Pages

March 5, 2013

അഞ്ജലി....

സ്നേഹത്തിന്റെ ആഴം ഞാന്‍ അറിയാന്‍ തുടങ്ങിയത്  അവളിൽ നിന്നാണ്. എത്രയോ നാള്‍  അവളറിയാതെ ഞാന്‍ നീരീക്ഷിചു..പിന്നിട് കുറെയെറെ നാള്‍ അവളോട് കൂട്ടുകുടി നടന്നു പക്ഷെ നിഷ്കളങ്കയായ അവള്‍ക്ക് തിരിച്ചറിഞ്ഞില്ല എനിക്ക് അവളോട്‌ ആഴമാര്‍ന്ന സ്നേഹമാണെന്ന്.. അവള്‍ ഒന്നും പറഞ്ഞില്ലെങ്കിലും അവളിലെ നന്മയെ എനിക്ക് വര്‍ണ്ണിക്കാതിരിക്കാന്‍ ആവില്ല. സ്വന്തമാക്കാന്‍ പലവട്ടവും ഒരുങ്ങിയെങ്ങിലും എന്നിലെ ഭയം അതിനു അനുവദിച്ചില്ല..

പിന്നിട് പല മുഖങ്ങൾ എന്റെ ജീവിതത്തെ സ്പർശിച്ചു എങ്കിലും അവളെ പോലെ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷെ മറ്റുള്ളവർ അവളെ പറ്റി പറഞ്ഞിരുന്നത് അത്ര സുഖമുള്ള കാര്യങ്ങൾ ആയിരുന്നില്ല. അന്നെന്റെ മനസ്സിൽ അതൊന്നും വിശ്വസിക്കാൻ സാധിച്ചില്ല.. അത്മസുഹൃത്തിനെ പോലും അവിശ്വസിച്ചു തള്ളിപറഞ്ഞു. പിന്നിട് എനിക്ക് മനസ്സിലായി അവർ പറഞ്ഞിരുന്നത് എല്ലാം സത്യം ആയിരുന്നു. വളരെ പുരാതനമായ സമ്പന്നതറവാട് ആയിരുന്നു അവളുടേത്‌. എന്റെത്‌  പട്ടിണിയുടെയും ദാരിദ്രത്തിന്റെയും ഈറ്റില്ലവും. എന്നിട്ടും അവൾ എന്നോട് അടുപ്പത്തിൽ തന്നെ പെരുമാറിയിരുന്നത്. പക്ഷെ ഇപ്പോൾ മനസില്ലായി എല്ലാവരുടെ  ജീവിതത്തിലും വസന്തക്കാലം എന്നൊന്ന് ഉണ്ട്. അത് തിരിച്ചറിയുന്നവന് ജീവിത വിജയം നേടിയെടുക്കാം.

വിവാഹദിവസം അമ്പലത്തിലേക്കുള്ള യാത്രയിൽ ആയിരുന്നു സ്വപ്നങ്ങളുടെ തുടക്കം.പക്ഷെ ആ സന്തോഷകരമായ നിമിഷങ്ങൾക്ക് അധികം ആയുസ്സില്ലായിരുന്നു...മരണത്തിലേക്കുള്ള പാതയായിരുന്നു അതെന്നു ആർക്കും തോന്നിക്കാൻ കഴിയാതെ പോയതും ഞെട്ടലിന്റെ ആക്കം വർദ്ധിപ്പിച്ചു. എതിരെ വന്നിരുന്ന ലോറി അവളുടെ ഹൃദയത്തിലൂടെ കയറിയിറങ്ങിയപ്പോൾ ഒടുങ്ങിയത് അവളുടെ മാത്രം സ്വപ്‌നങ്ങൾ ആയിരുന്നില്ല. നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ അവളുടെ ചേതനയറ്റ ശരീരത്തിലേക്ക് നോക്കി നിന്നപ്പോൾ കരിഞ്ഞുപൊടിയുകയായിരുന്നു. പൂക്കളാൽ അലംകൃതമായ ആ ശരീരത്തിലേക്ക് നോക്കി നിശബ്ദനായി നിന്നു തൊഴുതു.

പൂക്കളെ സ്നേഹിച്ച പെണ്‍കിടാവേ 
പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ...?
പൂവാംങ്കുരുന്നിള്ള പോലെ നിന്നെ
കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ...
  

March 4, 2013

O ente Sneha Nadha

--
*Thanks and Regards,*
*
*
My photo
Palakkad, Kerala, India