Pages

January 22, 2009

സാമ്പത്തിക മാന്ദ്യം

ഇതിനെ കുറിച്ചു കേള്‍കാത്തവര്‍ ഇപ്പോള്‍ ചുരുകം ആണ് എന്ന് അറിയാം............. എന്നിരുന്നാലും ഈ പ്രതിഭാസം നമ്മുടെ ചില കൂട്ടുക്കാര്ക് വേദന സമ്മാനിച്ചു എന്നറിഞ്ഞു ........... പാറാ ഭാഗങ്ങള്‍ വരുമാനത്തിനായി ഉപയോഗിച്ചു തുടങ്ങിയെ ഉള്ളു.. അപോഴെകും ഇടി വെട്ടു പോലെ അതാ "സാമ്പത്തിക മാന്ദ്യം" എന്ന പേരില്‍ വന്നിരിക്കുന്നു..... കഴിഞ്ഞ വര്‍ഷം ജോലിയില്‍ പ്രവേശിച്ച ഞാന്‍ അന്നത്തെ സാമ്പത്തിക സ്ഥിതി കണ്ടു കോരിത്തരിച്ചു ...... അന്നിവര്‍ എന്നോട് പറഞ്ഞു "ഇനി നമുക്ക് പേടികണ്ട എന്ന് " എന്നാല്‍ ഇങ്ങനെ വരാന്‍ ഇരിക്കുന്നു ദുര്‍ - ദിനങ്ങളുടെ അവിര്‍ ഭാവമായിരുന്നു അത് എന്ന് തിരിച്ചറിയാന്‍ വിട്ടു പോയവരാണ് നമ്മള്‍ .......... കൃഷി പണിയെ കുറച്ചിലായി കണ്ടിരുന്നവര്‍ ഇന്നു പാട വരമ്പത്ത് പണി ചെയുന്നത് കാണുമ്പൊള്‍ മനസ്സില്‍ സന്തോഷം ഉണ്ട്. കാരണം ഇനി കുറച്ചു നാള്‍ നമ്മുടെ മണില്‍ നിന്നു കിട്ടുന്ന ധാന്യ വിഭവങ്ങള്‍ കഴികാം ............. അല്ലോ.......... മറു നാട്ടില്‍ ജോലി ചെയുന്നവരെ ഒരു കരുണയും കൂടാതെ പറഞ്ഞയകുമ്പോള്‍ .......... ഒന്നു ചിന്തിക്കുക ഇന്ത്യയുടെ സാമ്പത്തിക അടിത്തറ അത്രപെട്ടന്നു തകരുന്ന ഒന്നല്ല, അതുകൊണ്ട് പലതും നമുക്ക് ഇനിയും തുണയായി ഉണ്ടെന്നു ഓര്‍ക്കുക .................. ജീവിതം മടുത്തെന്നു പറയുന്നതു ജീവിതത്തോട് തോല്‍വി സമതികുന്നവരുടെ വാക്കാണ്‌ ............ അങ്ങനെ ആകാതിരികാം .......... പുലരാന്‍ തുടങ്ങുന്ന പുലരികളെ ഓര്‍ത്ത് പ്രത്യാശയോടെ നമുക്ക് എഴുന്നെല്‍കാം .............. എല്ലാവിധ ഭാവുകങ്ങളോടെ ......................സ്റ്റീഫന്‍ ജോസ് .......

മറ്റു ബ്ലോഗ്സ് കൂടി കാണുക

"എന്റെ പള്ളി" വായിച്ചു കമന്റ് നല്കുക .............. സ്നേഹപൂര്‍വ്വം സ്റ്റീഫന്‍ ..................

