Pages

May 22, 2013

കടലില്‍ നിന്ന് വീണ്ടെടുത്ത്‌.....

വേദനകള്‍ എപ്പോഴും അവിചാരിതമായി നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതല്ല. അതിനു പിന്നില്‍ ഇപ്പോഴും എപ്പോഴും  ഓരോ കാരണങ്ങള്‍ ഉണ്ട്. ആദ്യമൊക്കെ എനിക്കത് മനസിലായിരുന്നില്ല വെറുതെ ദൈവത്തെ ചോദ്യം ചെയ്തും ശപിച്ചും  കടന്നുപോകയായിരുന്നു പതിവ്. എന്നാല്‍ എനിക്ക് ഇപ്പോള്‍ മനസില്ലായി ഓരോ കാര്യങ്ങള്‍ പഠിപ്പിക്കുന്നതിന് വേണ്ടിയാണു നമുക്ക് കയ്പ്പുള്ള അനുഭവങ്ങള്‍ എന്ന് തോന്നുന്നത് സംഭവിക്കുന്നത്‌. സത്യത്തില്‍ അത്ര കയ്പുളവാകുന്നതല്ല.

ഞാന്‍ പതിവില്‍ നിന്ന് ഏറെ വിഭിന്നമായാണ് ഈ കാലയളവില്‍ ജീവിച്ചു പോന്നത്. കൃത്യമായ പ്രാര്‍ത്ഥനയും കഠിനമായ അദ്ധ്വാനവും കൊണ്ട് എന്റെ ജീവിതത്തില്‍ ഞാന്‍ സ്വസ്ഥതയും സന്തോഷവും അനുഭവിക്കാന്‍ സാധിക്കും എന്ന തോന്നല്‍ കൊണ്ട് അങ്ങനെ ജീവിച്ചു. എന്റെ ഗുരു നിര്‍ദേശിച്ച മൂന്ന് മാസത്തെ സമയം ആണ് എന്നോട് ഈ വിധത്തില്‍ ജീവിക്കാന്‍ എന്നോട് ഉപദേശിച്ചത്. മൂന്ന് മാസം വളരെ പെട്ടെന്ന് സ്വായത്തമാക്കാന്‍ കഴിയുന്ന കാലയളവാണ് എന്ന് തെറ്റുധരിച്ചു. ആ ജീവിത ഗതിയിലേക്ക് മാറിയപ്പോഴാണ് എനിക്ക് അത് ബോധ്യമായത് ഒന്നും എളുപ്പമല്ല എന്ന്. ഇത് വരെ ഉള്ള കാലത്ത് ഞാന്‍ കരുതിയിരുന്നത് പ്രാര്‍ത്ഥന ഏറ്റവും എളുപ്പമുള്ള ജോലിയാണ്. ബുദ്ധികൊണ്ട് ഞാന്‍ പലതും അളന്നു മുറിച്ചു പട്ടികകളായി സൂക്ഷിച്ചു. മറ്റുള്ളവര്‍ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞപോള്‍ വളരെ ലാഘവത്തോടെ സമ്മതിച്ചു. പക്ഷെ അവരോടു സംസാരിക്കാന്‍ വേണ്ടി ഞാന്‍ എടുത്ത വചന ഭാഗങ്ങള്‍ എല്ലാം എനിക്ക് വേണ്ടിയായിരുന്നു. എന്നോട് തന്നെയാണ് സംസാരിച്ചിരുന്നത്.  യാന്ത്രികമായി പ്രാര്‍ത്ഥിച്ചിരുന്ന ഞാന്‍ അറിയാതെ ആത്മാവില്‍ തൊട്ടറിഞ്ഞു പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. ഓരോ കാര്യങ്ങളും ചെയുന്നതിന് മുന്‍പ് നിശബ്ദമായി ഇരുന്നു ദൈവസ്വരത്തിന് കാതോര്‍ക്കുന്ന ശൈലി എന്നില്‍ രൂപപെട്ടു..

