പ്രിയമുള്ളവരേ ജീവിതത്തിന്റെ തിരക്കിന്റെ ഇടയിലും മലയാളത്തെ സ്നേഹിക്കുന്ന നിങ്ങളെ കണ്ടുമുട്ടാന്‍ സാധിച്ചത് എന്റെ ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നു. കവിതയും സംഗീതവും കഥകളും എല്ലാം ഞാന്‍ ഇവിടെ എഴുതാന്‍ ആഗ്രഹിക്കുന്നു അതിനായി ശ്രമിക്കുന്നു...തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കുമല്ലോ... എല്ലാ വിധ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എന്നെ അറിയിക്കുക ...തുറന്ന മനസ്സോടെ ഞാന്‍ സ്വീകരിച്ചോളം..
January 20, 2025
പ്രണയത്തിൽ കാലിടറിപോയവരുടെ മാനിഫെസ്റ്റോ
January 11, 2025
പ്രേയസീ
ഞാനാം ജ്വലിക്കും വിളക്കും
ഊതിക്കെടുത്തി പോയ പ്രേയസീ
നിന്റെ കാലിൽ മുള്ളു കുത്താതെ
പാദുകമായ് ഞാൻ കാത്തതല്ലേ
മറന്നങ്ങനെ മറഞ്ഞപ്പോഴും
വെറുതേയീ മരക്കൊമ്പിൽ കാത്തിരുന്നൂ ഞാൻ അലിഞ്ഞില്ല നീ അറിഞ്ഞില്ല നീ
സ്നേഹബന്ധങ്ങൾ സർവ്വം
അറുത്തില്ലേ നീ
December 9, 2024
Breakup Love
വേർപാട് പ്രകൃതിയുടെ സംഗീതമാണ് മറവിയുടെ പുണ്യതീരത്ത് ഓർമ്മകളുടെ സുഗന്ധതീരത്ത് പ്രണയം കുടിയിരുത്തപെടേണ്ടി വരുമ്പോൾ ആത്മാവിലുണരുന്ന അനന്തവിശാലവും ചൈതന്യാത്മകവുമായ സപ്തസ്വരരാഗസഞ്ചാരം.
സ്നേഹിച്ചു കൊതിതീരാതെ പുനർജ്ജന്മം കാത്തിരിക്കുന്ന
ഈ ആത്മബന്ധത്തിനു എവിടെയായിരുന്നു തുടക്കം? ഒന്നോർത്തു നോക്കൂ..
ജന്മാന്തരസ്നേഹത്തിന്‍റെ നിത്യ പ്രതീകമായ ആ പ്രണയ സൗഗന്ധികം ഇതൾ വിരിഞ്ഞിട്ടു 27 വർഷങ്ങൾ പിന്നിടുകയാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ കാവ്യസങ്കല്പം സാക്ഷത്കരിക്കപ്പെട്ട പ്രണയത്തിന്‍റെ ആദ്യാക്ഷരമന്ത്രം
നിനക്കായ്....
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരു ഇഷ്ടം
പരിശുദ്ധിയുടെയും നിഷ്കളങ്കതയുടെയും അനുരാഗസങ്കല്പമായി മാറിയപ്പോൾ നാമൊക്കെ, നാളിതുവരെ അനുഭവിക്കാത്ത അനുഭൂതിയുടെ വിസ്മയലോകം കണികണ്ടുണരുകയായിരുന്നു.
പരസ്പരം അടുത്തറിഞ്ഞു ഹൃദയ തന്ത്രികളിൽ പടർന്നു കയറുന്ന ഒരു ലഹരിയായി പ്രണയം എത്തിനിൽക്കുന്ന മറ്റൊരു അവസ്ഥയാണ് പിന്നീട് 'ആദ്യമായ്' ലൂടെ നാം കാണുന്നത്.
തിളയ്ക്കുന്ന അനുരാഗത്തിന്‍റെ ശരീരവിപഞ്ചികകൾ പരസ്പരം മീട്ടാനുള്ളതാണെന്ന തിരിച്ചറിവിന്റെ സ്മരണകൾ
അയവിറക്കുന്ന ആസ്വാദകർക്ക് ആദ്യമായ് ഒരു പുത്തൻ ഉണർവ് പകരുകയായിരുന്നു.
ശരീരവും മനസ്സും ഹൃദയവും സ്വപ്നങ്ങളും ഒന്നായി മാറിയ തങ്കവും വൈഡൂര്യം പോലെ പരസ്പരം തിളങ്ങുന്ന ഒരാത്മബന്ധം.
ഈ അവസ്ഥയിൽ പരസ്പരം അകലേണ്ടി വന്നാലോ ??
അല്ലെങ്കിൽ അങ്ങനെ ഒന്ന് സങ്കൽപ്പിച്ചാലോ ??
ഹൃദയരാഗങ്ങളുടെ സ്നേഹഗീതങ്ങളായി ഓർമ്മക്കായിലൂടെ നിങ്ങൾ അനുഭവിച്ച വികാരത്തിന് തീർച്ചയായും കണ്ണീരിന്‍റെ നനവും പരിശുദ്ധിയുടെ നറുമണവും ഉണ്ടായിരുന്നിരിക്കും.
പ്രണയിക്കുമ്പോൾ നാം യാത്രപോവുകയാണ്. യാത്ര പോവുമ്പോൾ പ്രണയിക്കുകയും.
ഈ മഹായാത്രയിൽ സ്വന്തമായതൊക്കെ സ്വപ്നമായി തീർന്നേക്കാം.
വീണ്ടും മറ്റൊരു സ്വപ്നം സ്വന്തമാവുകയും.
പ്രണയം സത്യമാണ്, സൗന്ദര്യമാണ്, സന്ദേശമാണ്, പ്രേരണയാണ്, പ്രതീക്ഷയാണ്, ശക്തിയാണ്.
പ്രണയം ജ്വലിക്കുന്ന നിമിഷങ്ങളെ വീണ്ടും ഇവിടെ തഴുകി ഉണർത്തുകയാണ്
സ്വന്തം തലോടി ഉറക്കുകയാണ് ഈസ്റ്റ് കോസ്റ്റിന്‍റെ സ്വന്തം...
നിനക്കായി അവസാനിക്കുന്നില്ല. പക്ഷെ സ്വന്തം ഇവിടെ ആരംഭിക്കുകയാണ്.
സ്വന്തം അനുരാഗത്തിന്‍റെ ആത്മഗീതങ്ങൾ.