January 21, 2009

എന്റെ സുഹൃത്ത് - റിയേഷ് പി ജെ

ഇവനെ ഞാന്‍ നിങ്ങള്‍ക്ക് പരിച്ചയപെടുതുന്നത് ഒരു കവി ആയിട്ടാ .......... ക്ഷമികണം പറഞ്ഞതു കൂടി പോയെകില്‍................ അവന്റെ കവിത കഴിയട്ടെ എന്നിട്ട് ബാക്കി ഞാന്‍ പറയാം....................... കാലങ്ങള്‍ നിമിഷങ്ങളായി .... എന്‍ ബാല്യം തിന്നു തീര്ത്തു എന്റെ കൌമാരമേ എന്റെ ബാല്യമേ .... നിന്നെ ഓര്ത്തു ഞാന്‍ വിലപിക്കുന്നു സ്വപനങ്ങള്‍ മാത്രമാണ് എന്റെ ഭൂതകാലം ഭാവിയിന്‍ ചിന്തകള്‍ ഇന്നു എന്‍ നൊമ്പരം ജീവിത ഭാരങ്ങള്‍ ഇന്നെന്‍ ചിന്തകള്‍ നരകമീ മണലാരണ്യം ഈ നല്ല കാലങ്ങള്‍ തിന്നു തീര്‍ക്കും അമ്മതന്‍ സ്നേഹവും നാടിന്‍റെ കുളിരും ഒരികളും വിട്ടു അങ്ങ് പോകരുതേ ഒരു നല്ല മാന്യനായി തിരിച്ചു വരുമ്പോള്‍ മുഖം തിരിച്ചു പോവല്ലേ എന്‍ കുട്ടുകാരെ ദൈവമേ ജീവിതം എന്തൊരു സുന്ദരം ജീവിത മാനങ്ങള്‍ എന്നും വിവിധം തിരിച്ചു തരിക എന്‍ ബാല്യം ദൈവമേ എന്‍ ആത്മ അഭിലാഷങ്ങള്‍ തീര്‍ത്തിടാതെ ഈ കവിത അവന്‍ എഴുതാന്‍ കാരണം ഉണ്ട് അവന്‍ ഇപ്പോള്‍ ഇവിടെ ഇല്ല അങ്ങ് ഗള്‍ഫില്‍ ആണ് .... ഇത്രയും തിരകിനിടയില്‍ കവിത എഴുതാന്‍ മനസ് കാണിച്ച എന്റെ സുഹുര്തിനു നന്ദി..... ഈ കവിതയ്ക്ക് ആള്‍ ഒരു ആമുഖം കൊടുത്തിടുണ്ട്‌ ഞാന്‍ അത് വിട്ടു പോയി ....... "ബാല്യവും കൌമാരവും വിട്ടു ......... യവ്വനത്തിലൊട്ടു പ്രവേശിച്ച്‌ ........ ജീവിത ഭാരവും ജീവിത സാഹജര്യങ്ങള്‍ .......... മാറി ജീവിക്കുന്ന ................. മരുഭൂമിയില്ലെ...എന്റെ യുവ സുഹൃത്തുകള്ക് വേണ്ടി " പാവം പാവം രാജകുമാരന്‍ ....................റിയേഷ് പി. ജെ.

സ്റ്റീന്‍ബെര്‍ഗ് ന്യൂയെന്റോ

സ്റ്റീന്‍ബെര്‍ഗ് ന്യൂയെന്റോ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു ഇന്നു ഏറ്റവും എളുപ്പത്തില്‍ ഒരു ഗാനം റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും.....പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക് ചെയാന്‍ ഏറ്റവും സിമ്പിള്‍ മാര്‍ഗമായി ഇതിനെ കണക്കാക്കാം ........ കൂടുതല്‍ അറിയുന്നതിന് www.steinberg.com എന്ന സൈറ്റ് സന്ദര്‍ശിക്കുക...............

നിത്യ വിശുദ്ധയാം കന്യാമറിയമേ.....

ഏറ്റം സുന്ദരമായ വരികള്‍ കൊണ്ടും ലളിതമായ സംഗീതം കൊണ്ടും ശ്രോതകളെ ഇന്നും പിടിച്ചിരുത്തുന്ന ഗാനങ്ങള്‍ നമ്മുടെ ചലച്ചിത്ര ഗാന ലോകത്തു ഉണ്ട് എന്നത് അഭിമാനികാവുന്ന ഒരു സംഗതിയാണ്....... നിത്യ വിശുദ്ധയാം കന്യാമറിയമേ നിന്‍ നാമം വാഴ്ത്തപെടട്ടെ നന്മ നിറഞ്ഞ നിന്‍ സ്നേഹ വാല്‍സല്യം ഞങ്ങള്‍കനുഗ്രഹമാകട്ടെ കാറ്റ് വിതച്ചു കൊടൂംകാറ്റ് വീശുന്ന മേച്ചില്‍ പുറങ്ങളീലുടെ അന്തികിടയനെ കാണാതെ അലയുന്ന ആട്ടിന്‍ പറ്റങ്ങള്‍ ഞങ്ങള്‍ - ആട്ടിന്‍ പറ്റങ്ങള്‍ ഞങ്ങള്‍ . ദുഖിതര്‍ ഞങ്ങള്കായി വാഗ്ക്താനം കിട്ടിയ സ്വര്‍ഗ്ഗ കവാടത്തിന്‍ മുന്നില്‍ മുള്‍മൂടി ചൂടി കുരിശു ചുമ്മന്നിത മുട്ടി വിളിക്കുന്നു ഞങ്ങള്‍ വീണ്ടും - മുട്ടി വിളിക്കുന്നു ഞങ്ങള്‍ വീണ്ടും നിത്യ വിശുദ്ധയാം കന്യാമറിയമേ നിന്‍ നാമം വാഴ്ത്തപെടട്ടെ നന്മ നിറഞ്ഞ നിന്‍ സ്നേഹ വാല്‍സല്യം ഞങ്ങള്‍കനുഗ്രഹമാകട്ടെ ഈ ഗാനം ഇന്നു നമ്മുടെ ദേവാലയങ്ങളില്‍ പാടുമ്പോള്‍ അറിയാതെ എല്ലാവരും അത് ഏറ്റു പാടാറുണ്ട് എന്ന സത്യം ഇവിടെ ഞാന്‍ ഓര്‍കുന്നു

January 20, 2009

കീബോര്‍ഡ് പ്ലെയര്‍'സ

http://indiankeyboards.11.forumer.com കീബോര്‍ഡ് വായിക്കുന്ന എന്റെ കൂടുകാര്‍ക് ഇതാ ഞാന്‍ ഒരു സൈറ്റ് നിര്‍ദേശിക്കുന്നു.......

