Pages

Showing posts with label chinthakal. Show all posts
Showing posts with label chinthakal. Show all posts

January 31, 2020

To those boys who left their girls for someone else.

First of all, you don't deserve to be respected because you don't know how to respect a woman. You liked her; you spent days and nights just to achieve her. You showed so much love and respect for her. When she was totally yours, you promised the future with her and you removed all insecurities from her. She was your world.
You showed much understanding that she felt you can never leave her. She introduced you to her family and friends. She posted every good thing about you. She started being the princess of her own world just because of you. She became serious about her future and goals. You were there in her mind 24/7. She attached herself with you so badly that she never thought about detachment. She relied on you for everything.
But one day you proved her that a guy can never be loyal. You provoked all bad ethics of a man in her. You disrespected the gender. You proved that people like you should not exist. You just left her for someone else. For your own selfishness? For a beautiful ass? For a beautiful face? For a perfect body? Or just because things were not working? You know your own lust and greeds can never be satisfied because there are no limits for beauty.
You just did a murder to someone's soul and you don't deserve a happy life. Maybe she can't tell to anyone how much she feels hurt but her soul cries in front of god daily. Karma will fuck you into million pieces that each piece will murder your soul million times and you will plead for love and happiness that you will never be going to get in your life. The day she will get heal will be the day of your countdown. She is not going to repeat the same mistake again and one day the right person will change her life and she will be a happy woman. Her rising will be the reason for your drowning just because of your regrets.

ആദ്യമായി തന്നെ ഒരു കാര്യം ഞാൻ പറയട്ടെ. നിങ്ങളെ ബഹുമാനത്തോടെ നോക്കാൻ പോലും എനിക്ക് കഴിയില്ല. കാരണം നിങ്ങൾക്ക് എങ്ങനെ ഒരു സ്ത്രീയെ ബഹുമാനിക്കണം എന്ന് അറിയില്ല. നിങ്ങൾക്ക് അവളെ ഇഷ്ടമായിരുന്നു. രാത്രികളും പകലുകളും അവളെ നേടുന്നതിനായി പരിശ്രമിച്ചു. ഒരുപാട് സ്നേഹവും കരുതലും അവളോട് കാണിച്ചു. അവൾ നിങ്ങളുടേത് മാത്രമായി മാറിയപ്പോൾ, നിങ്ങളവൾക്ക് നിങ്ങളുടെ ഭാവി വാഗ്ദാനം ചെയ്തു. അവളുടേത് മാത്രമായി ഒരു ലോകം നിങ്ങൾക്കുണ്ടായി. നിങ്ങളിൽ നിന്ന് എല്ലാ സുരക്ഷിതത്വങ്ങളും അവൾ അനുഭവിച്ചു. നിങ്ങൾ ഒരുനാളും അവളെ വിട്ടു പോവില്ലെന്ന് അവളെ പറഞ്ഞു വിശ്വസിപ്പിച്ചു. അവൾ നിങ്ങളെ അവളുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും എന്തിനു സുഹൃത്തുക്കൾക്ക് പോലും പരിചയപ്പെടുത്തി. അവൾ പതിയെ നിങ്ങളെ, അവളുടെ ലോകത്തിലെ രാജാവും, അവൾ നിങ്ങളുടെ റാണിയുമായി ജീവിച്ചു. അവളുടെ സ്വപ്നങ്ങളിലും ആഗ്രഹങ്ങളിലും എല്ലാം നിങ്ങളെ ചേർത്തുമെനഞ്ഞവയായിരുന്നു. ദിവസം മുഴുവനും നിങ്ങളുടെ ചിന്ത അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു.

