മനുഷ്യനായിട്ടു മാത്രം താമസിക്കുന്നത് കൊണ്ടാണ് ഇത്രമാത്രം violence ഉണ്ടാവുന്നത്. സ്നേഹിക്കുന്നവർ തമ്മിൽ യാത്ര ചെയ്യുകയാണ്. എപ്പോഴും യാത്ര ചെയ്തു കൊണ്ടിരിക്കുന്ന ജീൻ ആണ് മനുഷ്യവർഗ്ഗത്തിന്റെത്. അതൊരു ടൂർ മാത്രം ആയി കാണരുത്. മനുഷ്യർക്ക് എന്തുകൊണ്ടാണ് സന്തോഷം ഉണ്ടാവാതെ പോകുന്നത്?
ഒരു പൂച്ചയേയും പട്ടിയെയും ശ്രദ്ധിച്ചാൽ മനസിലാവും. പട്ടിയെ നമുക്ക്
എത്ര വേണമെങ്കിലും ലാളിക്കാം സ്നേഹിക്കാം. പക്ഷെ പൂച്ചയ്ക്ക് അവയുടെ ഇഷ്ടമുള്ള സമയത്ത്
മാത്രമേ നമ്മുടെ സ്നേഹം ആവശ്യമുള്ളു. അതുകഴിഞ്ഞാൽ ഒറ്റയ്ക്ക് ഇരിക്കാൻ ആണ് അതിനു ഇഷ്ടം.
ഒഴിവു സമയം വേണം.
പ്രകൃതിക്ക് നമ്മുടെ brain നെ സുഖപ്പെടുത്താൻ കഴിയും. സ്നേഹം ഹൃദ്യമാകണമെങ്കിൽ നമ്മൾ ആരോടാണ് സ്നേഹം
തോന്നുന്നത്, അതിൽ നിന്ന് ഇറങ്ങി നടക്കണം. ഒന്ന് ഇറങ്ങി നടന്നു
തിരിച്ചു വന്നു നോക്കിയേ?
നമ്മൾ സ്നേഹം കൊടുത്ത ആളുകളിൽ നിന്ന് തന്നെ തിരിച്ചു പ്രതീക്ഷിക്കുന്നതാണ്
സ്വാഭാവിക മനുഷ്യന്റെ ആഗ്രഹം. അങ്ങനെ കിട്ടാതെ ഇരുന്നാൽ ഉറപ്പായും നമ്മൾ വിഷമിക്കും.
വിഷമിക്കുന്നത് നമുക്ക് ഹൃദയം ഉള്ളത് കൊണ്ടാണ്. സ്നേഹം മുഴുവൻ ഒരാളിലേക്ക് പകർന്നു
അയാള് തിരിച്ചു മുറിവ് നൽകുമ്പോൾ അയാളോട് കലഹിച്ചു തിരിഞ്ഞു നടക്കുകയാണ് പതിവ്. എന്നാൽ ശരിയായ വഴി, അത്തരം ആളുകളോട് ഡിറ്റാച്ചു ചെയ്തു
തിരിഞ്ഞു നടക്കുക എന്നതല്ല. പിന്നെയോ കൂടുതൽ ആളുകളിലേക്ക് സ്നേഹം പകർന്നു നല്കുകയാണ്
വേണ്ടത്.
