ്ടപ്പെട്ടുകൊള്ളട്ടെ. വിദൂരങ്ങളിലേക്ക് അകന്നുപൊയ്ക്കൊള്ളട്ടെ. വിസ്മൃതിയിൽ ആണ്ടുകൊള്ളട്ടെ.


കലയുമായോ സാഹിത്യവുമായോ ബന്ധമില്ലാത്ത മനുഷ്യരെ സംബന്ധിച്ചിടത്തോളം പിന്നെ ഏക ആശ്രയം മതവിശ്വാസങ്ങൾ തന്നെയാണ്. അവൻ തന്റെ എല്ലാ മോശം വാസനകളെയും അവനതിൽ വച്ചു കെട്ടിയാണ് ജീവിക്കുന്നത്.

ഓരോരുത്തരുടെയും സ്വഭാവവും ചിന്തകളും സ്വപ്‌നങ്ങളും ഒക്കെ പരുവപ്പെടുന്നതിന് ഓരോരോ വഴികളുണ്ട്. നമ്മെ സ്വാധീനിക്കാൻ തക്കവണ്ണം ഭാഷാസ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളും മതപണ്ഡിതന്മാരും നമ്മുടെ കാതുകളിൽ ഒരേ കാര്യം തന്നെ ഓതിത്ത ന്നുകൊണ്ടിരുന്നാൽ നാം അതിൽ വീണു പോകില്ലേ...? ഏതു മണ്ടത്തരമാണെങ്കിലും...??!!


The sky is full of mysteries; with the twinkling stars and the
beautiful moon. But, scientific investigation revealed that stars do not twinkle nor does the moon look beautiful. 'Do not trust what you see, even salt looks like sugar'! Justice K Hema, Former Judge.


തീരുമാനങ്ങളിൽ എത്തിച്ചേരാൻ വളരെ എളുപ്പമാണ്. പക്ഷേ, അതിനൊന്നും അത്രവേഗം വഴങ്ങിക്കൊടുക്കുന്ന ഒന്നല്ല ഈ മനസ്സ്! പുറംതോട് വഴുവഴുപ്പുള്ള ഒരു നദീഹയംപോലെയാണത്. കഠിനമായ തീരുമാനങ്ങളുടെ അള്ളിപ്പിടുത്തങ്ങളിൽനിന്നുപോലും അത് വഴുതി രക്ഷപ്പെട്ടുകളയുന്നു.

“ദൈവത്തിനും പുരുഷനും സ്ത്രീയെക്കൊണ്ട് ഒത്തിരി ആവശ്യങ്ങളുണ്ട്. പക്ഷേ, അവരിരുവരും ഞങ്ങൾക്കു തിരിചൊന്നും തരാറില്ലെന്നു മാത്രം!!"

ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു. മത്തായി 23 : 15

വസ്ത്രം എന്നത് പ്രണയംപോലെ ഒരാളുടെ ഏറ്റവും സ്വകാര്യമായ ഇഷ്ടമാണ്. അതിനെ നമ്മൾ നമ്മുടെ ഇഷ്ടം കൊണ്ട് അളക്കാൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. അതുകൊണ്ട് ഞാനാർക്കും വസ്ത്രം എടുത്തുകൊടുക്കാറില്ല.


സെക്സിനുവേണ്ടി മാത്രമാണ് പുരുഷൻ തന്നെ സമീപിക്കുന്നത് എന്നാണ് ലോകത്തിലെ ഭൂരിപക്ഷം സ്ത്രീകളും വിചാരിക്കുന്നത്. കാരണം, അവർക്ക് അതിൽക്കൂടുതലെന്തെങ്കിലും ലഭിക്കുവാൻ അർഹതയുണ്ട് എന്ന് അവർതന്നെ കരുതുന്നില്ല.


പിറക്കാതിരുന്നെങ്കിൽ- പാരിൽ, നാം സ്നേഹിക്കുവാൻ, വെറുക്കാൻ, തമ്മിൽക്കണ്ടു- മുട്ടാതെയിരുന്നെങ്കിൽ!        -വൈലോപ്പിള്ളി


ഒന്നിലും തോൽക്കാത്തതിനാൽ അയാളിപ്പോൾ കടുത്ത നിരാശയിലാണ് വിജയിച്ച മനുഷ്യനോളം പരാജിതനായി ലോകത്താരുണ്ട്.

ചിലർ ഭക്ഷണത്തെ കൊഴുപ്പും വളവുമാക്കുന്നു. ചിലർ അതിനെ അദ്ധ്വാനവും തമാശയുമായിമാറ്റുന്നു. മറ്റു ചിലർ അതിനെ ദൈവമാക്കി മാറ്റും.