പക്ഷെ ഒരു നാൾ, ബന്ധങ്ങളിൽ സത്യസന്ധത പുലർത്താൻ പുരുഷനു കഴിയില്ലെന്ന് നിങ്ങൾ തെളിയിച്ചു. അവളെ നിങ്ങൾ അകാരണമായി പ്രകോപിപ്പിച്ചു. അവളുടെ സ്ത്രീത്വത്തെ അപമാനിച്ചു. മറ്റെന്തിനോ വേണ്ടി നിങ്ങൾ അവളെ ഉപേക്ഷിച്ചു. നിങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി ? സുന്ദരിയായ മറ്റൊരു മുഖത്തിനുവേണ്ടി ? വേറൊരു പുതിയ ഉടലിനു വേണ്ടിയോ ? അതോ നിങ്ങൾക്ക് അവളെ മടുത്തത് കൊണ്ടോ ? നിങ്ങളുടെ ആഗ്രഹങ്ങളും ആർത്തിയും ഒരുകാലത്തും തീരാൻ പോകുന്നില്ല. കാരണം, സൗന്ദര്യം അതിരുകൾ ഇല്ലാത്തതാണ്. നിങ്ങൾ ഒരു ആത്മാവിനെ നിഷ്കരുണം വധിച്ചിരിക്കുന്നു. അതിനാൽ തന്നെ നിങ്ങൾക്കൊരു സന്തോഷകരമായ ജീവിതം ഇനിയില്ല. ചിലപ്പോൾ അവൾ ആരോടും ഒന്നും പറയാതെ ആത്മാവിന്‍റെ തേങ്ങലുകൾ ഉള്ളിൽ ഒതുക്കി ദൈവങ്ങളുടെ മുമ്പിൽ കരയുന്നുണ്ടാവും.

കർമ്മഫലം, നിങ്ങളുടെ ജീവിതത്തെ ചിതറിക്കുകയും നിങ്ങളുടെ ആത്മാവിനെ തുണ്ടം തുണ്ടമായി അരിഞ്ഞ് ഇല്ലാതാക്കുകയും ചെയ്യും. നിങ്ങൾ സ്നേഹത്തിനായും സന്തോഷത്തിനായും തേങ്ങിക്കൊണ്ടിരിക്കും. എന്നാൽ അത് ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുകയില്ല. ചാരമായി തീർന്നിരുന്ന അവൾ ഒരുനാൾ ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കും, അന്ന് നിങ്ങളുടെ അന്ത്യദിനങ്ങൾ ആഗതമാണ്. അവൾ ഇനി ഒരിക്കലും ഇതേ തെറ്റ് ആവർത്തിക്കുകയില്ല. മറ്റൊരുവൻ അവളുടെ കൈപിടിച്ച് അവളുടെ സ്വപ്നങ്ങളിലേക്ക് വഴിനടത്തും. അന്നുമുതൽ അവൾ സന്തോഷവതി ആയിരിക്കും. അവളുടെ ഉയർത്തെഴുന്നേൽപ്പ് നിങ്ങളുടെ വീഴ്ചയുടെ ആക്കം വർദ്ധിപ്പിക്കും. മറ്റൊരാൾക്കുവേണ്ടി ഒഴിവാക്കപ്പെട്ട ജീവിതങ്ങൾക്ക് ഇതൊരു കൈത്താങ്ങാണ്. ഒരു താക്കീതാണ്. ഓരോ പുരുഷന്റെ വാക്കിനാല്‍ വഞ്ചിക്കപ്പെട്ട സ്ത്രീകളോടുള്ള എന്റെ പ്രാർത്ഥനയാണ്.

