Pages

June 5, 2010

അനുപമ സ്നേഹമാണ് അമ്മ... "ആവേ മരിയ........"

ഈ ജന്മം മതിയാവുമോ അമ്മേ...
നിന്നെ സ്നേഹിച്ചു കൊതിതീര്‍ന്നതില്ല
സംഗീതം മതിയാവുകയില്ല
നിന്‍ സ്നേഹം വര്‍ണ്ണിപ്പതാവതുണ്ടോ
എന്‍ ഇടനെഞ്ചില്‍ പിടയുന്ന സ്നേഹം
കാഴ്ചയായി  ഈ ജീവിതം....

ഇത്ര നാളുകള്‍ അമ്മേ കാത്തിരുന്നല്ലോ
എന്റെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിച്ചല്ലോ
എന്റെ പേര് ചൊല്ലി എനിക്കായി നീ പ്രാര്‍ത്ഥിച്ചല്ലോ.....
നിന്റെ പ്രാര്‍ത്ഥന എന്റെ പ്രാണനെ വീണ്ടെടുത്തല്ലോ
നിന്റെ സ്നേഹം എന്റെ ജീവനെ നേടി തന്നല്ലോ
ദൂര്‍ത്തനായി പാപവഴികളില്‍ ഞാന്‍ നടന്നപ്പോള്‍
യേശുവിന്‍ തിരു മാര്‍ഗ്ഗമേകാന്‍ നീ തുണച്ചല്ലോ.....

ആവേ  മരിയ...........

May 26, 2010

അരികില്‍ നീ വന്ന നാള്‍ മുതല്‍

വിട പറയും വരെ സ്നേഹം അതിന്റെ ആഴങ്ങള്‍ അറിയുന്നില്ല..

ഓരോ വേര്‍പാടും മരണത്തിന്റെ മുന്‍ അനുഭവമാണ്‌ , കമ്പാര്‍ട്ട്മെന്റിന്റെ ജാലകപാളികള്‍ക്ക്  അപ്പുറവും ഇപ്പുറവുമായ്‌ മിഴികളില്‍ പരസ്പരം നഷ്ടപ്പെട്ടു നില്‍ക്കുകയാണ്  നമ്മള്‍.

അതാ ദൂരെ ഒരു പച്ച വിളക്ക് തെളിയുന്നു, നീണ്ട വിലാപം പോലെ മുഴങ്ങുന്ന ചൂളം വിളി....ചക്രങ്ങള്‍ നീങ്ങി തുടങ്ങുമ്പോള്‍ കൈവിട്ടു പോകുന്ന ജനലഴികളില്‍ പിടിച്ചു നീ കുറെ ദൂരം നീ ഓടുന്നു...പിന്നെ നിന്റെ കണ്ണെത്താത്ത മേഘങ്ങളിലേക്ക് നിന്റെ പ്രിയപ്പെട്ട ഒരാള്‍ അലിയുന്നു....

പണ്ട് നമ്മള്‍ ഒരുമിച്ചു മണിക്കൂറുകള്‍ ചിലവിട്ടപ്പോള്‍...പിന്നെ നിന്റെ സംഗീതത്തിനു കാതോര്‍ത്തു അത് ഒരികലും അവസാനിക്കരുതെ എന്ന പ്രാര്‍ത്ഥനയോടെ ടെലിഫോണിനു മുന്നില്‍ നിന്നപ്പോള്‍ നാം അറിഞ്ഞില്ല..നാം ഇത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന്....

എന്റെ ആത്മസുഹൃത്തേ നീ അരികില്‍ ഉണ്ടാവുക എന്റെ സന്തോഷത്തിലും ദുഃഖത്തിലും, പാതിവഴിയില്‍ ആരും ആരെയും വിട്ടു പോകരുത്....കാരണം സൌഹൃദം അത് മരണത്തിലും അവസാനിക്കാത്ത ഉടമ്പടിയാണ്.....വേര്‍പാടിന്റെ മിഴിനീര്‍മുത്തുകള്‍ വിതുമ്പി നില്‍ക്കുന്ന ഈ ഹൃദയത്തിന്  മറ്റൊരു സുനാമി സൃഷ്ടിക്കുന്നതിനു മുന്‍പ് ഒരു വാക്ക്.....

ജീവിതത്തെ  സ്നേഹിക്കുക അതിന്റെ എല്ലാവിധ കൈപ്പോടും മധുരതോടും കൂടെ...കാരണം ജീവിതം അത് മനോഹരമാണ്, സ്നേഹികാന്‍ ആരൊക്കെയോ ഉള്ളത് കൊണ്ട്  തികച്ചും അര്‍ത്ഥപൂര്‍ണം...ആരാലോ സ്നേഹിക്കപെടുന്ന കൊണ്ട്  ദൈവീകവും....