October 12, 2020
ഭ്രാന്ത് പിടിപ്പിക്കുന്ന ജോലി തിരക്ക്
ഒരു വൈദികന് സംഭവിക്കാവുന്ന വലിയ ഒരു വിപത്ത് ഭ്രാന്ത് പിടിപ്പിക്കുന്ന ജോലി തിരക്കാണ്. ജോലിയെ പ്രാർഥനയ്ക്ക് പകരമാക്കുക അവന്റെ ആത്മീയ പതനത്തിന് ഇടവരുത്തുന്ന പ്രധാനകാരണം. ഒരു സമയത്ത് സോഷ്യൽ സർവീസിൽ മൂക്കറ്റം മുങ്ങി ജീവിച്ചിരുന്ന ഒരു പുരോഹിതൻ ഉണ്ടായിരുന്നു. ജോലിഭാരം വർദ്ധിച്ചപ്പോൾ അദ്ദേഹം ആദ്യം സേവനം പ്രാർഥനയ്ക്ക് പകരം ആക്കി. പിന്നീട് ഇട ദിവസങ്ങളിൽ ബലിയർപ്പണം മുടക്കി തുടങ്ങി. പിന്നീട് ഞായറാഴ്ച കുർബാനയ്ക്ക് പോലും കക്ഷിക്കു സമയം കിട്ടാതായി. ജോലി ഭാരത്തിൽ സഹായിക്കാൻ സന്തതസഹചാരിയായ ഒരു സെക്രട്ടറിയും ഉണ്ടായിരുന്നു. ചുരുക്കത്തിൽ ഭാരതമൊട്ടാകെ അറിയപ്പെടുന്ന വൈദികൻ പൗരോഹിത്യം ഉപേക്ഷിച്ചു... ഭാരത കത്തോലിക്കരെ ഒട്ടാകെ ഞെട്ടിപ്പിച്ച ഒരു സംഭവമായിരുന്നു അത്. 🌷🌼
പലതരം ആവേശങ്ങൾ ആണ് തിരക്കിലേക്ക് നയിക്കുന്നത്. ചിലർക്കു ബസിലിക്കകൾ കെട്ടിപ്പൊക്കുക; കെട്ടിടങ്ങൾ പണിത് കൂട്ടുന്നത്. ചിലർക്ക് സംഘടനാ പ്രവർത്തനങ്ങൾ, മറ്റു ചിലർക്ക് മേശ വിരുന്നുകൾ, പ്രസംഗങ്ങൾ, കമ്മിറ്റി യോഗങ്ങൾ; ചിലർക്ക് ഇനിയും ഒരിക്കലും തീരാത്ത പിരിവ്, ഭരണപരമായ ബദ്ധ പാടുകൾ, മണിക്കൂറുകൾ നീളുന്ന ഓഫീസ് ജോലി, പെരുന്നാളുകൾ, ഇനിയും ചിലർക്ക് പള്ളിപണി, പാരിഷ് ഹാളുകൾ, സാമൂഹ്യ ചടങ്ങുകൾ, ഇടവക വിരുന്നുകൾ. ഇവ അഭിവൃദ്ധിയുടെ അടയാളങ്ങൾ ആവാം. പക്ഷേ അവ ആത്മാവിനെ ഹനിക്കുന്നവയും ആവാം. എത്ര വലിയ ഒരു അപകടമാണ് ഇത്.
ആത്മീയതയ്ക്ക് എതിരു നിൽക്കുന്ന ഒരു ദൂഷ്യം ഉണ്ട്. ആവശ്യത്തിലേറെ പ്രവർത്തിക്കുന്നതാണത്.. ഗ്രീക്ക് ഫിലോസഫർ അരിസ്റ്റോട്ടലിന്റെ വാക്കുകളാണിവ. ക്രിസ്തു ചൈതന്യം കുറയുന്നിടത്തും ഒഴിയുന്നിടത്തും ആണിത് സംഭവിക്കുക. അങ്ങനെ പ്രായോഗിക മാത്ര പുരോഹിതനും അതി കർമ്മനിരത യുടെ പ്രഘോഷകനുമായ പുരോഹിത വാസ്തുശിൽപ വിദഗ്ധനുമൊക്കെ ജന്മം കൊള്ളുന്നു. തീർച്ചയായും, ഇവർ പറയുന്നത് അധ്വാനമാണ്. പക്ഷേ പ്രാർത്ഥനയല്ല. പ്രാർത്ഥന ഇല്ലാത്ത പുരോഹിതൻ പ്രാണൻ ഇല്ലാത്ത ആത്മാവ് പോലെയാണ്.
പിയൂസ് പതിനൊന്നാമൻ മാർപാപ്പ മേൽപ്പറഞ്ഞ അവസ്ഥയെ കുറിച്ച് വളരെ കൃത്യമായ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്. സ്വയം വിശുദ്ധികരിക്കുന്നതിന് പകരം ഒരു വൈദികൻ പ്രത്യേക ആവശ്യത്തെ സദാ ഭരണത്തിൽ മേൽ ബാഹ്യ തലങ്ങൾക്കായി സമയം, സൗകര്യങ്ങൾ, സ്വാധീനങ്ങൾ, ഇവയൊക്കെ ഉപയോഗിക്കുമ്പോൾ, എത്ര ആദരണീയമായി തോന്നിയാലും, അയാൾ ചെന്നെത്തുന്നത് വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷത്തിൽ ആയിരിക്കും. "സ്വയം വിശുദ്ധികരിക്കുക എന്നതാണ് വൈദികന്റെ പ്രഥമ ധർമ്മം. ബാഹ്യ പ്രവർത്തനങ്ങളുടെ ചുഴിയിൽ ചെന്നുപ്പെട്ട് പ്രഥമവും പ്രധാരവുമായ ധർമ്മം വേണ്ടവിധം നിർവഹിക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ ചെന്നെത്തുന്ന പല വൈദികരും ഉണ്ട്. ഇതിൽ ഉള്ള നമ്മുടെ ഉത്കണ്ഠയും ആശങ്കയും മറച്ചുവയ്ക്കാനാവുന്നതല്ല"
പന്ത്രണ്ടാം പിയൂസ് മാർപാപ്പ.