Courtesy: Ritabh

November 9, 2015

അമര്‍ അക് ബര്‍ അന്തോണി - പ്രേക്ഷക ചിന്ത

 Dear Nadrisha & Team
കുറച്ച് നാളുകൾക്ക്  ശേഷമാണു സിനിമ കാണാന്‍ തിയേറ്ററിൽ എത്തിയത്. പതിവ് ശൈലിയില്‍ ഉള്ള സിനിമകള്‍, "പുതുതലമുറ ഇങ്ങനെയാണ്...അല്ലെങ്കില്‍ അങ്ങനെ ആയിക്കൊള്ളണം" എന്നൊക്കെ തരത്തിലുള്ളവ എന്നെ മടുപ്പിച്ചപോള്‍ നിറുത്താന്‍ ആഗ്രഹിച്ചതാണ് സിനിമ കാണുന്ന ഈ പരിപാടി. 'അമര്‍ അക് ബര്‍ അന്തോണി' എന്ന സിനിമ നാദിര്‍ഷായുടെ ആണെന്നറിഞ്ഞപോള്‍ വീണ്ടും മുകളില്‍ പറഞ്ഞ ആഗ്രഹത്തെ തല്‍ക്കാലത്തേക്ക് തിരസ്ക്കരിച്ചു കൊണ്ട് തിയ്യറ്റ്‌റിലെക്ക് പറന്നത്. ആ പ്രതീക്ഷക്ക് മങ്ങലേല്‍ക്കാതെ തന്നെ സിനിമ ഇഷ്ടപ്പെട്ടു. സിനിമയില്‍ മറ്റുള്ള ചേരുവകള്‍ വേണ്ടത് തന്നെയാണ്.. എന്നാലും അതിലെന്നെ സ്പര്‍ശിച്ച ത്രെഡ് ഇന്നത്തെ സമൂഹത്തിനു വിചിന്തന വിഷയമാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥിരമായി ട്രെയിന്‍ യാത്ര ചെയ്തിരുന്ന എന്നെയും എന്‍റെ സുഹൃത്തുക്കളെയും നടുക്കിയ സംഭവത്തെ പറ്റി ഞാന്‍ ഓര്‍ത്തുപോയി. ആ സമയത്ത് ഞങ്ങളുടെ എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരുന്ന പ്രതിയോടുള്ള വികാരമാണ് നിങ്ങള്‍ ആ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്വന്തം കുടുംബത്തില്‍ സംഭവിക്കുമ്പോഴേ നമുക്ക് വിഷയമാകുന്നുള്ളൂ എന്ന മലയാളികളുടെ സ്വഭാവത്തെ ചിത്രം ഒരിക്കല്‍ കൂടി ഓര്‍മ്മപെടുത്തി. എന്തുകൊണ്ടാണ് നാദിര്‍ഷയെപോലെ ഉള്ളവര്‍ ഇത്രയും കാലം കാത്തിരിക്കേണ്ടിവന്നത് എന്നറിയില്ല. നല്ല സിനിമകള്‍ നല്ല നിരീക്ഷണങ്ങളുടെ കൂടെ സമ്മാനമാണ്. ആക്ഷേപഹാസ്യത്തിലൂടെ എല്ലാ ഓണക്കാലത്ത് ഞങ്ങളെ ഓരോരോ കാര്യങ്ങളെ ഓര്‍മിപ്പിച്ചിരുന്ന അങ്ങേക്ക് കുറെ നാളുകള്‍ വേണ്ടി വന്നു ചലച്ചിത്രമെന്ന മഹാവിസ്മയത്തിലേക്ക് ലയിച്ചു ചേരാന്‍. ഒരുപാടു സന്തോഷമുണ്ട്, അങ്ങയെ പോലെ ഉള്ളവരെ ഇപ്പോഴെങ്കിലും മലയാള സിനിമ തിരിച്ചറിയുന്നു എന്നറിഞ്ഞതില്‍. എല്ലാവിധ ഭാവുകങ്ങളും.....