ഒരികലും മരിക്കാത്ത മരിച്ചാലും മറക്കാത്ത നമ്മുടെ സൌഹൃദത്തിന്റെ ഓര്‍മ്മക്കായി........
സ്വന്തം സ്റീഫ്ന്‍ ഡിഫി...

April 8, 2010

ജെസ്സി

പ്രഭാതം ഉദിച്ചുയരുന്നു.....പക്ഷികളുടെ കളകള നാദത്തിനു പകരം വണ്ടികളുടെ ചീറിപ്പായുന്ന ശബ്ദം കേട്ടപ്പോള്‍ ആണ് താന്‍ ഈ നഗരത്തിലേക്ക് വന്നത് എന്തിനാണ് എന്ന് സാംസണ്‍നു മനസിലായത് ...ഉറക്ക ചടവ് മാറ്റി കട്ടിലില്‍ നിന്ന് എഴുനേറ്റു ജനാലപ്പാളിയുടെ അരികിലേക്ക് നടന്നു ആ വിരി ഒന്ന് മാറ്റി ആ നഗരത്തെ ഒന്ന് വീക്ഷിച്ചു...ആരോടും ഒരു കടപാടും, കരുണയും, സ്‌നേഹവും, സഹാനുഭുതിയും, കാണിക്കാതെ നടന്നകലുന്ന, ജീവിതങ്ങള്‍ പച്ചപിടികാന്‍ മോഹിച്ചു പ്രിയപെട്ടതെല്ലാം വിട്ടു അകന്നു ചേക്കേറുന്ന ഈ നഗരത്തെ എനിക്ക് എന്താ വിളികുക എന്ന് അറിയില്ല....ആരെയും പരിചയമില്ലാത്ത സ്‌കൂളില്‍ ആദ്യ ദിവസം പോകുന്ന കുട്ടിയെ പോലെ...അറിയപെടാത്ത ആളുകളുടെ ഇടയില്‍ അപരിചിതനെ പോലെ കടന്നു വരുന്ന സഹപ്രവര്‍ത്തകനെ പോലെ ആണ് സാംസണ്‍ ചിന്തിച്ചു ....
ജീവിത വഴിത്താരയില്‍ കണ്ട്മുട്ടിയ മുഖങ്ങളില്‍ വേറിട്ട ഒരു മുഖമായിരുന്നു ജെസ്സിയുടെത്...വിടപറഞ്ഞു പിരിഞ്ഞപോഴും മനസ്സില്‍ ദുഖത്തെ ഒളിപ്പിച്ച് നിറുത്തി  പുഞ്ചിരിയോടെ അവളെ യാത്ര അയച്ചപ്പോഴും അവന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ പോഴിയുന്നില്ലയിരുന്നു....എന്തിനു വേണ്ടി ആയിരുന്നു ഇതെല്ലം....?? അവന്‍ സ്വയം ചോദിച്ചു കൊണ്ടിരുന്നു ....പെട്ടന് ഓരോ കാര്യങ്ങള്‍ അവന്റെ മനസിലേക്ക് വന്നു ...ആദ്യമായി അവളെ കണ്ടുമുട്ടിയ ആ സ്‌കൂള്‍  മുറ്റത്തേക്ക് പോയി...അന്ന് അവിടെ സ്‌കൂളിന്റെ വാര്‍ഷിക ദിനം ആഘോഷികുകയാണ്... സാംസണ്‍ ആ പ്രോഗ്രാമിന്റെ ഡാന്‍സ് കോടിനെറ്റ്ര്.. വര്‍ഷങ്ങളായി ക്ലാസിക്കല്‍ ഡാന്‍സ് പഠികുകയും പഠിപ്പികുകയും ചെയുന്ന തനിക്കു ഇത് ഒരു നിസാരമായ കാര്യമാണ്.. ആകെ ഉള്ള പ്രശ്‌നം ഇത് ഒരു ഗേള്‍സ് സ്‌കൂള്‍ ആണ്...തന്റെ ഗുരു കൂടി ഏല്‍പ്പിച്ചത് കൊണ്ട് ഒഴിവാകാന്‍ പറ്റിയില്ല... നേരിടുക തന്നെ എന്ന് കരുതി സാംസണ്‍ ആ സ്‌കൂള്‍  അങ്കണത്തിലേക്ക് കയറി ചെന്നു. ഹൃദ്യമായ സ്വീകരണം ആണ് ലഭിച്ചത്....താനും ഈ വിദ്യാലയത്തിലെ  പൂര്‍വ വിദ്യാര്‍ത്ഥി ആണ്....പണ്ട് ഈ സ്‌കൂളിന്റെ  ആരംഭത്തില്‍ നാലാം ക്ലാസ് വരെ മിക്‌സഡ് ആയിരുന്നു...അത് പിന്നിട് മാറ്റുകയും ചെയ്തു...
എല്ലാ ടീച്ചേര്‍സ് ഉം നല്ല തിരക്കില്ലാണ്...പലരെയും സംസന് പരിചയമുള്ളവരാണ് പക്ഷെ പരിചയം പുതുക്കാന്‍ നിന്നാല്‍ ഇന്ന് വൈകുന്നേരം നടകേണ്ട വാര്‍ഷിക ആഘോഷം  കുളമാവും... ഡാന്‍സിന്റെ ചുമതലയുള്ള ഒരു ടീച്ചര്‍ വന്ന് എന്നെ വിളിച്ചു അവര്‍ പ്രാക്ടീസ് ചെയുന്ന മുറിയിലേക്ക് കൊണ്ടുപോയി....ഏഴു കുട്ടികള്‍ ഉണ്ട് എല്ലാം പ്ലസ് ടു കുട്ടികള്‍ ആണ്... പലര്‍ക്കും പരിചയമുള്ളത് പോലെ....