January 31, 2020
സഖി
നിന്നെ ഒരുപാടു സ്നേഹിച്ച ഈ തോഴനെ
നീ ഓര്‍ക്കുന്നുവോ സഖി ഓര്‍ക്കുന്നുവോ
നിന്നെ ഒരുപാടു പ്രേമിച്ച ഈ തോഴനെ
നീ ഇല്ലാതെ നിമിഷങ്ങള്‍ വര്‍ഷങ്ങളായി
നീ ഓര്‍ക്കാതെ നിമിഷങ്ങള്‍ ഇല്ലാതെയായി
നീ ഓര്‍ക്കുന്നുവോ സഖി ഓര്‍ക്കുന്നുവോ
നിന്റെ ഒരു നോക്കിനായി
നിന്റെ ഒരു വാക്കിനായി
ഒരുപാടു നാളായി അലയുന്നു ഞാന്‍
എല്ലാം അറിഞ്ഞിട്ടും മറന്നുപോയോ
അതോ മനപൂര്‍വ്വമായി നീ മറന്നതാണോ
നീ ഓര്‍ക്കുന്നുവോ സഖി ഓര്‍ക്കുന്നുവോ
നമ്മള്‍ ഒരുമിച്ചതും നെയ്ത സ്വപ്നങ്ങളും
പിന്നിട്ട സുന്ദര സായാഹ്നവും
എല്ലാം അറിഞ്ഞിട്ടും അകന്നുപോയോ
അതോ മനപൂര്‍വ്വമായി നീ അകന്നതാണോ
നീ ഓര്‍ക്കുന്നുവോ സഖി ഓര്‍ക്കുന്നുവോ
നിന്നെ ഒരുപാടു സ്നേഹിച്ച ഈ തോഴനെ
To those boys who left their girls for someone else.
ആദ്യമായി തന്നെ ഒരു കാര്യം ഞാൻ പറയട്ടെ. നിങ്ങളെ ബഹുമാനത്തോടെ നോക്കാൻ പോലും എനിക്ക് കഴിയില്ല. കാരണം നിങ്ങൾക്ക് എങ്ങനെ ഒരു സ്ത്രീയെ ബഹുമാനിക്കണം എന്ന് അറിയില്ല. നിങ്ങൾക്ക് അവളെ ഇഷ്ടമായിരുന്നു. രാത്രികളും പകലുകളും അവളെ നേടുന്നതിനായി പരിശ്രമിച്ചു. ഒരുപാട് സ്നേഹവും കരുതലും അവളോട് കാണിച്ചു. അവൾ നിങ്ങളുടേത് മാത്രമായി മാറിയപ്പോൾ, നിങ്ങളവൾക്ക് നിങ്ങളുടെ ഭാവി വാഗ്ദാനം ചെയ്തു. അവളുടേത് മാത്രമായി ഒരു ലോകം നിങ്ങൾക്കുണ്ടായി. നിങ്ങളിൽ നിന്ന് എല്ലാ സുരക്ഷിതത്വങ്ങളും അവൾ അനുഭവിച്ചു. നിങ്ങൾ ഒരുനാളും അവളെ വിട്ടു പോവില്ലെന്ന് അവളെ പറഞ്ഞു വിശ്വസിപ്പിച്ചു. അവൾ നിങ്ങളെ അവളുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും എന്തിനു സുഹൃത്തുക്കൾക്ക് പോലും പരിചയപ്പെടുത്തി. അവൾ പതിയെ നിങ്ങളെ, അവളുടെ ലോകത്തിലെ രാജാവും, അവൾ നിങ്ങളുടെ റാണിയുമായി ജീവിച്ചു. അവളുടെ സ്വപ്നങ്ങളിലും ആഗ്രഹങ്ങളിലും എല്ലാം നിങ്ങളെ ചേർത്തുമെനഞ്ഞവയായിരുന്നു. ദിവസം മുഴുവനും നിങ്ങളുടെ ചിന്ത അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു.
പക്ഷെ ഒരു നാൾ, ബന്ധങ്ങളിൽ സത്യസന്ധത പുലർത്താൻ പുരുഷനു കഴിയില്ലെന്ന് നിങ്ങൾ തെളിയിച്ചു. അവളെ നിങ്ങൾ അകാരണമായി പ്രകോപിപ്പിച്ചു. അവളുടെ സ്ത്രീത്വത്തെ അപമാനിച്ചു. മറ്റെന്തിനോ വേണ്ടി നിങ്ങൾ അവളെ ഉപേക്ഷിച്ചു. നിങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി ? സുന്ദരിയായ മറ്റൊരു മുഖത്തിനുവേണ്ടി ? വേറൊരു പുതിയ ഉടലിനു വേണ്ടിയോ ? അതോ നിങ്ങൾക്ക് അവളെ മടുത്തത് കൊണ്ടോ ? നിങ്ങളുടെ ആഗ്രഹങ്ങളും ആർത്തിയും ഒരുകാലത്തും തീരാൻ പോകുന്നില്ല. കാരണം, സൗന്ദര്യം അതിരുകൾ ഇല്ലാത്തതാണ്. നിങ്ങൾ ഒരു ആത്മാവിനെ നിഷ്കരുണം വധിച്ചിരിക്കുന്നു. അതിനാൽ തന്നെ നിങ്ങൾക്കൊരു സന്തോഷകരമായ ജീവിതം ഇനിയില്ല. ചിലപ്പോൾ അവൾ ആരോടും ഒന്നും പറയാതെ ആത്മാവിന്‍റെ തേങ്ങലുകൾ ഉള്ളിൽ ഒതുക്കി ദൈവങ്ങളുടെ മുമ്പിൽ കരയുന്നുണ്ടാവും.
കർമ്മഫലം, നിങ്ങളുടെ ജീവിതത്തെ ചിതറിക്കുകയും നിങ്ങളുടെ ആത്മാവിനെ തുണ്ടം തുണ്ടമായി അരിഞ്ഞ് ഇല്ലാതാക്കുകയും ചെയ്യും. നിങ്ങൾ സ്നേഹത്തിനായും സന്തോഷത്തിനായും തേങ്ങിക്കൊണ്ടിരിക്കും. എന്നാൽ അത് ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുകയില്ല. ചാരമായി തീർന്നിരുന്ന അവൾ ഒരുനാൾ ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കും, അന്ന് നിങ്ങളുടെ അന്ത്യദിനങ്ങൾ ആഗതമാണ്. അവൾ ഇനി ഒരിക്കലും ഇതേ തെറ്റ് ആവർത്തിക്കുകയില്ല. മറ്റൊരുവൻ അവളുടെ കൈപിടിച്ച് അവളുടെ സ്വപ്നങ്ങളിലേക്ക് വഴിനടത്തും. അന്നുമുതൽ അവൾ സന്തോഷവതി ആയിരിക്കും. അവളുടെ ഉയർത്തെഴുന്നേൽപ്പ് നിങ്ങളുടെ വീഴ്ചയുടെ ആക്കം വർദ്ധിപ്പിക്കും. മറ്റൊരാൾക്കുവേണ്ടി ഒഴിവാക്കപ്പെട്ട ജീവിതങ്ങൾക്ക് ഇതൊരു കൈത്താങ്ങാണ്. ഒരു താക്കീതാണ്. ഓരോ പുരുഷന്റെ വാക്കിനാല്‍ വഞ്ചിക്കപ്പെട്ട സ്ത്രീകളോടുള്ള എന്റെ പ്രാർത്ഥനയാണ്.
