Pages

July 10, 2009

ബാച്ച്ലെര്‍സ് പാര്‍ട്ടി - 2

പ്രിയപ്പെട്ട ഇടവക ജനമേ.... " എനിക്ക് നല്കിയ എല്ലാ നന്മകള്‍ക്കും ചെറിയ കുസൃതികള്‍ക്കും നന്ദി. എനിക്ക് പറയാന്‍ ഉള്ള തെല്ലാം ഞാന്‍ പ്രസംഗത്തില്‍ പറഞ്ഞു കഴിഞ്ഞു. എന്നെ യാത്രായക്കുന്നതില്‍ നിങ്ങള്‍ക്ക് നല്ല വിഷമം ഉണ്ട് എന്ന് അറിയാം പക്ഷെ ദൈവം വിളിച്ചതിന്റെ വിളി എനിക്ക് അനുസരിച്ചേ പട്ടു നിങ്ങളെ എന്റെ പുതിയ സ്ഥലത്തേക്ക് ക്ഷണിക്കുന്നു നിങ്ങളെ എല്ലാവരെയും ഞാന്‍ സര്‍വശക്തനായ ദൈവം അനുഗ്രഹികട്ടെ ആമ്മേന്‍" നല്ല പ്രായം ഒന്നും ഇല്ല, വ്യക്തമായിട്ട് കാര്യങ്ങള്‍ പറഞ്ഞ് അവസാനിപിച്ചു. അത്രയും മതി എനിക്ക് ഇഷ്ടമായി.....തുടര്‍ന്ന് നമ്മുടെ കൈക്കരന്മാരും സംഘടന ഭാരവാഹികളും ഒകെ പ്രസംഗം പറഞ്ഞ് തീര്‍ന്നു. പരിപാടി തീര്‍ന്നു പുറത്ത് ഇറങ്ങി.. കുറച്ചു സമയത്തിനുള്ളില്‍ പുതിയ അച്ഛന്‍ വന്നു. നല്ല പേഴ്സണാലിറ്റി കാണാന്‍ ഒരു മുറി സായിപ്പ്...... നല്ല ആദരവോടെ നമ്മുടെ പഴയ വികാരിയുടെ കൈ പിടിച്ചു കുലുക്കി അകത്തേക്ക് പോയി. ഇങ്ങനെ ഒരു പതിവുണ്ട് എല്ലാ പ്രവര്‍ത്തനങ്ങളും ഇനി പുതിയ ആള്‍ക്ക് ഏല്പിക്കും താക്കോല്‍ കണക്കുകള്‍ കുശല സംഭാഷണം തുടങ്ങിയവ, അച്ചന് ഒന്നേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ "നോക്കിയും കണ്ടും ഒകെ നിന്നാല്‍ കൊള്ളാം" പിറ്റെന്നു അച്ഛന്റെ വകയോട് കൂടി പുത്തന്‍ കുര്‍ബാന. കുര്‍ബാനയ്ക്ക് ശേഷം ഇടവകക്കാര് മുഴുവനും അച്ചന് ചുറ്റും കൂടി കുശല അന്വേഷണങ്ങള്‍ മറ്റും ആയി. അതിന് ശേഷം നമ്മുടെ ഇടവകയിലെ യുവജനങ്ങളെ കാണാന്‍ വന്നു. നമ്മുടെ യുവജനങ്ങളെ പറ്റി ഞാന്‍ ഒന്നും പറഞ്ഞില്ല അല്ലെ.? ഇത്രയും സല്‍സ്വഭാവികളായ മക്കളെ നമ്മുക്ക് ഇനിയും കാണാന്‍ സാധിക്കില്ല.. പക്ഷെ അതിന് ഇവര്‍ ഒകെ ഉറങ്ങണം എന്ന് മാത്രം. അച്ഛനെ കണ്ടു ഭവ്യതയോടെ എല്ലാവരും അടുത്തേക്ക് ചെന്നു... ഈശോ മിശിഹായിക്കു സ്തുതി.. അച്ചന് സന്തോഷമായി അല്ലെങ്ങിലും ഇപ്പൊ ഈ അച്ഛനമാര്‍ക്കു അവര്‍ക്ക്‌ സ്തുതി പറയുന്നവരെ ആണല്ലോ താല്‍പ്പര്യം. സന്തോഷം ആയി. എന്താ മക്കളെ പേര്‌.... ആദ്യം അത് അങ്ങ് പഠിച്ചേക്കാം "ആന്‍റണി......." "ബിബു......." "അനില്‍........" "സന്തോഷ്‌......." "പോള്‍സണ്‍...." "മാത്യു....." "സാംസണ്‍....." "ശ്യാം........" "സിനില്‍........." "സനിഷ്‌........" "സിജു.........." ഇനിയും ഒരുപാടു യുവജനങ്ങള്‍ ഉണ്ട് ട്ടോ ഈ ഇടവകയില്‍... പക്ഷെ അവരെ ഒകെ നമ്മുക്ക് വഴിയേ പരിചയപ്പെടാം ട്ടോ... പിന്നെ ഇവര്‍ക്ക്‌ ഒകെ ഓശാന പാടാന്‍ പെണ്‍കുട്ടികളുമുണ്ട്. നമ്മുടെ ഇടയിലെ യുവജനങ്ങളെ പറ്റി ഞാന്‍ എന്റെ ഒരു അഭിപ്രായം പറഞ്ഞോട്ടെ "വളരെ ഒരു മാനസിക അവസ്ഥകളുടെ ഉടമകളാണ് യുവജനങ്ങള്‍. ഇന്നത്തെ സമൂഹത്തില്‍ നിന്നു അംഗീകാരത്തിന് വേണ്ടി തങ്ങളുടെ തയ രീതിയില്‍ ചിന്തികുകയും പ്രവര്‍ത്തിക്കയും ചെയുന്ന ഒരു കൂട്ടര്‍ ചിലാരക്കട്ടെ ഒരു പെണ്‍കുട്ടിയുടെ അംഗീകാരം കിട്ടിയാല്‍ എല്ലാം തികഞ്ഞു എന്ന് ധരികുന്നവര്‍. ഇനി വേറെ ചിലര്‍ ഉണ്ട് മറ്റുള്ളവരെ പോലെ വളരാന്‍ ആഗ്രഹികുന്നവര്‍ പക്ഷെ തങ്ങളുടെ ചുറ്റുപാടില്‍ നിന്നു അങ്ങനെ നടകാതെ വിഷമിക്കുന്നവര്‍. ഈ കൂട്ടര്‍ക്കിടയില്‍ അസൂയയും ചില കാര്യങ്ങളോട് തെറ്റായ സമീപനങ്ങളും ഉണ്ടാവും." അങ്ങനെ ഉള്ള ഒരു കൂട്ടരേ നമ്മുക്ക് എവിടെയും കാണാന്‍ സാധിക്കും... അതുമൂലം തന്നെ ഒരു വിഭാഗീയത വളരെ പെട്ടെന്ന് തന്നെ രൂപപെടുകയും ശക്തി പ്രാപികുകയും ചെയ്യും. പണ്ടു മുതലേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടപ്പാകാന്‍ ശ്രമികുന്നതും ഇപ്പോള്‍ ഇരുതല വാള്‍പോലെ അവര്‍ക്ക്‌ ഏറെ തിരിഞ്ഞു നില്‍കുന്നതുമായ ഈ അടിസ്ഥാന മനുഷ്യ വ്യത്യാസം.. സാമ്പത്തികം ഈ വിഭാഗിയതയുടെമൂല കാരണമാവാം.. പിന്നെ വിദ്യാഭ്യാസം,പാര്‍പ്പിടം അങ്ങനെ പോകുന്നു ഘടകങ്ങള്‍. ഇങ്ങനെ ഉള്ള ചിന്തകള്‍ പള്ളിയിലെ യുവജനങ്ങളുടെ ഇടയിലും ഉണ്ട് എന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. പക്ഷെ അത് അത്ര ഈ ഇടവകയില്‍ പ്രകടമല്ലായിരുന്നു. അച്ഛന്‍ കുറെ നേരം യുവജനങ്ങളോട് സംസാരിച്ചു. അച്ഛനോട് തങ്ങളുടെ പ്രശ്നങ്ങള്‍ പറഞ്ഞു.. കേട്ടു കഴിഞ്ഞപ്പോള്‍ അച്ഛനും മനസിലായി ഇവര്‍ എന്ത് പാവം പിള്ളേര് ആണ് . അച്ഛന്റെ വിദേശ പഠനത്തില്‍ നിന്നു കിട്ടിയ അറിവ് വെച്ചു അച്ഛന്‍ പറഞ്ഞു ഇതു വരെ ഉള്ള അച്ഛന്‍ പറഞ്ഞ പോലെ അല്ല. ഞാന്‍ നിങ്ങള്‍ക്കു മുഴുവന്‍ ഫ്രീഡം തരുന്നു. നിങ്ങള്‍ ആണ് ഈ സഭയുടെ മുഘ്യമായ വസ്തു.

