First of all, you don't deserve to
be respected because you don't know how to respect a woman. You liked her; you
spent days and nights just to achieve her. You showed so much love and
respect for her. When she was totally yours, you promised the future with her
and you removed all insecurities from her. She was your world.
You showed much understanding
that she felt you can never leave her. She introduced you to her family and
friends. She posted every good thing about you. She started being the princess
of her own world just because of you. She became serious about her future and
goals. You were there in her mind 24/7. She attached herself with you so badly
that she never thought about detachment. She relied on you for everything.
But one day you proved her that a
guy can never be loyal. You provoked all bad ethics of a man in her. You
disrespected the gender. You proved that people like you should not exist. You
just left her for someone else. For your own selfishness? For a beautiful ass?
For a beautiful face? For a perfect body? Or just because things were not working?
You know your own lust and greeds can never be satisfied because there are no
limits for beauty.
You just did a murder to
someone's soul and you don't deserve a happy life. Maybe she can't tell to anyone
how much she feels hurt but her soul cries in front of god daily. Karma will
fuck you into million pieces that each piece will murder your soul million
times and you will plead for love and happiness that you will never be going to
get in your life. The day she will get heal will be the day of your countdown.
She is not going to repeat the same mistake again and one day the right person
will change her life and she will be a happy woman. Her rising will be the
reason for your drowning just because of your regrets.
ആദ്യമായി തന്നെ ഒരു കാര്യം ഞാൻ പറയട്ടെ. നിങ്ങളെ ബഹുമാനത്തോടെ നോക്കാൻ എനിക്ക് കഴിയില്ല. കാരണം നിങ്ങൾക്ക് എങ്ങനെ ഒരു സ്ത്രീയെ ബഹുമാനിക്കണം എന്ന് അറിയില്ല. നിങ്ങൾക്ക് അവളെ ഇഷ്ടമായിരുന്നു. രാത്രികളും പകലുകളും അവളെ നേടുന്നതിനായി പരിശ്രമിച്ചു. ഒരുപാട് സ്നേഹവും കരുതലും അവളോട് കാണിച്ചു. അവൾ നിങ്ങളുടേത് മാത്രമായി മാറിയപ്പോൾ, നിങ്ങളവൾക്ക് നിങ്ങളുടെ ഭാവി വാഗ്ദാനം ചെയ്തു. അവളുടേത് മാത്രമായി ഒരു ലോകം നിങ്ങൾക്കുണ്ടായി. നിങ്ങളിൽ നിന്ന് എല്ലാ സുരക്ഷിതത്വങ്ങളും അവൾ അനുഭവിച്ചു. നിങ്ങൾ ഒരുനാളും അവളെ വിട്ടു പോവില്ലെന്ന് അവളെ പറഞ്ഞു വിശ്വസിപ്പിച്ചു. അവൾ നിങ്ങളെ അവളുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും എന്തിനു സുഹൃത്തുക്കൾക്ക് പോലും പരിചയപ്പെടുത്തി. അവൾ പതിയെ നിങ്ങളെ, അവളുടെ ലോകത്തിലെ രാജാവും, അവൾ നിങ്ങളുടെ റാണിയുമായി ജീവിച്ചു. അവളുടെ സ്വപ്നങ്ങളിലും ആഗ്രഹങ്ങളിലും എല്ലാം നിങ്ങളെ ചേർത്തുമെനഞ്ഞവയായിരുന്നു. ദിവസം മുഴുവനും നിങ്ങളുടെ ചിന്ത അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു.
പക്ഷെ ഒരു നാൾ, ബന്ധങ്ങളിൽ സത്യസന്ധത പുലർത്താൻ പുരുഷനു കഴിയില്ലെന്ന് നിങ്ങൾ തെളിയിച്ചു. അവളെ നിങ്ങൾ അകാരണമായി പ്രകോപിപ്പിച്ചു. അവളുടെ സ്ത്രീത്വത്തെ അപമാനിച്ചു. മറ്റെന്തിനോ വേണ്ടി നിങ്ങൾ അവളെ ഉപേക്ഷിച്ചു. നിങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി ? സുന്ദരിയായ മറ്റൊരു മുഖത്തിനുവേണ്ടി ? വേറൊരു പുതിയ ഉടലിനു വേണ്ടിയോ ? അതോ നിങ്ങൾക്ക് അവളെ മടുത്തത് കൊണ്ടോ ?നിങ്ങളുടെ ആഗ്രഹങ്ങളും ആർത്തിയും ഒരുകാലത്തും തീരാൻ പോകുന്നില്ല. കാരണം, സൗന്ദര്യം അതിരുകൾ ഇല്ലാത്തതാണ്. നിങ്ങൾ ഒരു ആത്മാവിനെ നിഷ്കരുണം വധിച്ചിരിക്കുന്നു. അതിനാൽ തന്നെ നിങ്ങൾക്കൊരു സന്തോഷകരമായ ജീവിതം ഇനിയില്ല. ചിലപ്പോൾ അവൾ ആരോടും ഒന്നും പറയാതെ ആത്മാവിന്റെ തേങ്ങലുകൾ ഉള്ളിൽ ഒതുക്കി പ്രാർത്ഥിക്കുന്ന ദൈവങ്ങളുടെ മുമ്പിൽ കരയുന്നുണ്ടാവും.
കർമ്മഫലം, നിങ്ങളുടെ ജീവിതത്തെ ചിതറിക്കുകയും നിങ്ങളുടെ ആത്മാവിനെ തുണ്ടം തുണ്ടമായി അരിഞ്ഞ് ഇല്ലാതാക്കുകയും ചെയ്യും. നിങ്ങൾ സ്നേഹത്തിനായും സന്തോഷത്തിനായും തേങ്ങിക്കൊണ്ടിരിക്കും. എന്നാൽ അത് ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുകയില്ല. ചാരമായി തീർന്നിരുന്ന അവൾ ഒരുനാൾ ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കും, അന്ന് നിങ്ങളുടെ അന്ത്യദിനങ്ങൾ ആഗതമാണ്. അവൾ ഇനി ഒരിക്കലും ഇതേ തെറ്റ് ആവർത്തിക്കുകയില്ല. മറ്റൊരുവൻ അവളുടെ കൈപിടിച്ച് അവളുടെ സ്വപ്നങ്ങളിലേക്ക് വഴിനടത്തും. അന്നുമുതൽ അവൾ സന്തോഷവതി ആയിരിക്കും. അവളുടെ ഉയർത്തെഴുന്നേൽപ്പ് നിങ്ങളുടെ വീഴ്ചയുടെ ആക്കം വർദ്ധിപ്പിക്കും. മറ്റൊരാൾക്കുവേണ്ടി ഒഴിവാക്കപ്പെട്ട ജീവിതങ്ങൾക്ക് ഇതൊരു കൈത്താങ്ങാണ്. ഒരു താക്കീതാണ്. ഓരോ പുരുഷന്റെ വാക്കിനാല്‍ വഞ്ചിക്കപ്പെട്ട സ്ത്രീകളോടുള്ള എന്റെ പ്രാർത്ഥനയാണ്.
Courtesy: Ritabh