Pages

January 20, 2025

പ്രണയത്തിൽ കാലിടറിപോയവരുടെ മാനിഫെസ്റ്റോ




തെളിമയാർന്ന ആകാശനീലിമയിൽ 
പൊടുന്നനെ കാർമേഘങ്ങൾ ഇരുണ്ടുകൂടി 
ഇടിവെട്ടി മഴപെയ്തു തോർന്ന പോലെ, പ്രണയം തോർന്നു,
നിസ്സംഗതയുടെ ഭൂമികയിൽ അകപ്പെട്ടു പോയ മനുഷ്യരെ.
ഇനി ഇതുപോലെ ഒരു മറുപാതി ഉണ്ടാക്കില്ലെന്ന് കരുതുന്നവരെ. 
ജീവിതാന്ത്യം വരെ പരാജയപ്പെട്ട പ്രണയത്തിന്റെ, 
നെരിപ്പോട് ഊതി ജീവിക്കാൻ തീരുമാനിച്ചവരെ. 
പ്രണയത്തിൽ കാലിടറിപ്പോയ മനുഷ്യരെ.

ഞാനൊരു ജീവിതരഹസ്യം പറയട്ടെ!
ഒന്നും അവസാനിച്ചിട്ടില്ല. ഇനി ആരംഭിക്കാനിരിക്കുന്നതേയുള്ളു.
എല്ലാം കരിഞ്ഞുണങ്ങിയ വരണ്ടഭൂമിയിൽ,
നിനയ്ക്കാത്ത നേരത്തു ഉതിർന്നു വീണ മഴത്തുള്ളികൾ പോലെ, 
ഒരാൾ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നുചേരും.
എല്ലാം തകർന്നെന്ന് ഉറപ്പിച്ച നിമിഷങ്ങളെ വകഞ്ഞുമാറ്റി,
അവർ നിങ്ങളുടെ ഹൃദയത്തിന്റെ വാതിലിൽ മുട്ടും.
ഹൃദയം പൂട്ടി നിങ്ങൾ വലിച്ചു എറിഞ്ഞ താക്കോലെടുത്തു, നിങ്ങളുടെ ഹൃദയം തുറക്കും.
മുറിവേറ്റിടങ്ങളിൽ മരുന്നാകും. പരസ്പരം തണലാകും. ആ ദിവസം അസ്തമയത്തിന്റെ സന്ധ്യകൾ, പ്രഭാതത്തിന്റെ നീലിമയ്ക്ക് വേണ്ടി വഴിമാറും.

പരാജയപ്പെട്ട പ്രണയത്തിന്റെ ഓർമകളിൽ ജീവിക്കുന്ന നിങ്ങളെ അവർ മോചിപ്പിക്കും. മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ മിശിഹായെ പോലെ നിങ്ങൾ അന്ന് ഉയർത്തെഴുന്നേൽക്കും. പുഞ്ചിരിയോടെ അവരുടെ മുഖത്തു നോക്കും. ഒറ്റവരിയിൽ പ്രിയകവി ടി. പി. രാജീവൻ എഴുതിയ "പ്രണയത്തിൽ കാലിടറിപോയവരുടെ മാനിഫെസ്റ്റോ" നിങ്ങളവരുടെ കാതിൽ മന്ത്രിക്കും. 
"നിന്നിലേക്കുള്ളതായിരുന്നു എനിക്കിന്നോളം തെറ്റിയ വഴികളെല്ലാം" 

January 11, 2025

പ്രേയസീ



ഞാനാം ജ്വലിക്കും വിളക്കും
ഊതിക്കെടുത്തി പോയ പ്രേയസീ
നിന്റെ കാലിൽ മുള്ളു കുത്താതെ
പാദുകമായ് ഞാൻ കാത്തതല്ലേ
മറന്നങ്ങനെ മറഞ്ഞപ്പോഴും
വെറുതേയീ മരക്കൊമ്പിൽ കാത്തിരുന്നൂ ഞാൻ അലിഞ്ഞില്ല നീ അറിഞ്ഞില്ല നീ
സ്നേഹബന്ധങ്ങൾ സർവ്വം 

അറുത്തില്ലേ നീ

My photo
Palakkad, Kerala, India