Courtesy: RitabhNovember 9, 2015
അമര്‍ അക് ബര്‍ അന്തോണി - പ്രേക്ഷക ചിന്ത
കുറച്ച് നാളുകൾക്ക് ശേഷമാണു സിനിമ കാണാന്‍ തിയേറ്ററിൽ എത്തിയത്. പതിവ് ശൈലിയില്‍ ഉള്ള സിനിമകള്‍, "പുതുതലമുറ ഇങ്ങനെയാണ്...അല്ലെങ്കില്‍ അങ്ങനെ ആയിക്കൊള്ളണം" എന്നൊക്കെ തരത്തിലുള്ളവ എന്നെ മടുപ്പിച്ചപോള്‍ നിറുത്താന്‍ ആഗ്രഹിച്ചതാണ് സിനിമ കാണുന്ന ഈ പരിപാടി. 'അമര്‍ അക് ബര്‍ അന്തോണി' എന്ന സിനിമ നാദിര്‍ഷായുടെ ആണെന്നറിഞ്ഞപോള്‍ വീണ്ടും മുകളില്‍ പറഞ്ഞ ആഗ്രഹത്തെ തല്‍ക്കാലത്തേക്ക് തിരസ്ക്കരിച്ചു കൊണ്ട് തിയ്യറ്റ്‌റിലെക്ക് പറന്നത്. ആ പ്രതീക്ഷക്ക് മങ്ങലേല്‍ക്കാതെ തന്നെ സിനിമ ഇഷ്ടപ്പെട്ടു. സിനിമയില്‍ മറ്റുള്ള ചേരുവകള്‍ വേണ്ടത് തന്നെയാണ്.. എന്നാലും അതിലെന്നെ സ്പര്‍ശിച്ച ത്രെഡ് ഇന്നത്തെ സമൂഹത്തിനു വിചിന്തന വിഷയമാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥിരമായി ട്രെയിന്‍ യാത്ര ചെയ്തിരുന്ന എന്നെയും എന്‍റെ സുഹൃത്തുക്കളെയും നടുക്കിയ സംഭവത്തെ പറ്റി ഞാന്‍ ഓര്‍ത്തുപോയി. ആ സമയത്ത് ഞങ്ങളുടെ എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരുന്ന പ്രതിയോടുള്ള വികാരമാണ് നിങ്ങള്‍ ആ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്വന്തം കുടുംബത്തില്‍ സംഭവിക്കുമ്പോഴേ നമുക്ക് വിഷയമാകുന്നുള്ളൂ എന്ന മലയാളികളുടെ സ്വഭാവത്തെ ചിത്രം ഒരിക്കല്‍ കൂടി ഓര്‍മ്മപെടുത്തി. എന്തുകൊണ്ടാണ് നാദിര്‍ഷയെപോലെ ഉള്ളവര്‍ ഇത്രയും കാലം കാത്തിരിക്കേണ്ടിവന്നത് എന്നറിയില്ല. നല്ല സിനിമകള്‍ നല്ല നിരീക്ഷണങ്ങളുടെ കൂടെ സമ്മാനമാണ്. ആക്ഷേപഹാസ്യത്തിലൂടെ എല്ലാ ഓണക്കാലത്ത് ഞങ്ങളെ ഓരോരോ കാര്യങ്ങളെ ഓര്‍മിപ്പിച്ചിരുന്ന അങ്ങേക്ക് കുറെ നാളുകള്‍ വേണ്ടി വന്നു ചലച്ചിത്രമെന്ന മഹാവിസ്മയത്തിലേക്ക് ലയിച്ചു ചേരാന്‍. ഒരുപാടു സന്തോഷമുണ്ട്, അങ്ങയെ പോലെ ഉള്ളവരെ ഇപ്പോഴെങ്കിലും മലയാള സിനിമ തിരിച്ചറിയുന്നു എന്നറിഞ്ഞതില്‍. എല്ലാവിധ ഭാവുകങ്ങളും.....
September 20, 2014
July 26, 2014
July 12, 2014
നല്ല പ്രസംഗം
ഇന്ന് നല്ല ഒരു ദിവസം ആണ്...12-07-2014.. രാവിലെ വയലിൽ അച്ഛൻ നടത്തിയ പ്രസംഗത്തിൽ പരാമർശിച്ച, എന്നെ സ്പർശിച്ച ശകലം..
മനുഷ്യമനസുകൾ നാലു തരത്തിലാണ് അറിയപ്പെടുന്നത്...
1.അറിവില്ലാത്തവരും അറിവില്ലാത്ത കാര്യം അറിയാതെ ഇരിക്കുന്നവരും.
1.അറിവില്ലാത്തവരും അറിവില്ലാത്ത കാര്യം അറിയാതെ ഇരിക്കുന്നവരും.
ഇങ്ങനെ ഉള്ളവരെ നമുക്ക് പാവങ്ങൾ എന്ന് വിളിക്കാം.പഠിക്കാൻ അവസരം ലഭിച്ചാൽ ഇവര പ്രശോഭിക്കും.
3.അറിവുള്ളവരും അറിവുള്ള കാര്യം അറിയാതെ ഇരിക്കുന്നവരും.
ഇങ്ങനെ ഉള്ളവരെ ഉറങ്ങുന്ന സിംഹങ്ങൾ എന്ന് വിളിക്കാം. ഒന്ന് ഉണർത്തുകയെ വേണ്ടു.
4.അറിവുള്ളവരും അറിവുള്ള കാര്യം അറിയുന്നവരും.
ഇങ്ങനെ ഉള്ളവരെ ബുദ്ധിമാന്മാർ എന്ന് വിളിക്കാം.നാടിന്റെ പുരോഗതി നിർണയിക്കുന്ന ഘടകം.
May 26, 2014
അരുതേ ഈ ക്രൂരത .....