ബാച്ച്ലെര്‍സ് പാര്‍ട്ടി

മണ്‍മറഞ്ഞു പോയ പൂര്‍വികരുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു ഈ പോസ്റ്റ്........... ഇതു മലയോര ഗ്രാമമായ അരുവാരകുണ്ട്. പ്രകൃതി കനിഞ്ഞു ഇറങ്ങിയ സ്ഥലം.... കുടിയേറ്റ കച്ചവടക്കാര്‍ പ്രതേകിച്ചും തൃശൂരില്‍ നിന്നു. ഈ കച്ചവടക്കാര്‍ റോമന്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഉള്ളവര്‍ ആയിരുന്നു.. മനുഷ്യര്‍ക്ക്‌ ആവശ്യങ്ങളില്‍ വെള്ളവും വെളിച്ചവും വസ്ത്രവും പാര്‍പിടവും കഴിഞ്ഞാല്‍ പിന്നെ വേണ്ടത് ആരാധനാലയങ്ങളും അതിലുടെ വിദ്യാഭ്യാസവും ആണല്ലോ എന്റെ ചെറിയ ഒരു തത്ത്വം പറഞ്ഞതാ.... ഇതില്‍ പ്രധാനിയാണ്‌ വര്‍ക്കി ചേട്ടനും ജോസഫ്‌ ചേട്ടനും........... അവരുടെ ലക്ഷ്യം എണ കച്ചവടം തന്നെ. കാളവണ്ടികളില്‍ എണ കൊണ്ടു വന്നു പാണ്ടികാര്‍ക്ക് കൊടുക്കുകയാണ് ബിസിനസ്സ്... പിന്നിട് ഇത്ര ദൂരം കൊണ്ടു നടന്നു വില്‍ക്കുക എളുപ്പമില്ലത്തത് കൊണ്ടു അവര്‍ ഇവിടെ ഓരോ മുറി വാടകയ്ക്ക് എടുത്തു... നാട്ടില്‍ നിന്നു ഒരു പാടു കാളവണ്ടികളും നാട്ടുകാരും വന്നു പോയി... വര്‍ക്കി ചേട്ടനും ജോസഫ്‌ ചേട്ടനും വളരെ അടുത്തു അതിന് ഒരുപാടു കാര്യങ്ങള്‍ ഉണ്ടായിരുന്നു... അതില്‍ ഒന്നു അവരുടെ സൗഭാവാത്തില്ലേ വൈരുധ്യം ആയിരുന്നു. അങ്ങനെ ഇവര്‍ ഒത്ത്കൂടുന്നിടതെല്ലാം ചെറുകിട കച്ചവടകാര്‍ ഒത്തുകൂടി....എല്ലാം പണി തേടി നാടു വിട്ടവര്‍. എന്തായാലും വന്നു പെട്ടത് നല്ല സ്ഥലത്തു തന്നെ... കച്ചവടത്തില്ലേ ലാഭത്തിന്റെ അളവ് നാള്‍ക്കു നാള്‍ കൂടി വന്നു. അങ്ങനെ ഒരു ചെറിയ ജന്മിമാരായി രണ്ടു പേരും. അങ്ങനെ ഇരിക്കുന്ന സമയത്താണ് ഒരു പള്ളിയുടെ കുറവ് അവര്‍ക്ക് അനുഭവപെട്ടത്.... ഒരു കുര്‍ബാന കാണണമെങ്കില്‍ ഒത്തിരി ദൂരം നടക്കണം മാത്രമല്ല നമ്മുക്ക് മനസിലാവാത്ത ഭാഷയിലെ കുര്‍ബാനയും....ഇതു നമ്മുടെ പുതുപണകാര്‍ക്ക് സഹിച്ചില്ല.... അവര്‍ അച്ഛനോട് കാര്യം പറയാന്‍ പോയി, പക്ഷെ അച്ചന് നമ്മുടെ ഈ ഭാഷ അറിയില്ല അച്ചന് അച്ഛന്റെ ഭാഷയും പിന്നെ ഇംഗ്ലീഷും അറിയാം പെട്ടില്ലേ മഴപെയ്തപോള്‍ നാട്ടിലെ ഒരു സ്കൂളില്‍ കയറി നിന്നതെല്ലാതെ സ്കൂളുമായി കൂടുതല്‍ ബന്ധം രണ്ടാള്‍കും ഉണ്ടായിരുന്നില്ല... ഇവര്‍ക്കില്ല്ല എന്ന് വെച്ചാല്‍ പിന്നെ അവിടെ ആരുമില്ല എന്നര്‍ത്ഥം. പക്ഷെ പ്രേഷക ലക്ഷങ്ങളെ മാനിച്ചു അച്ഛനുമായി സംസാരിക്കാന്‍ പോയി... ബഹുരസമായിരുന്നു ആ സംസാരം എന്നത് ഊഹികാതെ തരമില്ല... എന്തായാലും അത് നടക്കാതെ വന്നപ്പോള്‍ സ്വന്തമായി ഒരു പള്ളി എന്ന ലക്ഷ്യത്തിലേക്ക് അവര്‍ നടന്നു കയറി........... അതാ വന്നു അരുവാര കുണ്ട് പള്ളി ആ ദേശത്തെ "ആദ്യത്തെ മലയാളം പള്ളി" എന്ന ഖ്യാദി നേടി....