Pages

November 9, 2015

അമര്‍ അക് ബര്‍ അന്തോണി - പ്രേക്ഷക ചിന്ത

 Dear Nadrisha & Team
കുറച്ച് നാളുകൾക്ക്  ശേഷമാണു സിനിമ കാണാന്‍ തിയേറ്ററിൽ എത്തിയത്. പതിവ് ശൈലിയില്‍ ഉള്ള സിനിമകള്‍, "പുതുതലമുറ ഇങ്ങനെയാണ്...അല്ലെങ്കില്‍ അങ്ങനെ ആയിക്കൊള്ളണം" എന്നൊക്കെ തരത്തിലുള്ളവ എന്നെ മടുപ്പിച്ചപോള്‍ നിറുത്താന്‍ ആഗ്രഹിച്ചതാണ് സിനിമ കാണുന്ന ഈ പരിപാടി. 'അമര്‍ അക് ബര്‍ അന്തോണി' എന്ന സിനിമ നാദിര്‍ഷായുടെ ആണെന്നറിഞ്ഞപോള്‍ വീണ്ടും മുകളില്‍ പറഞ്ഞ ആഗ്രഹത്തെ തല്‍ക്കാലത്തേക്ക് തിരസ്ക്കരിച്ചു കൊണ്ട് തിയ്യറ്റ്‌റിലെക്ക് പറന്നത്. ആ പ്രതീക്ഷക്ക് മങ്ങലേല്‍ക്കാതെ തന്നെ സിനിമ ഇഷ്ടപ്പെട്ടു. സിനിമയില്‍ മറ്റുള്ള ചേരുവകള്‍ വേണ്ടത് തന്നെയാണ്.. എന്നാലും അതിലെന്നെ സ്പര്‍ശിച്ച ത്രെഡ് ഇന്നത്തെ സമൂഹത്തിനു വിചിന്തന വിഷയമാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥിരമായി ട്രെയിന്‍ യാത്ര ചെയ്തിരുന്ന എന്നെയും എന്‍റെ സുഹൃത്തുക്കളെയും നടുക്കിയ സംഭവത്തെ പറ്റി ഞാന്‍ ഓര്‍ത്തുപോയി. ആ സമയത്ത് ഞങ്ങളുടെ എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരുന്ന പ്രതിയോടുള്ള വികാരമാണ് നിങ്ങള്‍ ആ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്വന്തം കുടുംബത്തില്‍ സംഭവിക്കുമ്പോഴേ നമുക്ക് വിഷയമാകുന്നുള്ളൂ എന്ന മലയാളികളുടെ സ്വഭാവത്തെ ചിത്രം ഒരിക്കല്‍ കൂടി ഓര്‍മ്മപെടുത്തി. എന്തുകൊണ്ടാണ് നാദിര്‍ഷയെപോലെ ഉള്ളവര്‍ ഇത്രയും കാലം കാത്തിരിക്കേണ്ടിവന്നത് എന്നറിയില്ല. നല്ല സിനിമകള്‍ നല്ല നിരീക്ഷണങ്ങളുടെ കൂടെ സമ്മാനമാണ്. ആക്ഷേപഹാസ്യത്തിലൂടെ എല്ലാ ഓണക്കാലത്ത് ഞങ്ങളെ ഓരോരോ കാര്യങ്ങളെ ഓര്‍മിപ്പിച്ചിരുന്ന അങ്ങേക്ക് കുറെ നാളുകള്‍ വേണ്ടി വന്നു ചലച്ചിത്രമെന്ന മഹാവിസ്മയത്തിലേക്ക് ലയിച്ചു ചേരാന്‍. ഒരുപാടു സന്തോഷമുണ്ട്, അങ്ങയെ പോലെ ഉള്ളവരെ ഇപ്പോഴെങ്കിലും മലയാള സിനിമ തിരിച്ചറിയുന്നു എന്നറിഞ്ഞതില്‍. എല്ലാവിധ ഭാവുകങ്ങളും.....
My photo
Palakkad, Kerala, India