ഈ അടുത്ത കാലത്ത് എന്റെ സുഹൃത്തിന്റെ ഭാര്യയുടെ വാചകം ആണ് എന്നെ ഏറെ ശ്രദ്ധിച്ചത്. അവരുടെ മകൾക്ക് ബിയർ കഴിക്കാൻ വല്ലാത്ത കൊതിയാണ്. തക്കം കിട്ടിയാൽ ഇച്ചായന്റെ സേഫിൽ നിന്ന് അവൾ എടുത്തു കുടിക്കും എന്ന്.. വളരെ പ്രഹത്ത്വപരമായി എന്നോട് ഇത് അവർ അവതരിപ്പിച്ചു എങ്കിലും എനിക്ക് അഭിമാനം ഒന്നും തോന്നയില്ല പകരം വരാൻ പോകുന്ന ദുരന്തത്തെ ഓർത്തുപോയി. ഇത് ഒരു പെണ്‍ക്കുട്ടി ചെയ്തത് കൊണ്ട് ഒന്നുമല്ല ഞാൻ സ്തബ്ദ്നായത് തെറ്റ് ആര് ചെയ്താലും അത് തിരുത്തേണ്ടതാണ്. അതിനു പകരം ആ അമ്മ ഇങ്ങനെ പറയുമ്പോൾ വേദന ഉള്ളവാക്കുന്നു. പല മാതാപിതാക്കളും ഇങ്ങനെ വിശാലമായി ചിന്തിക്കുന്നവരാണ് കാരണം അവരുടെ ചെറുപ്പകാലങ്ങളിൽ ചെയ്തത് ഒക്കെ വെച്ച് താരതമ്യം ചെയുമ്പോൾ ഇതൊകെ എത്ര നിസാരമാണ് അല്ലെ.
തുടരും...
May 22, 2013
കടലില്‍ നിന്ന് വീണ്ടെടുത്ത്.....
ഞാന്‍ പതിവില്‍ നിന്ന് ഏറെ വിഭിന്നമായാണ് ഈ കാലയളവില്‍ ജീവിച്ചു പോന്നത്. കൃത്യമായ പ്രാര്‍ത്ഥനയും കഠിനമായ അദ്ധ്വാനവും കൊണ്ട് എന്റെ ജീവിതത്തില്‍ ഞാന്‍ സ്വസ്ഥതയും സന്തോഷവും അനുഭവിക്കാന്‍ സാധിക്കും എന്ന തോന്നല്‍ കൊണ്ട് അങ്ങനെ ജീവിച്ചു. എന്റെ ഗുരു നിര്‍ദേശിച്ച മൂന്ന് മാസത്തെ സമയം ആണ് എന്നോട് ഈ വിധത്തില്‍ ജീവിക്കാന്‍ എന്നോട് ഉപദേശിച്ചത്. മൂന്ന് മാസം വളരെ പെട്ടെന്ന് സ്വായത്തമാക്കാന്‍ കഴിയുന്ന കാലയളവാണ് എന്ന് തെറ്റുധരിച്ചു. ആ ജീവിത ഗതിയിലേക്ക് മാറിയപ്പോഴാണ് എനിക്ക് അത് ബോധ്യമായത് ഒന്നും എളുപ്പമല്ല എന്ന്. ഇത് വരെ ഉള്ള കാലത്ത് ഞാന്‍ കരുതിയിരുന്നത് പ്രാര്‍ത്ഥന ഏറ്റവും എളുപ്പമുള്ള ജോലിയാണ്. ബുദ്ധികൊണ്ട് ഞാന്‍ പലതും അളന്നു മുറിച്ചു പട്ടികകളായി സൂക്ഷിച്ചു. മറ്റുള്ളവര്‍ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞപോള്‍ വളരെ ലാഘവത്തോടെ സമ്മതിച്ചു. പക്ഷെ അവരോടു സംസാരിക്കാന്‍ വേണ്ടി ഞാന്‍ എടുത്ത വചന ഭാഗങ്ങള്‍ എല്ലാം എനിക്ക് വേണ്ടിയായിരുന്നു. എന്നോട് തന്നെയാണ് സംസാരിച്ചിരുന്നത്. യാന്ത്രികമായി പ്രാര്‍ത്ഥിച്ചിരുന്ന ഞാന്‍ അറിയാതെ ആത്മാവില്‍ തൊട്ടറിഞ്ഞു പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. ഓരോ കാര്യങ്ങളും ചെയുന്നതിന് മുന്‍പ് നിശബ്ദമായി ഇരുന്നു ദൈവസ്വരത്തിന് കാതോര്‍ക്കുന്ന ശൈലി എന്നില്‍ രൂപപെട്ടു..
ദൈവത്തിന്റെ ഹിതമറിയാതെ, അനേഷിക്കാതെ, സമ്പത്തിന്റെയും സൗന്ദര്യത്തിന്റെയും മുഖംമൂടി നോക്കിയാണ് എന്റെ ജീവിതത്തില്‍ കാര്യങ്ങള്‍ നിര്‍ണയിച്ചെങ്കില്‍ അവിടെ സന്തോഷവും സമാധാനവും കണ്ടെത്താന്‍ സാധിക്കില്ല. "കര്‍ത്താവ് അരുളിച്ചെയുന്നു എന്റെ ചിന്തകള്‍ നിങ്ങളുടെതുപോലെ അല്ല. നിങ്ങളുടെ വഴികള്‍ എന്റേത് പോലെയുമല്ല. ആകാശം ഭുമിയെകാള്‍ ഉയര്‍ന്നു നില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടെതിനെകാളും ഉന്നതമെത്ര" (ഏശയ്യാ 55:8-9)
ഈ വചനം ഇതുവരെയും ഒരു പ്രസംഗവേദികളില്‍ വെച്ച് ഞാന്‍ കേട്ടിട്ടില്ലായിരുന്നു. എനിക്ക് മനസിലായി നമ്മള്‍ വിചാരിക്കുന്ന പോലെ അല്ല ദൈവം തീരുമാനിക്കുന്നത്. എന്നെ വിളിക്കാന്‍ സാധ്യതയില്ലാത്ത മേഘലകളില്‍ ആയിരുന്നു ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ ദേവപുസ്തകത്തിലെ യോനായുടെ കഥ പ്രസക്തമാണ്.