ഇപ്പൊ എല്ലാവരും വിചാരിച്ചു ഈ പള്ളി ഇവര്‍ ഒറ്റയ്ക്ക് കെട്ടിയതാണ് എന്ന്. എന്നാല്‍ അങ്ങനെ പണം ചിലവാക്കുന്നവരല്ല ഇവര്‍. യഥാര്‍ത്ത കച്ചവടകാര്‍ ആണ് എന്ന് തെളിയിച്ചു.... ഇവര്‍ ഇവരുടെ സങ്കടങ്ങള്‍ എല്ലാം അവരുടെ പള്ളിയില്‍ പോയി ഉണര്‍ത്തിച്ചു അങ്ങനെ ആ ഇടവകക്കാര്‍ നല്കിയ പണം ഇതിനായി ഉപയോഗിച്ചതാണ്.... അതിലും ലാഭം കിട്ടിയിടുണ്ടോ എന്ന് ആര്‍കും അറിയില്ല.... കാലം കടന്നു പോയി... പത്ത് പേരു ഉള്ള ഇടവക അങ്ങ് വളര്‍ന്നു. ഇന്നു അത് 1000 കവിഞ്ഞട്ടുണ്ടാവും... ഇന്നു ഇവര്‍ ഇവിടത്തെ അറിയപെടുന്ന രണ്ടു വ്യക്തികളായി മാറി... കാലം ഉരുണ്ടപ്പോള്‍ പല സ്ഥാപനങ്ങളും പള്ളിക്കുണ്ടായി...സ്കൂള്‍ കോളേജ് അങ്ങനെ പടിപടിയായി ഉള്ള വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. പേര കുട്ടികളുമായി വരുന്ന വര്‍ക്കി ചേട്ടനെയും ജോസഫ്‌ ചേട്ടനെയും, ആരധനാപാത്രങ്ങളെ പോലെ ജനം കണ്ടു.... "എത്ര നല്ല ആളുകള്‍ ഇവര്‍ ഇവിടെ വന്നില്ലായിരുന്നു എങ്കില്‍" ഒന്നും സംഭവികില്ല പക്ഷെ അങ്ങനെയെ പറയു‌‌........ ആ നാടിന്റെ വളര്‍ച്ചക്കനുസരിച്ച്‌ എല്ലാ വിധസ്ഥാപനങ്ങളും പൊങ്ങി വന്നത് ക്ഷണനേരം കൊണ്ടായിരുന്നു. അതിനുള്ള ആളുകളും എത്തിച്ചേര്‍ന്നു ബാങ്കുകള്‍, സ്വര്‍ണകടകള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ്സ് സ്റ്റാന്റ്, അങ്ങനെ ഉള്ള സ്ഥാപനങ്ങളില്‍ ജോലി ചെയുന്നവരും അവരുടെ കുടുംബങ്ങളും......... ഇത്ര നേരം ഞാന്‍ ഫ്ലാഷ്‌ ബാക്ക്‌ പറഞ്ഞു കൊണ്ടിരിക്കയായിരുന്നു. ഞാന്‍ എപ്പോഴും ഇന്നത്തെ സമൂഹത്തിന്റെ കഥ പറയുന്ന ആളാണ്, വായനകാര്‍ക്ക് ഒരു കഥാബീജത്തിന്റെ ഉറവിടം ഞാന്‍ തുടങ്ങി തന്നു എന്നേ ഉള്ളു. വര്‍ക്കി ചേട്ടന്റെ വീട്ടിലേക്ക് പോകാം..... അവിടെ എന്നെ കാത്തു നമ്മുടെ അന്നമ ചേടത്തി ഇരുപ്പുണ്ട്‌. കുട്ടികളെ യാത്ര അയക്കുന്നതിന്റെ തിരകുണ്ടാവും. ഇവര്‍ക്ക് 4 ആണ്‍ പിള്ളേരാണ്. അതില്‍ മൂന്ന് പേരുടെയും കല്യാണം കഴിഞ്ഞു ഇനി ഒരാള്‍ ബാകി ഉണ്ട് അവന് വെറും ഇരുപത്തിരണ്ടു വയസ്സ്.... എല്ലാവരും