ബുഷ് എന്താ മീന്‍ പിടിക്യോ????

അല്ല ഈ മാധ്യമങ്ങള്ക് എന്താ അസുഖം !!!!! ബുഷ് നെ ക്ഷണിക്കാന്‍ ബ്രസീല്‍ വക്താവ് വന്നപാടെ ബിഷപ്പ് പിണറായി യുടെ മാധ്യമ സിന്‍ഡിക്കേറ്റ്‌ പറഞ്ഞു "ബുഷിന്‌ ഇനിയുള്ള കാലം വല്ല മീന്‍ പിടിച്ചു ജീവികാം എന്ന്" നല്ല തമാശ അല്ലെ........ ബുഷ് ഇതു കേള്‍കണ്ട മക്കളെ ആണവകരാര്‍ ഉള്‍പെടെ എല്ലാം അങ്ങേരു വേണ്ടാന്ന് വെച്ചോളും................... ഈശ്വരോ രക്ഷതു.......

എന്റെ കവിത

മറ്റാരും കാണാതെ ഞാന്‍ എഴുതിയ എന്റെ കവിതകള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശനം ചെയ്യാന്‍ ഞാന്‍ ഒരുങ്ങുന്നു. . . . കവിത എഴുതാത്തവര്‍ ആരും ഉണ്ടാവില്ല എന്ന് ഞാന്‍ കരുതുന്നു കാരണം ജീവിതത്തിന്റെ വസന്തം ആഘോഷമാകിയവര്‍ പ്രണയിചിട്ടുണ്ടാവം അല്ലെങ്കില്‍ ഞാന്‍ എങ്ങനെ കവിത എഴുത്തും എപ്പോഴും പ്രിയസഖി കൂടെ ഇരിക്കാന്‍ കൊതിച്ചപോള്‍ അറിയാതെ അവളകായ് എന്നില്‍ നിന്നു വന്ന ഇരടികള്‍ കവിതയായി നിര്‍ഗളിച്ചപോള്‍ അതൊരു മഹാ അപരാധമായി പോയി എന്ന് പറഞ്ഞ എന്റെ മാനസേ നിന്റെ മുന്‍പില്‍ എഴുതുന്നു ഈ പ്രേമമാല്യം

ഭക്തി ഗാനം

ഭക്തി ഗാനം എന്ന് കേള്‍കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടി എത്തുന്ന ഒരു ചിന്ത ഉണ്ട് .... അതാണ് ഞാന്‍ എവിടെ പ്രതിപാദിക്കുന്ന വിഷയം... ഏത് ഭക്തി ഗാന പ്രസ്ഥാനം ആയാലും അടിസ്ഥാനം ഭക്തി രസത്തിനു ആയിരികണം പ്രാധാന്യം കൊടുകേണ്ടത്‌. അത് കേള്‍കുമ്പോള്‍ നമ്മുടെ ഹൃദയം ശാന്തത അനുഭവിക്കാന്‍ സാധികണം. ജീവിതത്തിനു ഒരു ഉണര്‍വ് ലഭികണം. എന്നാലെ ഇതു കൊണ്ടു ഉപയോഗം ഉള്ളു. ഇന്നു നമ്മുടെ ഇടയില്‍ ശുദ്ധ സംഗീതം നശിക്കുന്നു എന്ന് അഭിപ്രയപെടുന്നതില്‍ ഒരു ചെറിയ ശതമാനം ശെരിയാണെന്ന് പലപ്പോഴും തോന്നാറുണ്ട് അല്ലെ. . . . അത് ഞാന്‍ ഉള്‍പെടെ എല്ലാവരും സമതികുന്നു ..... കാതുകളെ ഇമ്പ മാര്‍ന്ന്‍താകാന്‍ ശ്രമികുമ്പോള്‍ സംഭവിക്കുന്നു എന്ന് പറഞ്ഞു ഒഴിയുന്നത് ശരിയല്ല. നമ്മുക്ക് ഈ ഒരു വിഷയത്തെ കുറിച്ചു ചര്‍ച്ച ചെയ്യാം. നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്ക് എഴുതുക. . . *ഒരു നല്ല ഭക്തി ഗാനത്തിന്നു വേണ്ട ഘടകങ്ങള് എന്തോകെ ആണ് ??????? *പാട്ടുകാര്‍ അവലംബികേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ എന്തോകെയാണ് ??????? *എത്രത്തോളം ഇന്‍സ്ട്രുമെന്റ്സ് ( സംഗീത ഉപകരണങ്ങള്‍ ) ആവാം ??? *മികസിംഗ് എങ്ങനെ വേണം????? മുകളില്‍ പറഞ്ഞ എല്ലാ ചോദ്യത്തിനും ഉത്തരം ലഭിച്ചാല്‍ ഒരു നല്ല ഭക്തി ഗാനം ആയി എന്ന് പറയാം.... നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്ക് എഴുതുക. . .
My photo
Palakkad, Kerala, India