January 22, 2009

സാമ്പത്തിക മാന്ദ്യം

ഇതിനെ കുറിച്ചു കേള്‍കാത്തവര്‍ ഇപ്പോള്‍ ചുരുകം ആണ് എന്ന് അറിയാം............. എന്നിരുന്നാലും ഈ പ്രതിഭാസം നമ്മുടെ ചില കൂട്ടുക്കാര്ക് വേദന സമ്മാനിച്ചു എന്നറിഞ്ഞു ........... പാറാ ഭാഗങ്ങള്‍ വരുമാനത്തിനായി ഉപയോഗിച്ചു തുടങ്ങിയെ ഉള്ളു.. അപോഴെകും ഇടി വെട്ടു പോലെ അതാ "സാമ്പത്തിക മാന്ദ്യം" എന്ന പേരില്‍ വന്നിരിക്കുന്നു..... കഴിഞ്ഞ വര്‍ഷം ജോലിയില്‍ പ്രവേശിച്ച ഞാന്‍ അന്നത്തെ സാമ്പത്തിക സ്ഥിതി കണ്ടു കോരിത്തരിച്ചു ...... അന്നിവര്‍ എന്നോട് പറഞ്ഞു "ഇനി നമുക്ക് പേടികണ്ട എന്ന് " എന്നാല്‍ ഇങ്ങനെ വരാന്‍ ഇരിക്കുന്നു ദുര്‍ - ദിനങ്ങളുടെ അവിര്‍ ഭാവമായിരുന്നു അത് എന്ന് തിരിച്ചറിയാന്‍ വിട്ടു പോയവരാണ് നമ്മള്‍ .......... കൃഷി പണിയെ കുറച്ചിലായി കണ്ടിരുന്നവര്‍ ഇന്നു പാട വരമ്പത്ത് പണി ചെയുന്നത് കാണുമ്പൊള്‍ മനസ്സില്‍ സന്തോഷം ഉണ്ട്. കാരണം ഇനി കുറച്ചു നാള്‍ നമ്മുടെ മണില്‍ നിന്നു കിട്ടുന്ന ധാന്യ വിഭവങ്ങള്‍ കഴികാം ............. അല്ലോ.......... മറു നാട്ടില്‍ ജോലി ചെയുന്നവരെ ഒരു കരുണയും കൂടാതെ പറഞ്ഞയകുമ്പോള്‍ .......... ഒന്നു ചിന്തിക്കുക ഇന്ത്യയുടെ സാമ്പത്തിക അടിത്തറ അത്രപെട്ടന്നു തകരുന്ന ഒന്നല്ല, അതുകൊണ്ട് പലതും നമുക്ക് ഇനിയും തുണയായി ഉണ്ടെന്നു ഓര്‍ക്കുക .................. ജീവിതം മടുത്തെന്നു പറയുന്നതു ജീവിതത്തോട് തോല്‍വി സമതികുന്നവരുടെ വാക്കാണ്‌ ............ അങ്ങനെ ആകാതിരികാം .......... പുലരാന്‍ തുടങ്ങുന്ന പുലരികളെ ഓര്‍ത്ത് പ്രത്യാശയോടെ നമുക്ക് എഴുന്നെല്‍കാം .............. എല്ലാവിധ ഭാവുകങ്ങളോടെ ......................സ്റ്റീഫന്‍ ജോസ് .......

January 21, 2009

നിത്യ വിശുദ്ധയാം കന്യാമറിയമേ.....

ഏറ്റം സുന്ദരമായ വരികള്‍ കൊണ്ടും ലളിതമായ സംഗീതം കൊണ്ടും ശ്രോതകളെ ഇന്നും പിടിച്ചിരുത്തുന്ന ഗാനങ്ങള്‍ നമ്മുടെ ചലച്ചിത്ര ഗാന ലോകത്തു ഉണ്ട് എന്നത് അഭിമാനികാവുന്ന ഒരു സംഗതിയാണ്....... നിത്യ വിശുദ്ധയാം കന്യാമറിയമേ നിന്‍ നാമം വാഴ്ത്തപെടട്ടെ നന്മ നിറഞ്ഞ നിന്‍ സ്നേഹ വാല്‍സല്യം ഞങ്ങള്‍കനുഗ്രഹമാകട്ടെ കാറ്റ് വിതച്ചു കൊടൂംകാറ്റ് വീശുന്ന മേച്ചില്‍ പുറങ്ങളീലുടെ അന്തികിടയനെ കാണാതെ അലയുന്ന ആട്ടിന്‍ പറ്റങ്ങള്‍ ഞങ്ങള്‍ - ആട്ടിന്‍ പറ്റങ്ങള്‍ ഞങ്ങള്‍ . ദുഖിതര്‍ ഞങ്ങള്കായി വാഗ്ക്താനം കിട്ടിയ സ്വര്‍ഗ്ഗ കവാടത്തിന്‍ മുന്നില്‍ മുള്‍മൂടി ചൂടി കുരിശു ചുമ്മന്നിത മുട്ടി വിളിക്കുന്നു ഞങ്ങള്‍ വീണ്ടും - മുട്ടി വിളിക്കുന്നു ഞങ്ങള്‍ വീണ്ടും നിത്യ വിശുദ്ധയാം കന്യാമറിയമേ നിന്‍ നാമം വാഴ്ത്തപെടട്ടെ നന്മ നിറഞ്ഞ നിന്‍ സ്നേഹ വാല്‍സല്യം ഞങ്ങള്‍കനുഗ്രഹമാകട്ടെ ഈ ഗാനം ഇന്നു നമ്മുടെ ദേവാലയങ്ങളില്‍ പാടുമ്പോള്‍ അറിയാതെ എല്ലാവരും അത് ഏറ്റു പാടാറുണ്ട് എന്ന സത്യം ഇവിടെ ഞാന്‍ ഓര്‍കുന്നു

January 20, 2009

ബുഷ് എന്താ മീന്‍ പിടിക്യോ????