എന്റെ ഓർമകളിലേക്ക് മറ്റാരും കടന്നു വരുന്നില്ല. അതിനായി ഞാൻ ശ്രമിക്കാറുമില്ല. നമുക്കൊരാളെ മനപൂർവ്വം ഓർക്കാം, എന്നാൽ മനപ്പൂർവ്വം മറക്കാനാവില്ല. മറക്കാനായി ഓർക്കുമ്പോൾ നമ്മളയാളെ മറവിയിൽ നിന്നും തിരിച്ചുവിളിച്ചോർക്കുകയല്ലേ. അതല്ലാതെയെന്താണ് 'നഷ്ടപ്രണയങ്ങൾ' നമ്മെ പഠിപ്പിച്ചത്?

ഒരു മനുഷ്യന് ഒരു സമയം ഒരു ഇണയേയെ സ്നേഹിക്കാനാകൂ' എന്നത് ലോകം പഠിപ്പിച്ചതല്ലേ? രണ്ടാങ്ങളമാരുള്ള ഒരു പെൺ കുട്ടിക്ക് അവരെ രണ്ടുപേരെയും പൂർണമനസ്സോടെ സ്നേഹിക്കാൻ സാധിക്കുന്നില്ലേ. പിന്നെയെന്തുകൊണ്ട് രണ്ടു കാമുകൻമാരെ തുല്യമായി സ്നേഹിച്ചുകൂടാ?


പണ്ട്, ലക്ഷ്മി കൃഷ്ണനോടുള്ള പ്രേമാധിക്യത്താൽ എത്തിയപ്പോൾ എന്താണ് അവർക്ക് കിട്ടിയ ഉപദേശം? ഏതെങ്കിലും ഗോപാലകനെ കല്യാണം കഴിക്കൂ, എങ്കിൽ ശ്രീകൃഷ്‌ണൻ നിങ്ങളെ രാധയായി പരിഗ ണിക്കുമെന്നല്ലേ. അതായത്, വൃന്ദാവനത്തിൽ രാധയാകണമെങ്കിൽ നിങ്ങൾ ആദ്യം അന്യപുരുഷന്റെ പത്നിയായേ പറ്റൂ.


ആളുകൾ പലപ്പോഴും പണത്തിനുവേണ്ടി വിവാഹംകഴിക്കുന്നു. പക്ഷേ, പണം ഭാര്യയുടെ പക്കലുമായിരിക്കും. എനിക്കങ്ങനെ തോന്നി പ്പോകുന്നു.

സ്വപ്നങ്ങളെ പിന്തുടരുന്നത് പട്ടുപാതയിലൂടെ നടന്നാകരുത് എന്നു ബോധ്യപ്പെടുത്താൻ തന്നെയാണ് അച്ഛൻ അന്നങ്ങനെ പെരു മാറിയത് എന്ന് ഇന്നെനിക്കു തിരിച്ചറിയാൻ കഴിയുന്നുണ്ട്. ഇഷ്ടങ്ങളും ആഗ്രഹങ്ങളും ആരെങ്കിലും വച്ചുനീട്ടി തരുമ്പോഴല്ല, മറിച്ച് സ്വന്തമായി നേടിയെടുക്കുമ്പോളാണ് മൂല്യവത്താകുന്നത് . അത് മനസ്സിലാകുംവരെ ശാഠ്യത്തോടെ അവയെ നിഷേധിച്ചത് അച്ഛ‌ന് എന്നോടുള്ള ഇഷ്ടക്കുറവോ, അപ്രിയമോകൊണ്ടല്ലായിരുന്നു



രാത്രി തുറന്ന മരുഭൂമിയിലിരുന്ന് ആകാശത്തെ പൗർണമിയെ കാണുന്നത്. ആ വെണ്ണിലാചന്ദനക്കിണ്ണത്തിനു വീണുറങ്ങാൻ പുന്നമടക്കായലിലേറെ ഈ മരുഭൂമിയിലെ മണൽപരപ്പല്ലേ കൂടുതൽ ചേർച്ച എന്ന് അറേബ്യയിലെ ആ ചാന്ദ്രദിനങ്ങൾ എന്നെ കൊതിപ്പിച്ചിട്ടുണ്ട്. ഒപ്പം ആ നിലാവോളം എന്നെ ആഴത്തിൽ തൊട്ട അറേബ്യൻ സംഗീതവുമുണ്ട്. ഡുഡുക് എന്ന അർമീനിയൻ ഇൻസ്ട്രമെന്റ് നൽകുന്ന സാന്ദ്രമായ ഒരു റെസൊണൻസ് ഉണ്ട്. ശൂന്യതയിൽ എങ്ങോ പുറപ്പെട്ട് നമ്മളെ തിരഞ്ഞ് എന്നമട്ടിലെത്തുന്ന ആ അറേബ്യൻ മെലഡിയും.

