വേർപാട് പ്രകൃതിയുടെ സംഗീതമാണ് മറവിയുടെ പുണ്യതീരത്ത് ഓർമ്മകളുടെ സുഗന്ധതീരത്ത് പ്രണയം കുടിയിരുത്തപെടേണ്ടി വരുമ്പോൾ ആത്മാവിലുണരുന്ന അനന്തവിശാലവും ചൈതന്യാത്മകവുമായ സപ്തസ്വരരാഗസഞ്ചാരം.
സ്നേഹിച്ചു കൊതിതീരാതെ പുനർജ്ജന്മം കാത്തിരിക്കുന്ന
ഈ ആത്മബന്ധത്തിനു എവിടെയായിരുന്നു തുടക്കം? ഒന്നോർത്തു നോക്കൂ..
ജന്മാന്തരസ്നേഹത്തിന്‍റെ നിത്യ പ്രതീകമായ ആ പ്രണയ സൗഗന്ധികം ഇതൾ വിരിഞ്ഞിട്ടു 27 വർഷങ്ങൾ പിന്നിടുകയാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ കാവ്യസങ്കല്പം സാക്ഷത്കരിക്കപ്പെട്ട പ്രണയത്തിന്‍റെ ആദ്യാക്ഷരമന്ത്രം
നിനക്കായ്....
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരു ഇഷ്ടം
പരിശുദ്ധിയുടെയും നിഷ്കളങ്കതയുടെയും അനുരാഗസങ്കല്പമായി മാറിയപ്പോൾ നാമൊക്കെ, നാളിതുവരെ അനുഭവിക്കാത്ത അനുഭൂതിയുടെ വിസ്മയലോകം കണികണ്ടുണരുകയായിരുന്നു.
പരസ്പരം അടുത്തറിഞ്ഞു ഹൃദയ തന്ത്രികളിൽ പടർന്നു കയറുന്ന ഒരു ലഹരിയായി പ്രണയം എത്തിനിൽക്കുന്ന മറ്റൊരു അവസ്ഥയാണ് പിന്നീട് 'ആദ്യമായ്' ലൂടെ നാം കാണുന്നത്.
തിളയ്ക്കുന്ന അനുരാഗത്തിന്‍റെ ശരീരവിപഞ്ചികകൾ പരസ്പരം മീട്ടാനുള്ളതാണെന്ന തിരിച്ചറിവിന്റെ സ്മരണകൾ
അയവിറക്കുന്ന ആസ്വാദകർക്ക് ആദ്യമായ് ഒരു പുത്തൻ ഉണർവ് പകരുകയായിരുന്നു.
ശരീരവും മനസ്സും ഹൃദയവും സ്വപ്നങ്ങളും ഒന്നായി മാറിയ തങ്കവും വൈഡൂര്യം പോലെ പരസ്പരം തിളങ്ങുന്ന ഒരാത്മബന്ധം.
ഈ അവസ്ഥയിൽ പരസ്പരം അകലേണ്ടി വന്നാലോ ??
അല്ലെങ്കിൽ അങ്ങനെ ഒന്ന് സങ്കൽപ്പിച്ചാലോ ??
ഹൃദയരാഗങ്ങളുടെ സ്നേഹഗീതങ്ങളായി ഓർമ്മക്കായിലൂടെ നിങ്ങൾ അനുഭവിച്ച വികാരത്തിന് തീർച്ചയായും കണ്ണീരിന്‍റെ നനവും പരിശുദ്ധിയുടെ നറുമണവും ഉണ്ടായിരുന്നിരിക്കും.
പ്രണയിക്കുമ്പോൾ നാം യാത്രപോവുകയാണ്. യാത്ര പോവുമ്പോൾ പ്രണയിക്കുകയും.
ഈ മഹായാത്രയിൽ സ്വന്തമായതൊക്കെ സ്വപ്നമായി തീർന്നേക്കാം.
വീണ്ടും മറ്റൊരു സ്വപ്നം സ്വന്തമാവുകയും.
പ്രണയം സത്യമാണ്, സൗന്ദര്യമാണ്, സന്ദേശമാണ്, പ്രേരണയാണ്, പ്രതീക്ഷയാണ്, ശക്തിയാണ്.
പ്രണയം ജ്വലിക്കുന്ന നിമിഷങ്ങളെ വീണ്ടും ഇവിടെ തഴുകി ഉണർത്തുകയാണ്
സ്വന്തം തലോടി ഉറക്കുകയാണ് ഈസ്റ്റ് കോസ്റ്റിന്‍റെ സ്വന്തം...
നിനക്കായി അവസാനിക്കുന്നില്ല. പക്ഷെ സ്വന്തം ഇവിടെ ആരംഭിക്കുകയാണ്.
സ്വന്തം അനുരാഗത്തിന്‍റെ ആത്മഗീതങ്ങൾ.