വലിയൊരു പട്ടണമായിരുന്നു നിനവേ, അക്രമവും അനീതിയും പെരുകിയപ്പോള്‍ അവിടുത്തെ ജനത്തെ മുന്നറിയിപ്പ് കൊടുക്കാനായി യോനായെ ദൈവം നിയോഗിച്ചു. പക്ഷെ യോനാ നിനവേയിലേക്കു പോയില്ല. അവിടെ തന്‍ അംഗീകരിക്കപെടുമോയെന്നും തന്റെ വാക്കുകള്‍ അവര്‍ ചെവിക്കൊളുമോയെന്നും യോന സംശയിച്ചു.അവരുടെ അനീതിയെപ്പറ്റി സംസാരിച്ചാല്‍ നിനവേനിവാസികള്‍ യോനായുടെ ജീവനെ തന്നെ ആപ്തകരമാവും എന്ന് ചിന്തിച്ചു. പരിഭ്രാന്തനായ യോന നിനവേയിലേക്കു പോകാതെ താര്ഷിഷിലെക്കുള്ള കപ്പലില്‍ കയറി ഒളിച്ചു. പക്ഷെ സ്വസ്ഥതയും സമാധാനവും കിട്ടിയില്ല. കടല്‍ ക്ഷോഭിച്ചു കപ്പല്‍ മുങ്ങുമെന്ന ഘട്ടത്തിലെത്തി. കപ്പല്‍ തീരതോടടുപ്പിക്കാന്‍ സാധിച്ചില്. ഒടുവില്‍ ആരാണ് ഈ ദുരന്തത്തിന് കാരണക്കാരന്‍ എന്നറിയാന്‍ കപ്പലില്‍ലുള്ളവര്‍ കുറിയിട്ടു നോക്കി. കുറി യോനയ്ക്ക് വീണു. രക്ഷപെട വേറെ മാര്‍ഗം ഒന്നും കാണാതെ ആയപ്പോള്‍ അവര്‍ യോനയെ കപ്പലില്‍ നിന്നും കടലിലെക്കെറിഞ്ഞു. പ്രക്ഷുബ്ദമായ കടല്‍ ശാന്തമാവുകയും ചെയ്തു.
ദൈവം എവിടേക്ക് വിളിച്ചുവോ അവിടെയാവണം നമ്മുടെ ശുശ്രുഷ, അതിനു തയ്യാറാവാതെ തനിക്ക് സന്തോഷം നല്‍ക്കുന്നിടത്തെക്ക് മാത്രം പോകുന്ന വ്യക്തിക്ക് സ്വസ്ഥതയും വളര്‍ച്ചയും ലഭിക്കില്ല എന്ന് എനിക്ക് ബോധ്യമാക്കി തന്നു.
March 5, 2013
അഞ്ജലി....
പിന്നിട് പല മുഖങ്ങൾ എന്റെ ജീവിതത്തെ സ്പർശിച്ചു എങ്കിലും അവളെ പോലെ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷെ മറ്റുള്ളവർ അവളെ പറ്റി പറഞ്ഞിരുന്നത് അത്ര സുഖമുള്ള കാര്യങ്ങൾ ആയിരുന്നില്ല. അന്നെന്റെ മനസ്സിൽ അതൊന്നും വിശ്വസിക്കാൻ സാധിച്ചില്ല.. അത്മസുഹൃത്തിനെ പോലും അവിശ്വസിച്ചു തള്ളിപറഞ്ഞു. പിന്നിട് എനിക്ക് മനസ്സിലായി അവർ പറഞ്ഞിരുന്നത് എല്ലാം സത്യം ആയിരുന്നു. വളരെ പുരാതനമായ സമ്പന്നതറവാട് ആയിരുന്നു അവളുടേത്. എന്റെത് പട്ടിണിയുടെയും ദാരിദ്രത്തിന്റെയും ഈറ്റില്ലവും. എന്നിട്ടും അവൾ എന്നോട് അടുപ്പത്തിൽ തന്നെ പെരുമാറിയിരുന്നത്. പക്ഷെ ഇപ്പോൾ മനസില്ലായി എല്ലാവരുടെ ജീവിതത്തിലും വസന്തക്കാലം എന്നൊന്ന് ഉണ്ട്. അത് തിരിച്ചറിയുന്നവന് ജീവിത വിജയം നേടിയെടുക്കാം.
വിവാഹദിവസം അമ്പലത്തിലേക്കുള്ള യാത്രയിൽ ആയിരുന്നു സ്വപ്നങ്ങളുടെ തുടക്കം.പക്ഷെ ആ സന്തോഷകരമായ നിമിഷങ്ങൾക്ക് അധികം ആയുസ്സില്ലായിരുന്നു...മരണത്തിലേക്കുള്ള പാതയായിരുന്നു അതെന്നു ആർക്കും തോന്നിക്കാൻ കഴിയാതെ പോയതും ഞെട്ടലിന്റെ ആക്കം വർദ്ധിപ്പിച്ചു. എതിരെ വന്നിരുന്ന ലോറി അവളുടെ ഹൃദയത്തിലൂടെ കയറിയിറങ്ങിയപ്പോൾ ഒടുങ്ങിയത് അവളുടെ മാത്രം സ്വപ്‌നങ്ങൾ ആയിരുന്നില്ല. നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ അവളുടെ ചേതനയറ്റ ശരീരത്തിലേക്ക് നോക്കി നിന്നപ്പോൾ കരിഞ്ഞുപൊടിയുകയായിരുന്നു. പൂക്കളാൽ അലംകൃതമായ ആ ശരീരത്തിലേക്ക് നോക്കി നിശബ്ദനായി നിന്നു തൊഴുതു.
പൂക്കളെ സ്നേഹിച്ച പെണ്‍കിടാവേ
പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ...?
പൂവാംങ്കുരുന്നിള്ള പോലെ നിന്നെ
കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ...
March 4, 2013
October 24, 2012
"ചെറിയ കാര്യത്തില്‍ വിശ്വസ്തത കാണിച്ചത് കൊണ്ട് നിന്നെ ഞാന്‍ വലിയകാര്യങ്ങള്‍ ഏല്‍പ്പിക്കുന്നു.(ലുക്കാ 19 :17)"
June 5, 2010
അനുപമ സ്നേഹമാണ് അമ്മ... "ആവേ മരിയ........"
നിന്നെ സ്നേഹിച്ചു കൊതിതീര്‍ന്നതില്ല
സംഗീതം മതിയാവുകയില്ല
നിന്‍ സ്നേഹം വര്‍ണ്ണിപ്പതാവതുണ്ടോ
എന്‍ ഇടനെഞ്ചില്‍ പിടയുന്ന സ്നേഹം
കാഴ്ചയായി ഈ ജീവിതം....
ഇത്ര നാളുകള്‍ അമ്മേ കാത്തിരുന്നല്ലോ
എന്റെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിച്ചല്ലോ
എന്റെ പേര് ചൊല്ലി എനിക്കായി നീ പ്രാര്‍ത്ഥിച്ചല്ലോ.....