കര്‍മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന മാ കര്‍മഫലഹേതുര്‍ഭൂര്‍മാ തേ സംഗോ സ്ത്വകര്‍മണി

Many a book is like a key to unknown chambers within the castle of one's own self. ' Franz Kafka

“Wherever on earth the religious neurosis has appeared we find it tied to three dangerous dietary demands: solitude, fasting, and sexual abstinence. (Friedrich Nietzsche)”

ഓരോരു ത്തർക്കും ആനന്ദം നൽകുന്നത് ഓരോ കാര്യമാവും. അതിനു വിശേ ഷാൽ ന്യായങ്ങൾ ആവശ്യമില്ല. തനി ച്ചു ചെയ്യുന്ന ഒരു കാര്യത്തിൽ നമ്മു ടെ മനസ്സ് സന്തോഷം കണ്ടെത്തുന്നു ണ്ടെങ്കിൽ മറ്റൊന്നും പ്രസക്‌തമല്ല. നമുക്കിഷ്ടമുള്ള കാര്യങ്ങൾ നമുക്കു വേണ്ടി മാത്രം ചെയ്യുമ്പോൾ നമ്മുടെ മനസ്സിലേക്കൊരു നിശ്ശബ്ദ സംഗീതം കയറിവരുന്നുണ്ട്. നാം മാത്രമേ അതു കേൾക്കുന്നു ള്ളു. അങ്ങനെ തന്നെയാണ് വേണ്ടത്; നമ്മുടെ സമാധാനം നാം സ്വയം കണ്ടെത്തുന്നു.



if you want to avoid an illusion about an existing state of affair. first of all you have to avoid the state of affair which demands an illusion


നമ്മൾ നാട്ടുകാരുടെ കാര്യം നോക്കിയാൽ അതു സാമൂഹികപ്രവർത്തനം; അവരു നോക്കിയാൽ അതു മറ്റുള്ളവരുടെ കാര്യത്തിൽ തലയിടൽ. നമ്മൾ നാട്ടുകാരെപ്പറ്റി പറഞ്ഞാൽ അതു രാഷ്ട്രീയ വിശകലനം, അവർ പറഞ്ഞാൽ പരദൂഷണം. കഴുകാതെ കഴുകാതെ പിന്നെയും ഇടുന്ന ഒരു ബർമുഡ ട്രൗസർ മണക്കുന്നുണ്ടോ?


He once asked me why I take such long showers. I don't remember what my excuse was. I'm sure I said they were relaxing, or that the hot water was good for my skin. But I take such long showers because it's the only time I allow myself to grieve.

വലിയ ഒരു സമയം മുഴുവൻ എന്തെങ്കിലും അന്വേഷിച്ച് വലയുക. നടന്ന് നടന്ന് അത് കിട്ടില്ലെന്ന് വിചാരിക്കുക. നമ്മളെക്കൊണ്ട് അതിനുള്ള പ്രാപ്‌തിയില്ലെന്ന് നിരാശപ്പെടുക. അവസാനം ആ പ്രയത്നം ഉപേക്ഷിച്ച സമയത്ത് വിചാരിച്ചതിലും വലുതായി, ഇതിനുമുൻപൊരിക്കലും കിട്ടാത്തതരത്തിൽ അത് ലഭിക്കുക.

ആസക്തിയോടെ കുപ്പായം അഴിക്കുന്ന എത്ര പെണ്ണുങ്ങളുണ്ട്? ഇവിടെ സെക്സ് വേണം, പെണ്ണിനല്ല-ആണിന്. പെണ്ണ് തലകുനിച്ച് - നാണിച്ച്, ലജ്ജയുടെ മുഖപടമണിഞ്ഞ് കിടന്നു കൊടുക്കണം. അതാണ് ലോകനീതി. വിവാഹം കഴിക്കുവോളം കന്യകാത്വത്തിന്റെ സമ്മർദ്ദത്തിലും വിവാഹശേഷം പാതിവ്രത്യത്തിന്റെ സമ്മർദ്ദത്തിലും ജീവിക്കുന്ന ഈ സുന്ദരജീവിതം എന്നെ മോഹിപ്പിക്കുന്നില്ല. എന്നെ നിങ്ങളുടെ ഗോത്രത്തിൽനിന്ന് പുറത്താക്കിത്തരൂ. ഒറ്റ ജീവിതമേയുള്ളൂ. എനിക്കിതൊന്ന് ജീവിച്ചു മരിക്കണമെന്നുണ്ട്.


