Pages

February 1, 2025

മഴ

 ‘മഴയായി പെയ്തിറങ്ങുന്ന ഓരോ വെള്ളത്തുള്ളിക്കും ഓരോ കഥകൾ പറയാനുണ്ടാകും. അങ്ങനെ ഓരോ മഴയ്ക്കും ഓരോ കഥകൾ, ആഴമറിയാത്ത ജലാശയങ്ങളുടെ അടിപ്പരപ്പിലെ വിങ്ങലുകൾക്കു നടുവിൽ തന്‍റേതായി ഒരിടം ഇല്ലാതാകുമ്പോൾ, ആകാശം വലിയൊരു അഭയസ്ഥാനമാകുന്നു. അടിത്തട്ടിന്‍റെ ധർമ്മസങ്കടങ്ങളിൽനിന്ന് രൂപംകൊള്ളുന്ന ഈർപ്പമായി പൊങ്ങി, മേഘങ്ങളുടെ ഉള്ളറകളിലേക്ക് ഒതുങ്ങിക്കൂടുമ്പോൾ എന്നോ നഷ്ടപ്പെട്ടുപോയ ആ പ്രിയപ്പെട്ട ലോകത്തെക്കുറിച്ചുള്ള ഓർമ്മകൾ അലട്ടുകയായി. നീണ്ട കാത്തിരിപ്പിനുശേഷം, ഒടുവിലെന്നോ നിനച്ചിരിക്കാത്ത നേരത്ത് വന്നെത്തുന്ന മോചനത്തിന്‍റെ നിമിഷം. ഉയരങ്ങളിൽനിന്ന് വലിയൊരു പ്രവാഹമായി പെയ്തിറങ്ങുന്ന മഴയുടെ ഭാഗമായി, തന്നെ ഗർഭംധരിച്ച ജലാശയത്തിന്‍റെ അടിവയറ്റിലേക്ക്, തലയും താഴ്ത്തി, നിശ്ശബ്ദമായൊരു മടങ്ങിപ്പോക്ക്...’

My photo
Palakkad, Kerala, India