പക്ഷെ  എനിക്ക് ആരെയും പരിചയമില്ല....സാംസന്‍ അവരോടു അവര്‍ സെറ്റ് ചെയ്ത ഡാന്‍സ് കാണാന്‍ ആവശ്യപ്പെട്ടു; അത് അനുസരിച്ച് അവര്‍ കളിച്ചു....അതില്‍ ഒരു കാണു അവനെ തന്നെ നോക്കുന്നുണ്ടായിരുന്നു  അത് ജെസ്സിയുടെ ആയിരുന്നു..... നല്ല മുഖശ്രീ ഉള്ള  കുട്ടി...ആര് കണ്ടാല്ലും കണ്ണിമ്മ വെട്ടാതെ നോക്കി നിന്ന് പോകും....മുദ്രകളും ലക്ഷണങ്ങളും ഇത്രയും വ്യക്തമായി വേഷപകര്‍ച്ച ചെയുന്ന ഒരു പ്ലസ് ടു കുട്ടിയെ ഇതിനു മുന്‍പ് സാംസന്‍ കണ്ടിട്ടില്ല..... കുറെ തെറ്റുകള്‍ അവന്‍ തിരുത്തി....അങ്ങനെ ഒരു വിധം ഭാങ്ങിയാകി... ടീച്ചര്‍ക്ക് സന്തോഷം ആയി... സംസനെ കിട്ടിയത് അവരുടെ ഭാഗ്യം എന്ന് വരെ ആ ടീച്ചര്‍ പറഞ്ഞു....ജെസ്സിയെ പോലെ ഉള്ള കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ വളരെ എളുപ്പം ആണ് എന്ന് പറഞ്ഞു അവന്‍ അവിടെ നിന്ന് ഒഴിഞ്ഞു മാറി....    അല്ലെങ്കിലും ഈ പ്രശംസകള്‍ സംസന് അത്ര ഇഷ്ടമുള്ള കാര്യമല്ല......
ഉച്ചനേരം ആയി...ഭക്ഷണം കഴിക്കാന്‍  ഉള്ള  ഒരുക്കങ്ങള്‍ ടീച്ചര്‍ ചെയ്തു കഴിഞ്ഞിരുന്നു....പ്രതേക മുറിയില്‍ ഒരുകിയ മേശയില്‍ ഇരുന്നു സംസനും  കുട്ടികളും ഭക്ഷണം കഴിച്ചു...കഴിക്കുന്ന സമയം മുഴുവന്‍ അവള്‍ അവനെ പഠികുകയായിരുന്നു എന്ന് വേണം പറയാന്‍... അങ്ങനെ വൈകുന്നേരം പ്രോഗ്രാം വന്നെത്തി. വളരെ നന്നായി  ഡാന്‍സ് കളിച്ചു...അഭിനന്ദനങ്ങളുടെ പ്രവാഹം ആയിരുന്നു...പ്രോഗ്രാമിന് ശേഷം ചായ സല്കാരം ഉണ്ടായിരുന്നു.. അവിടെ വെച്ച് സാംസന്‍  ജെസ്സിക്ക് ഒരു ഓറഞ്ച് സമ്മാനിച്ചു അത് വേറെ ഒന്നും വിചാരിച്ചു കൊടുത്തതല്ല... അങ്ങനെ സംഭവിച്ചു പോയി...അതായിരുന്നു ആരംഭം.... (തുടരും)..

March 17, 2010

Travelogue


Dear readers,

Travelling is a passion for all of us. But some sort of accidents may happen on our roads. We are not expecting this for a while. But we have to face it unnaturally. I am speaking about the accidents which can burn our soul, not physically but 'Mentally'. This is my fictitious story which will happen recently in the post corona period. I started my journey with my colleague Nancy. We had done with my bullet. We start from my home native and there is no decided destination for us. Just started as a pleasant sightseeing trip. We go on this kind of trip like full life calendars. We travelled into a rural village called pandipath. The beauty spot of the forest lies there. As I said earlier, this is not a planned trip, but we do have backpacks for more than three days.


We begin at 6 o'clock and we felt very fresh. 
My photo
Palakkad, Kerala, India