നല്ല മുന്തിയ വീടുകളില്‍ നിന്നാണ് കെട്ടിയത്... കാരണം പുരാതന കത്തോലിക്കരല്ലേ ? ജീവിതത്തിന്റെ ഏത് തുറയിലും പതറാതെ പിടിച്ചു നില്‍കാന്‍ ഇവര്‍ക്ക് കഴിയും എന്ന് വര്‍ക്കി ചേട്ടന്‍ വിശ്വസിക്കുന്നു അങ്ങനെ ആവട്ടെ എന്ന് അന്നമ ചേടത്തി എന്നും പ്രാര്‍ത്തിക്കുന്നു. ഇനി നമ്മുക്കു ജോസഫ്‌ ചേട്ടന്റെ വീടില്ലേക്ക് പോകാം.... സുസമ ചേടത്തിയും മോശമല്ല, മൂന്ന് പെണ്മക്കളും രണ്ടു ആണ്മക്കളും ആണ് ഇവരുടെ സമ്പാദ്യം. പെണ്മകളില്‍ ഒരാളുടെയും ആണ്മക്കളില്‍ ഒരാളുടെയും കല്യാണം കഴിയാന്‍ ഉണ്ട്... പഠിക്കാന്‍ ആരും മോശമല്ല താഴെ യുല്ലവന ഇത്രി കടുപ്പം അവന് ഈ സംഘടന പണി ഒകെ കഴിഞ്ഞു എപോഴാ പഠിക്കാന്‍ സമയം എന്ന് അപ്പനായ ജോസ്ഫ ചേട്ടന്റെ ന്യായം. ശരിക്കുമുള്ള വിശേഷങ്ങള്‍ നമ്മുക്ക് അച്ഛന്റെ കയ്യില്‍ നിന്നു തന്നെ അറിയാം. ഇന്നു അച്ഛന്റെ യാത്രായപ്പ് ദിവസമാണ്‌.... അച്ഛന്‍ ഇവിടെ ഒരു അഞ്ചു വര്‍ഷത്തോളം ഇരുന്നു ഇടവകയുടെ സര്‍വോത്കരമായ വളര്‍ച്ചക്ക്‌ അച്ഛനും ഒരു കാരണമായി എന്ന് വേണം പറയാന്‍.

സ്നേഹിതന്‍

അങ്ങ് ദൂരെ മാമലകള്‍ അപ്പുറത്തു ഒരു സുന്ദരമായ ഗ്രാമം.കളവും ചതിയും ഇല്ലാത്ത ഒരു മാവേലി നാടു. ഞാന്‍ ഇപ്പോള്‍ ആകശമുട്ടെ നില്‍‌ക്കുന്ന പള്ളിയുടെ മുന്നില്‍ നില്‍കുക ആണ് . പള്ളിയുടെ ചുറ്റും കൊച്ചു കൊച്ചു വീടുകള്‍. എത്രയും ചെറിയ വീടുകള്‍ ഉള്ളവര്‍ പള്ളി പണിതീര്‍ത്തത് നല്ല കാശ് ചിലവാക്കിയാണ് അത് എനില്‍ ആശ്ചര്യം ജനിപ്പിച്ചു. പള്ളിക്ക് ചുറ്റും തളിരിട്ടു നില്‍‌ക്കുന്ന പൂകാവനം ഒരു പ്രതേകതയാണ്.... ഞാന്‍ ഇവിടെ വന്നത് ഈ പള്ളിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ അല്ലട്ടോ... ഇന്നാണ് ഈ പള്ളിയില്‍ ഒരു പ്രണയത്തിന്റെ സാഷത്കാരം. സ്റ്റീഫന്‍ സംഗീത പ്രണയ വലരികളുടെ കല്യാണം. ഞാനും അവരുടെ പ്രണയത്തിന്റെ ഒരു സൂത്രധാരന്‍ ആവാം. സ്റ്റീഫന്‍ ഈ പള്ളിയിലെ ഏറെകുറെ എല്ലാഇടവക ജനത്തിനും അറിയാം.. തല്ലിപൊളി ആയതു കൊണ്ടല്ലട്ടോ... അവന്‍ എല്ലാ നല്ല കാര്യത്തിനും മുന്‍പില്‍ ഉണ്ടാവും.. മറ്റുള്ളവരുടെ വേദന സ്വന്തം വേദനയാകി മാറ്റുന്നവന്‍... അവനെ പോലെ ഒരാളെ സ്നേഹിചതില്‍് സംഗീതയെ കുറ്റം പറയാന്‍ പറ്റില്ല. അത്ര നല്ല വ്യക്തിതവും സല്‍സ്വഭാവിയുമായിരുന്നു സ്റ്റീഫന്‍. ഇവന്‍ പള്ളിയിലെ പ്രധാന ഗായകന്‍ കൂടി ആണ്... എനിക്ക് പലപ്പോഴും ഇവന്റെ ഒപ്പം ഓര്‍കെസ്സ്ട്രാ നടത്താന്‍ അവസരം കിട്ടിയിടുണ്ട്... ഇന്നും ഞാന്‍ തന്നെ ആണ്. സ്റ്റീഫനും സംഗീതക്കും ധാരാളം കൂടുകാര്‍ ഉണ്ടാകുമല്ലോ. കൗമാരവും ബാല്യവും ഇരുവരുടെയും ജീവിതത്തിന്റെ പടിവാതിലില്‍ കാര്യമായി ഉലചില്ലെങ്ങിലും യൗവനം പ്രേമചാപല്യങ്ങള്‍ നിറഞ്ഞതായിരുന്നു..