നിന്റെ പ്രാര്‍ത്ഥന എന്റെ പ്രാണനെ വീണ്ടെടുത്തല്ലോ
നിന്റെ സ്നേഹം എന്റെ ജീവനെ നേടി തന്നല്ലോ
ദൂര്‍ത്തനായി പാപവഴികളില്‍ ഞാന്‍ നടന്നപ്പോള്‍
യേശുവിന്‍ തിരു മാര്‍ഗ്ഗമേകാന്‍ നീ തുണച്ചല്ലോ.....
ആവേ മരിയ...........
May 26, 2010
അരികില്‍ നീ വന്ന നാള്‍ മുതല്‍
ഓരോ വേര്‍പാടും മരണത്തിന്റെ മുന്‍ അനുഭവമാണ് , കമ്പാര്‍ട്ട്മെന്റിന്റെ ജാലകപാളികള്‍ക്ക് അപ്പുറവും ഇപ്പുറവുമായ് മിഴികളില്‍ പരസ്പരം നഷ്ടപ്പെട്ടു നില്‍ക്കുകയാണ് നമ്മള്‍.
അതാ ദൂരെ ഒരു പച്ച വിളക്ക് തെളിയുന്നു, നീണ്ട വിലാപം പോലെ മുഴങ്ങുന്ന ചൂളം വിളി....ചക്രങ്ങള്‍ നീങ്ങി തുടങ്ങുമ്പോള്‍ കൈവിട്ടു പോകുന്ന ജനലഴികളില്‍ പിടിച്ചു നീ കുറെ ദൂരം നീ ഓടുന്നു...പിന്നെ നിന്റെ കണ്ണെത്താത്ത മേഘങ്ങളിലേക്ക് നിന്റെ പ്രിയപ്പെട്ട ഒരാള്‍ അലിയുന്നു....
പണ്ട് നമ്മള്‍ ഒരുമിച്ചു മണിക്കൂറുകള്‍ ചിലവിട്ടപ്പോള്‍...പിന്നെ നിന്റെ സംഗീതത്തിനു കാതോര്‍ത്തു അത് ഒരികലും അവസാനിക്കരുതെ എന്ന പ്രാര്‍ത്ഥനയോടെ ടെലിഫോണിനു മുന്നില്‍ നിന്നപ്പോള്‍ നാം അറിഞ്ഞില്ല..നാം ഇത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന്....
എന്റെ ആത്മസുഹൃത്തേ നീ അരികില്‍ ഉണ്ടാവുക എന്റെ സന്തോഷത്തിലും ദുഃഖത്തിലും, പാതിവഴിയില്‍ ആരും ആരെയും വിട്ടു പോകരുത്....കാരണം സൌഹൃദം അത് മരണത്തിലും അവസാനിക്കാത്ത ഉടമ്പടിയാണ്.....വേര്‍പാടിന്റെ മിഴിനീര്‍മുത്തുകള്‍ വിതുമ്പി നില്‍ക്കുന്ന ഈ ഹൃദയത്തിന് മറ്റൊരു സുനാമി സൃഷ്ടിക്കുന്നതിനു മുന്‍പ് ഒരു വാക്ക്.....
ജീവിതത്തെ സ്നേഹിക്കുക അതിന്റെ എല്ലാവിധ കൈപ്പോടും മധുരതോടും കൂടെ...കാരണം ജീവിതം അത് മനോഹരമാണ്, സ്നേഹികാന്‍ ആരൊക്കെയോ ഉള്ളത് കൊണ്ട് തികച്ചും അര്‍ത്ഥപൂര്‍ണം...ആരാലോ സ്നേഹിക്കപെടുന്ന കൊണ്ട് ദൈവീകവും....
ഒരികലും മരിക്കാത്ത മരിച്ചാലും മറക്കാത്ത നമ്മുടെ സൌഹൃദത്തിന്റെ ഓര്‍മ്മക്കായി........
സ്വന്തം സ്റീഫ്ന്‍ ഡിഫി...
April 8, 2010
ജെസ്സി
ജീവിത വഴിത്താരയില്‍ കണ്ട്മുട്ടിയ മുഖങ്ങളില്‍ വേറിട്ട ഒരു മുഖമായിരുന്നു ജെസ്സിയുടെത്...വിടപറഞ്ഞു പിരിഞ്ഞപോഴും മനസ്സില്‍ ദുഖത്തെ ഒളിപ്പിച്ച് നിറുത്തി പുഞ്ചിരിയോടെ അവളെ യാത്ര അയച്ചപ്പോഴും അവന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ പോഴിയുന്നില്ലയിരുന്നു....എന്തിനു വേണ്ടി ആയിരുന്നു ഇതെല്ലം....?? അവന്‍ സ്വയം ചോദിച്ചു കൊണ്ടിരുന്നു ....പെട്ടന് ഓരോ കാര്യങ്ങള്‍ അവന്റെ മനസിലേക്ക് വന്നു ...ആദ്യമായി അവളെ കണ്ടുമുട്ടിയ ആ സ്‌കൂള്‍ മുറ്റത്തേക്ക് പോയി...അന്ന് അവിടെ സ്‌കൂളിന്റെ വാര്‍ഷിക ദിനം ആഘോഷികുകയാണ്... സാംസണ്‍ ആ പ്രോഗ്രാമിന്റെ ഡാന്‍സ് കോടിനെറ്റ്ര്.. വര്‍ഷങ്ങളായി ക്ലാസിക്കല്‍ ഡാന്‍സ് പഠികുകയും പഠിപ്പികുകയും ചെയുന്ന തനിക്കു ഇത് ഒരു നിസാരമായ കാര്യമാണ്.. ആകെ ഉള്ള പ്രശ്‌നം ഇത് ഒരു ഗേള്‍സ് സ്‌കൂള്‍ ആണ്...തന്റെ ഗുരു കൂടി ഏല്‍പ്പിച്ചത് കൊണ്ട് ഒഴിവാകാന്‍ പറ്റിയില്ല... നേരിടുക തന്നെ എന്ന് കരുതി സാംസണ്‍ ആ സ്‌കൂള്‍ അങ്കണത്തിലേക്ക് കയറി ചെന്നു. ഹൃദ്യമായ സ്വീകരണം ആണ് ലഭിച്ചത്....താനും ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥി ആണ്....പണ്ട് ഈ സ്‌കൂളിന്റെ ആരംഭത്തില്‍ നാലാം ക്ലാസ് വരെ മിക്‌സഡ് ആയിരുന്നു...അത് പിന്നിട് മാറ്റുകയും ചെയ്തു...