കെട്ടിയ മുടിയൊന്ന് അഴിച്ചിട്ടാൽ മതിയല്ലോ പെണ്ണുങ്ങൾക്ക് ആളുമാറാൻ. പൊട്ട് തൊട്ടാലൊന്ന്, തൊടാഞ്ഞാൽ മറ്റൊന്ന്, വളയിട്ടാലൊന്ന് ഇട്ടില്ലെങ്കിൽ മറ്റൊന്ന്, കണ്ണെഴുതി യാൽ ഒന്ന് ഇല്ലെങ്കിൽ മറ്റൊന്ന്. അങ്ങനെ മാറിക്കളയും പെണ്ണുങ്ങൾ.

ഏറ്റവും വലിയ അപകടസാധ്യത റിസ്ക്ക് എടുക്കുന്നില്ല എന്നതാണ് ... വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത്, പരാജയപ്പെടുമെന്ന് ഉറപ്പുനൽകുന്ന ഒരേയൊരു തന്ത്രം റിസ്ക് എടുക്കാതിരിക്കുക എന്നതാണ്.

സ്നേഹം വഷളായാൽ പിന്നെ അതിനെക്കാൾ വഷളായിട്ട് വേറെ വല്ലതുമുണ്ടോ? നമ്മൾ ഒരിക്കലും കണ്ടുമുട്ടരുതായിരുന്നു. സ്നേഹിക്കരുതായിരുന്നു. അതായിരുന്നു രണ്ടു പേർക്കും നല്ലത്. എന്നൊക്കെയാവും ഒടുവിൽ.


"Life's but a walking shadow, a poor player that struts and frets his hour upon the stage, And then is heard no more; it is a tale told by an idiot, full of sound and fury, signifying nothing...."


പുരുഷന്റെ കണ്ണിലെ തീയ്ക്ക് ആയുസ്സ് കുറവാണെന്ന്. അകലെ കാണുന്ന പെണ്ണിനെ ബലാത്സംഗം ചെയ്യാൻമാത്രമേ ആ തീയ്ക്കു കരുത്തുള്ളൂ. അടുത്തുപെരുമാറുന്നവൾക്ക് മുന്നിൽ ദുർബലനും അനാസ്ഥയുള്ളവനും അലസനുമാകുന്നവൻ.

പ്രണയജീവിതം തകർന്ന പുരുഷനും ഭാര്യ ആദരിക്കാത്ത ഭർത്താവും പ്രതികരിക്കുന്നത്... ചെയ്യുന്ന ജോലിയിൽ - അതിനി തോട്ടി പണി ആണെങ്കിൽ കൂടി കഴുത്തുവരെ ഇറങ്ങി നിന്നു കൊണ്ടായിരിക്കും.

രണ്ടുപേർ സൂക്ഷിച്ച രഹസ്യമായ ഒരുടമ്പടിയിൽനിന്നും ഒരാൾ വിട വാങ്ങുന്നു എന്നതിൽ അപരൻ അനുഭവിക്കുന്ന ആശ്വാസ മാവണം. എനിക്കു തീർച്ചയില്ല. അവളുടെ വിയോഗം എന്നെ നീണ്ടൊരു മൗനത്തിലേക്കു കൊണ്ടുപോയി. അല്ലെങ്കിൽ അവളുടെ മൗനത്തെ മരണശേഷം ഞാൻ സ്വീകരിച്ചതുമാവാം. അതെന്തു മാവട്ടെ, ഓർത്തുനോക്കിയാൽ ഇത്രയും ദീർഘമായ കാലം എന്റെ ജീവിതത്തിന് അരികിലുണ്ടായിരുന്നത് അവൾമാത്രമായിരുന്നില്ലേ? അതോ ഒരിക്കലും അരികിലുണ്ടായിരുന്നില്ലേ! അടുത്തുതന്നെ തുടരുമ്പോഴും അകലങ്ങളിൽ ജീവിക്കാൻ തീരുമാനിച്ച രണ്ടു നിഴലുകളായിരുന്നു ഞങ്ങൾ.



My photo
Palakkad, Kerala, India