അല്ല ഈ മാധ്യമങ്ങള്ക് എന്താ അസുഖം !!!!! ബുഷ് നെ ക്ഷണിക്കാന്‍ ബ്രസീല്‍ വക്താവ് വന്നപാടെ ബിഷപ്പ് പിണറായി യുടെ മാധ്യമ സിന്‍ഡിക്കേറ്റ്‌ പറഞ്ഞു "ബുഷിന്‌ ഇനിയുള്ള കാലം വല്ല മീന്‍ പിടിച്ചു ജീവികാം എന്ന്" നല്ല തമാശ അല്ലെ........ ബുഷ് ഇതു കേള്‍കണ്ട മക്കളെ ആണവകരാര്‍ ഉള്‍പെടെ എല്ലാം അങ്ങേരു വേണ്ടാന്ന് വെച്ചോളും................... ഈശ്വരോ രക്ഷതു.......

ഭക്തി ഗാനം

ഭക്തി ഗാനം എന്ന് കേള്‍കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടി എത്തുന്ന ഒരു ചിന്ത ഉണ്ട് .... അതാണ് ഞാന്‍ എവിടെ പ്രതിപാദിക്കുന്ന വിഷയം... ഏത് ഭക്തി ഗാന പ്രസ്ഥാനം ആയാലും അടിസ്ഥാനം ഭക്തി രസത്തിനു ആയിരികണം പ്രാധാന്യം കൊടുകേണ്ടത്‌. അത് കേള്‍കുമ്പോള്‍ നമ്മുടെ ഹൃദയം ശാന്തത അനുഭവിക്കാന്‍ സാധികണം. ജീവിതത്തിനു ഒരു ഉണര്‍വ് ലഭികണം. എന്നാലെ ഇതു കൊണ്ടു ഉപയോഗം ഉള്ളു. ഇന്നു നമ്മുടെ ഇടയില്‍ ശുദ്ധ സംഗീതം നശിക്കുന്നു എന്ന് അഭിപ്രയപെടുന്നതില്‍ ഒരു ചെറിയ ശതമാനം ശെരിയാണെന്ന് പലപ്പോഴും തോന്നാറുണ്ട് അല്ലെ. . . . അത് ഞാന്‍ ഉള്‍പെടെ എല്ലാവരും സമതികുന്നു ..... കാതുകളെ ഇമ്പ മാര്‍ന്ന്‍താകാന്‍ ശ്രമികുമ്പോള്‍ സംഭവിക്കുന്നു എന്ന് പറഞ്ഞു ഒഴിയുന്നത് ശരിയല്ല. നമ്മുക്ക് ഈ ഒരു വിഷയത്തെ കുറിച്ചു ചര്‍ച്ച ചെയ്യാം. നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്ക് എഴുതുക. . . *ഒരു നല്ല ഭക്തി ഗാനത്തിന്നു വേണ്ട ഘടകങ്ങള് എന്തോകെ ആണ് ??????? *പാട്ടുകാര്‍ അവലംബികേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ എന്തോകെയാണ് ??????? *എത്രത്തോളം ഇന്‍സ്ട്രുമെന്റ്സ് ( സംഗീത ഉപകരണങ്ങള്‍ ) ആവാം ??? *മികസിംഗ് എങ്ങനെ വേണം????? മുകളില്‍ പറഞ്ഞ എല്ലാ ചോദ്യത്തിനും ഉത്തരം ലഭിച്ചാല്‍ ഒരു നല്ല ഭക്തി ഗാനം ആയി എന്ന് പറയാം.... നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്ക് എഴുതുക. . .
My photo
Palakkad, Kerala, India