എല്ലാ ടീച്ചേര്‍സ് ഉം നല്ല തിരക്കില്ലാണ്...പലരെയും സംസന് പരിചയമുള്ളവരാണ് പക്ഷെ പരിചയം പുതുക്കാന്‍ നിന്നാല്‍ ഇന്ന് വൈകുന്നേരം നടകേണ്ട വാര്‍ഷിക ആഘോഷം കുളമാവും... ഡാന്‍സിന്റെ ചുമതലയുള്ള ഒരു ടീച്ചര്‍ വന്ന് എന്നെ വിളിച്ചു അവര്‍ പ്രാക്ടീസ് ചെയുന്ന മുറിയിലേക്ക് കൊണ്ടുപോയി....ഏഴു കുട്ടികള്‍ ഉണ്ട് എല്ലാം പ്ലസ് ടു കുട്ടികള്‍ ആണ്... പലര്‍ക്കും പരിചയമുള്ളത് പോലെ....പക്ഷെ എനിക്ക് ആരെയും പരിചയമില്ല....സാംസന്‍ അവരോടു അവര്‍ സെറ്റ് ചെയ്ത ഡാന്‍സ് കാണാന്‍ ആവശ്യപ്പെട്ടു; അത് അനുസരിച്ച് അവര്‍ കളിച്ചു....അതില്‍ ഒരു കാണു അവനെ തന്നെ നോക്കുന്നുണ്ടായിരുന്നു അത് ജെസ്സിയുടെ ആയിരുന്നു..... നല്ല മുഖശ്രീ ഉള്ള കുട്ടി...ആര് കണ്ടാല്ലും കണ്ണിമ്മ വെട്ടാതെ നോക്കി നിന്ന് പോകും....മുദ്രകളും ലക്ഷണങ്ങളും ഇത്രയും വ്യക്തമായി വേഷപകര്‍ച്ച ചെയുന്ന ഒരു പ്ലസ് ടു കുട്ടിയെ ഇതിനു മുന്‍പ് സാംസന്‍ കണ്ടിട്ടില്ല..... കുറെ തെറ്റുകള്‍ അവന്‍ തിരുത്തി....അങ്ങനെ ഒരു വിധം ഭാങ്ങിയാകി... ടീച്ചര്‍ക്ക് സന്തോഷം ആയി... സംസനെ കിട്ടിയത് അവരുടെ ഭാഗ്യം എന്ന് വരെ ആ ടീച്ചര്‍ പറഞ്ഞു....ജെസ്സിയെ പോലെ ഉള്ള കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ വളരെ എളുപ്പം ആണ് എന്ന് പറഞ്ഞു അവന്‍ അവിടെ നിന്ന് ഒഴിഞ്ഞു മാറി.... അല്ലെങ്കിലും ഈ പ്രശംസകള്‍ സംസന് അത്ര ഇഷ്ടമുള്ള കാര്യമല്ല......
ഉച്ചനേരം ആയി...ഭക്ഷണം കഴിക്കാന്‍ ഉള്ള ഒരുക്കങ്ങള്‍ ടീച്ചര്‍ ചെയ്തു കഴിഞ്ഞിരുന്നു....പ്രതേക മുറിയില്‍ ഒരുകിയ മേശയില്‍ ഇരുന്നു സംസനും കുട്ടികളും ഭക്ഷണം കഴിച്ചു...കഴിക്കുന്ന സമയം മുഴുവന്‍ അവള്‍ അവനെ പഠികുകയായിരുന്നു എന്ന് വേണം പറയാന്‍... അങ്ങനെ വൈകുന്നേരം പ്രോഗ്രാം വന്നെത്തി. വളരെ നന്നായി ഡാന്‍സ് കളിച്ചു...അഭിനന്ദനങ്ങളുടെ പ്രവാഹം ആയിരുന്നു...പ്രോഗ്രാമിന് ശേഷം ചായ സല്കാരം ഉണ്ടായിരുന്നു.. അവിടെ വെച്ച് സാംസന്‍ ജെസ്സിക്ക് ഒരു ഓറഞ്ച് സമ്മാനിച്ചു അത് വേറെ ഒന്നും വിചാരിച്ചു കൊടുത്തതല്ല... അങ്ങനെ സംഭവിച്ചു പോയി...അതായിരുന്നു ആരംഭം.... (തുടരും)..
March 17, 2010
Travelogue
or reload the browser
October 22, 2009
എന്റെ യാത്രകള്‍
അതാ അകലെ നിന്നും എല്ലാ പ്രതിബന്തങ്ങളെയും പൊട്ടിച്ചെറിയാനുള്ള വെമ്പലോടെ തീവണ്ടി എന്ന ട്രെയിന്‍ പ്ലാറ്റ്ഫോംലേക്ക് വരുന്നു.... വിങ്ങി പൊട്ടി നില്ക്കുന്ന ഹൃദയങ്ങള്‍ തേങ്ങലുകളായി മാറാന്‍ അധികസമയം ഇനി വേണ്ട...... യാത്രയാവുന്നവര്‍ പെട്ടെന്നു തന്നെ തങ്ങളുടെ പെട്ടികളുമായി വണ്ടിയില്‍ കയറി ഇരിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ. മൂഖമായ അന്തരീക്ഷം. ആരും ആരുടേയും കണ്ണുകളില്‍ നോക്കി ഒരു വാക്കും പറയുന്നില്ല... എല്ലാവരും യാന്ത്രികമായ മനസോടെ അവരഅവരുടെ ജോലികളില്‍ മുഴുകി... ഇനിയും ഉണ്ട് പത്ത് മിനിട്ട്.... കൂട്ടുകാര്‍ പലതരം തമാശകള്‍ പറയാന്‍ ശ്രമിക്കുന്നു........ പക്ഷെ പലതും പാളി..... അമ്മയുടെ കണ്ണുനീര് അവനെ കൂടുതല്‍ വേദനിപ്പിക്കുന്നു.... പോകുവാൻ ഉള്ള സമയം ആയി.. ദൂരെ പച്ചവെളിച്ചം... ചക്രങ്ങൾ നീങ്ങി തുടങ്ങുന്നു. ഇനി അടുത്ത വരവില്‍ ഇവിടെ പലരും പലതും അന്യമാവും.... ചിലപ്പോള്‍ ഈ ഞാന്‍ തന്നെ... പക്ഷെ യാത്രകള്‍ നമ്മുക്ക് ഒഴിവാകാന്‍ ആവുമോ??