അതൊരു ചാപല്യമാണ് എന്ന് ഞാന്‍ ഒരികലും പറയില്ല. ഇവരുടെ ജീവിതം കണ്ട ആര്‍ക്കും അങ്ങനെ പറയാന്‍ തോന്നില്ല. അന്ന് ഇരുവരും ഗായക സംഘത്തിന്റെ മികവുറ്റ കലാകാരന്മാരയിരുന്നു. ഇടവകയില്‍ സമ്മാനങ്ങളുടെ പെരുമഴ തീര്‍ത്ത കാലം. ഇരുവരും ഇടവകയുടെ പൊന്നോമനകള്‍. അങ്ങനെ ഇരിക്കുന്ന സമയത്താണ് സംഗീതയുടെ മനസ്സില്‍ ചെറിയ കുസൃതികളുടെ വേലിയേറ്റം ഉണ്ടായത്. പക്ഷെ അവളുടെ കൂടുകാരികള്‍ അത് തിരിച്ചറിഞ്ഞില്ല അവര്‍ കരുതി ആള് സിബീഷ്‌ ആണ്. കൂടെ ഒരു ഉപദേശവും "അല്ല ബെസ്റ്റ് ആള്". സംഗീതയുടെ മനസ്സ് പുകഞ്ഞു കാരണം രണ്ടാണ് ഒന്നു ആള് മാറി പോയി മാത്രമല്ല ആ ഇടവകയിലെ തല്ലുകൊള്ളി ആണ് അവന്‍ സിബിഷു. സംഗീതയുടെ കൂടുകാര്‍ വഴി തന്നെ സിബിഷ്‌ ഈ വിവരം അറിഞ്ഞു. സത്യം തുറന്നു പറയാന്‍ ഉള്ള ധൈര്യം അവള്‍ക്കന്ന് ഇല്ല. ഇന്നും ഇല്ല എന്ന് തോന്നുന്നു. സിബിഷിനു സന്തോഷം അടക്കാന്‍ ആയില്ല പെരുനാളിനു അവനെ നോക്കി ചിരിച്ചു എന്ന കാരണവും പറഞ്ഞ അവന്‍ കൂടുകാരുടെ ഇടയില്‍ ഷൈന്‍ ചെയ്തു നില്‍കുക ആണ്. അതിനിടയില്‍ ഷാജി എന്ന ഒരുത്തന്നും സംഗീതയെ പ്രേമിക്കുന്നുണ്ടായിരുന്നു. അവള്‍ അത്ര സുന്ദരിയായിരുന്നു മാത്രമല്ല ബാഹ്യ സൗന്ദര്യത്തെകാള്‍ ഉപരി സൗഭാവം നല്ലതായിരുന്നു. ഇതു പള്ളി മുഴുവനും ഫ്ലാഷായി സംഗീത തീരെ പ്രതീക്ഷിച്ചില്ല അത് മാത്രമല്ല ഇതുകൊണ്ടു വേറെ ഉപകാരം ഉണ്ടായി സിബിഷ്‌ വഴി മാറി കൊടുത്തു. അങ്ങനെ ഇരിക്കെ മിഷന്‍ ഞായര്‍ വന്നു. ഇടവകയിലെ എല്ലാ വീടുകളില്‍നിന്നും സാധങ്ങള്‍ പള്ളിയില്‍ എത്തിച്ചേരും അവിടെ നിന്നു ലേലം ചെയും അതിന്റെ ലാഭം മിഷന്‍ പ്രവര്‍ത്തനത്തിനായി ചിലവഴിക്കും. അങ്ങനെയാണ് പരിപാടി. സാധനങ്ങള്‍ പിരിചെടുക്കുന്നത് ആ ഇടവകയിലെ യൂത്ത് ആണ് അങ്ങനെ ഷാജിയും സേവിയറും സ്റ്റീഫനും മറ്റും കൂടെ സംഗീതയുടെ വീടിലെക്കായിരുന്നു. സംഗീതയുടെ അമ്മ അവരെ അകത്തേക്ക് കയറ്റി ഇരുത്തി. അവിടെ നിന്നു സംഗീതയുടെ പുസ്തകത്തില്‍ നിന്നു ഒരു കത്ത് ഷാജിക്ക് ലഭിച്ചു. ഷാജി അവിടെ വെച്ചു ആരോടും ഒന്നും പറഞ്ഞില്ല