ദൈവത്തിന്റെ ഹിതമറിയാതെ, അനേഷിക്കാതെ, സമ്പത്തിന്റെയും സൗന്ദര്യത്തിന്റെയും മുഖംമൂടി നോക്കിയാണ് എന്റെ ജീവിതത്തില്‍ കാര്യങ്ങള്‍ നിര്‍ണയിച്ചെങ്കില്‍ അവിടെ സന്തോഷവും സമാധാനവും കണ്ടെത്താന്‍ സാധിക്കില്ല. "കര്‍ത്താവ്‌ അരുളിച്ചെയുന്നു എന്റെ ചിന്തകള്‍ നിങ്ങളുടെതുപോലെ അല്ല. നിങ്ങളുടെ വഴികള്‍ എന്റേത് പോലെയുമല്ല. ആകാശം ഭുമിയെകാള്‍ ഉയര്‍ന്നു നില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടെതിനെകാളും ഉന്നതമെത്ര"  (ഏശയ്യാ 55:8-9)
ഈ വചനം ഇതുവരെയും ഒരു പ്രസംഗവേദികളില്‍ വെച്ച് ഞാന്‍ കേട്ടിട്ടില്ലായിരുന്നു. എനിക്ക് മനസിലായി നമ്മള്‍ വിചാരിക്കുന്ന പോലെ അല്ല ദൈവം തീരുമാനിക്കുന്നത്‌. എന്നെ വിളിക്കാന്‍ സാധ്യതയില്ലാത്ത മേഘലകളില്‍ ആയിരുന്നു ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ ദേവപുസ്തകത്തിലെ യോനായുടെ കഥ പ്രസക്തമാണ്‌.
വലിയൊരു  പട്ടണമായിരുന്നു നിനവേ, അക്രമവും അനീതിയും പെരുകിയപ്പോള്‍ അവിടുത്തെ ജനത്തെ മുന്നറിയിപ്പ് കൊടുക്കാനായി യോനായെ ദൈവം നിയോഗിച്ചു. പക്ഷെ യോനാ നിനവേയിലേക്കു പോയില്ല. അവിടെ തന്‍ അംഗീകരിക്കപെടുമോയെന്നും തന്റെ വാക്കുകള്‍ അവര്‍ ചെവിക്കൊളുമോയെന്നും യോന സംശയിച്ചു.അവരുടെ അനീതിയെപ്പറ്റി സംസാരിച്ചാല്‍ നിനവേനിവാസികള്‍ യോനായുടെ ജീവനെ തന്നെ ആപ്തകരമാവും എന്ന് ചിന്തിച്ചു. പരിഭ്രാന്തനായ യോന നിനവേയിലേക്കു പോകാതെ താര്ഷിഷിലെക്കുള്ള കപ്പലില്‍ കയറി ഒളിച്ചു. പക്ഷെ സ്വസ്ഥതയും സമാധാനവും കിട്ടിയില്ല. കടല്‍ ക്ഷോഭിച്ചു കപ്പല്‍ മുങ്ങുമെന്ന ഘട്ടത്തിലെത്തി. കപ്പല്‍ തീരതോടടുപ്പിക്കാന്‍ സാധിച്ചില്. ഒടുവില്‍ ആരാണ് ഈ ദുരന്തത്തിന് കാരണക്കാരന്‍ എന്നറിയാന്‍ കപ്പലില്‍ലുള്ളവര്‍ കുറിയിട്ടു നോക്കി. കുറി യോനയ്ക്ക് വീണു. രക്ഷപെട വേറെ മാര്‍ഗം ഒന്നും കാണാതെ ആയപ്പോള്‍ അവര്‍ യോനയെ കപ്പലില്‍ നിന്നും കടലിലെക്കെറിഞ്ഞു. പ്രക്ഷുബ്ദമായ കടല്‍ ശാന്തമാവുകയും ചെയ്തു.
ദൈവം എവിടേക്ക് വിളിച്ചുവോ അവിടെയാവണം നമ്മുടെ ശുശ്രുഷ, അതിനു തയ്യാറാവാതെ തനിക്ക് സന്തോഷം നല്‍ക്കുന്നിടത്തെക്ക് മാത്രം പോകുന്ന വ്യക്തിക്ക് സ്വസ്ഥതയും വളര്‍ച്ചയും ലഭിക്കില്ല എന്ന് എനിക്ക് ബോധ്യമാക്കി തന്നു.   
My photo
Palakkad, Kerala, India