അവിടെ നിന്നു ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ സ്റ്റീഫന്‍ഓടു പറഞ്ഞു.. അങ്ങനെ അവര്‍ ആ കത്ത് തുറന്നു വായിക്കാന്‍ തുടങ്ങി. " പ്രിയപ്പെട്ട സിന്ധു (സിന്ധു അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരികളില്‍ ഒരാളാണ് ) അതിന്റെ ഉള്ളടക്കം ഇതായിരുന്നു ഞാന്‍ ഇപ്പോള്‍ ഒരു പ്രശ്നത്തില്‍ അകപെട്ടിരിക്കുകയാണ്. ഞാന്‍ ഒരാളെ സ്നേഹിക്കുന്നു പക്ഷെ ആള്‍ക്ക് അത് അറിയില്ല. എനിക്ക് അത് ആളോടു പറയണം എന്ന് ഉണ്ട്‌. നീ ഒരു വഴി പറഞ്ഞു തരണം." ഇത് വായിച്ചു കഴിഞ്ഞതും ഷാജി കിടന്നു തുള്ളി ചാടാന്‍ തുടങ്ങി. ഇത് കണ്ടു സ്റ്റീഫന്‍ ചോദിച്ചു നീ എന്തിനാ ഇങ്ങനെ കിട്ടന്നു തുല്ലുന്നെ?? അറിഞ്ഞില്ലേ മച്ചാനെ ദേ സംഗീത എന്നെ പ്രേമിക്കുന്നു" എന്നാല്‍ രണ്ടാളും സംശയത്തിന്റെ നിഴലില്‍ പെട്ടുഴലുകയാണ് എന്ന് ആരും അറിഞ്ഞില്ല. അങ്ങനെ സംഭവങ്ങള്‍ കിടന്നു മറിയുമ്പോള്‍ അതാ വന്നെത്തി ക്രിസ്റ്റീന്‍ ധ്യാനം... പള്ളികളില്‍ പ്രേമിക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല എന്ന് വായനക്കാര്‍ക്ക്‌തോന്നും പക്ഷെ ആ ധാരണ തെറ്റാണു ട്ടോ. എല്ലാം കൊണ്ടും നല്ല ധ്യാനം. ഷാജി വളരെ തീവ്രമായി പ്രേമിക്കാന്‍ തുടങ്ങിയിരുന്നു. അവസാന ദിവസം വന്നു ഷാജിക്ക് അവളോട്‌ സംസാരിക്കണം അതിനായി സ്റ്റീഫന്‍ നെയും ശാമിനെയും സമീപിച്ചു അവര്‍ അതിനായി പരിശ്രമികുകയും ഭംഗിയായി നിര്‍വഹിക്ക പെടുകയും ചെയ്തു. പള്ളിയുടെ മുന്നില്‍ ഉള്ള കിണറിനു അവരുടെ സംസാരം കേള്‍ക്കാന്‍ കഴിഞ്ഞു . എല്ലാം തുറന്നു പറയാനായി ഇരുവരും ഒത്തുകൂടി. പക്ഷെ വിധി അവരെ സംസാരിക്കാന്‍ അനുവാദം കൊടുത്തില്ല അതിന് മുന്‍പേ ഇവരുടെ വെപ്രാളം ഒകെ കണ്ടിട്ട് അവര്‍ക്ക് അത്ര പന്തി തോന്നി കാണില്ല. അവര്‍ക്ക് ദേഷ്യം വന്നു പള്ളിയില്‍ വരുന്നതു ഇതനാണോ എന്ന് ചോദ്യവും സംഗീതയ്ക്ക് ഒരു അടിയും. സംഗീതയ്ക്ക് ദേഷ്യവും സങ്കടവും വന്നു അവള്‍ കരഞ്ഞുകൊണ്ട് വീടിലേക്ക്‌ പോയി.. ഇതൊകെ കണ്ടു നിര്‍ നിമിഷമായ മനസോടെ ദൂരെ നില്‍ക്കാനെ സ്റ്റീഫന്‍നും ശാമിനും കഴിഞ്ഞു. അന്ന് വൈകുന്നേരം സ്റ്റീഫന്‍ന്റെ ആമുഘത്തോടെ സംഗീതയുടെ വീട്ടിലേക്ക് ഷാജി ഫോണ്‍ ചെയ്തു. അവള്‍ പറഞ്ഞു "ഇനി എന്നെ കൂടുതലായി പള്ളിയിലേക്ക് അമ്മ വിടില്ല പിന്നെ സ്റ്റീഫന്‍ ചേട്ടന്‍ പറഞ്ഞതു കൊണ്ടു നാളെ പാട്ടിനു വിടാം എന്ന് " ഇത് കേട്ടു ഷാജിക്കു വല്ലാതെ വിഷമം ആയി. ഷാജി പറഞ്ഞു നമ്മള്‍ ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല പറയാന്‍ എനിക്ക് ഒരു അവസരം കിട്ടിയിട്ടുമില്ല. എന്നെ സ്നേഹിക്കുന്നു എങ്കില്‍ നാളെ നീല കളര്‍ ഡ്രസ്സ്‌ ഇടണം. അവള്‍ ഒന്നും പറയാതെ തന്നെ ഫോണ്‍ കട്ട്‌ ചെയ്തു ആളെ തന്റെ സ്നേഹം അറിയാം എന്ന് സമാധാനിച്ചു ഷാജി ഫോണ്‍ വെച്ചു. എല്ലാവരും ഈ വിവരം അറിയുകയും ചെയ്തു. എല്ലാവരും പിറ്റേ ദിവസത്തിനായി കാത്തിരുന്നു. സംഗീതയുടെ വീട്ടില്‍ നിന്നും നല്ല ഉപദേശത്തിന്റെ മണം പരിസരവാസികള്‍കെല്ലാം അടിച്ചു. അന്ന് ഈ ഇടവകയിലെ ആഘോഷമായ പെരുന്നാള്‍ ആണ് പള്ളിയില്‍ കൊയര്‍ പ്രാക്ടീസ് നടക്കുന്നു സ്റ്റീഫന്‍നും സംഗീതയും ഒകെ പ്രാക്ടീസ് നടത്തുകയാണ്... ഷാജി എല്ലാവരെകാളും നേരത്തെ പള്ളിയില്‍ വന്നിടുണ്ട്. സ്റ്റീഫന്‍നെ കാണാന്‍ എന്ന വ്യാജേനെ ഷാജി കൊയര്‍ പ്രാക്ടീസ് നടക്കുന്ന റൂമിലേക്ക്‌ വന്നു... ഒറ്റ നോട്ടമേ വേണ്ടി വന്നോള്ളൂ അവന്റെ എല്ലാ ജീവനും പോയി.. വളരെ വെക്തമായി പ്ലാന്‍ ചെയ്തപോലെ നീലയുടെ ഒരു അംശം പോലും അവളുടെ വസ്ത്രത്തില്‍ ഉണ്ടായിരുന്നില്ല ... ഇതു കണ്ടു ഷാജി ആകെ തളര്‍ന്നു പോയി. എല്ലാവരും കൂടി അവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ നടന്നില്ല... അവന്‍ ആകെ അസ്വസ്ഥനായി. കാലത്തിന്റെ പ്രയാണത്തില്‍ അവന്‍ ഇന്നു ഉയരങ്ങള്‍ താണ്ടി അകലെ ആണ്. ഈ പ്രണയത്തിന്റെ പേരില്‍ അവന്റെ ജീവിതം അങ്ങനെ നിന്നു പോയില്ല. അവന് യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപെടാന്‍ കഴിഞ്ഞു . ഉപരിപഠനത്തിനായി അങ്കിള്‍നൊപ്പം കാനഡയില്‍ പോയി.. അവിടെന്നു തന്നെ കല്യാണം കഴിഞ്ഞു സുഖമായി ഇരിക്കുന്നു. എല്ലാം എല്ലാം ആയി താലോലിച്ചു വളര്‍ത്തിയ സംഗീത സ്റ്റീഫന്‍നോട് തുറന്നു പറഞ്ഞു. അതിന്റെ ഫലമായി ഒത്തിരി നാള്‍ ഒന്നും വേണ്ടി വന്നില്ല ഇവരുടെ കല്യാണത്തിന്. ഇന്നിതാ ആ സുദീര്‍ഖമായ ഒരു പ്രണയ വല്ലരി ഇതാ പൂകാന്‍ പോകുന്നു... അവരുടെ ജീവിതത്തിലെ കൈപേറിയ അനുഭവങ്ങളിലും പതറാതെ നില്ക്കാന്‍ കഴിയട്ടെ എന്ന്‌ ഞാന്‍ പ്രാര്‍്ത്ഥികുന്നു. അയ്യോ സമയം പോയതറിഞ്ഞില്ല പള്ളി മണി മുഴങ്ങി...... ആദിയിലഖിലേശന്‍ നരനെ സൃഷ്ടിച്ചു........... അവനൊരു സഖി ഉണ്ടായി............ അവനൊരു തുണയുണ്ടായി.............
My photo
Palakkad, Kerala, India