Pages

February 3, 2009

നേരം പുലരുമ്പോള്‍

മഞ്ഞു വിരിഞ്ഞ തണലില്‍ ഇണ പ്രാവുകളെ പോലേ കുറുകി ഇരികുമ്പോള്‍ ദൂരെ നിന്നു അതാ ഒരു കറുത്ത ഭീകര രൂപിയായ ഒരു സത്വം ഞങ്ങളുടെ നേരെ ചാടി വീഴുന്നു...... നിമിഷ നേരം കൊണ്ടു ഞങ്ങളുടെ അടുത്തേക്ക് ആ രൂപം എത്തി.... എന്റെ ശ്വാസം വളരെ വേഗത്തിലായി അതിനെ നേരിടാന്‍ എന്റെ ശരീരം തയ്യാറായി... പക്ഷെ എന്റെ കണക്കു കൂട്ടലുകളെ തെറ്റിച്ചു കൊണ്ടു ആ സത്വം അവളെ കൊണ്ടു പറന്നു പോയി.... എന്റെ പ്രേയസിയെ കൊണ്ടു പറന്ന ആ സത്വത്ത്തിനെ നോക്കി നിസഹായനായി നിലവിളിച്ചു കൊണ്ടു കേണു.......... ട്ടപ്പേ ..........!!!! എന്റെ പുറത്തു ഒരു കരം സ്പര്‍ശിച്ച പോലേ.. ഞാന്‍ സ്വപനം കാണുകയാണ് എന്ന സത്യത്തില്‍ നിന്നും തിരിച്ചു വരാന്‍ കുറച്ചു സമയം എടുത്തു......... എന്റെ കൂടുക്കാരന്‍ ശല്യം സഹിക്കാന്‍ പറ്റാതെ എന്നെ തട്ടി വിളിച്ചതാ........അപ്പോഴാണ് നമ്മുടെ കാരണവന്മാര്‍ പറഞ്ഞ്‌ പേടിപ്പിച്ചിരുന്ന ആ വാക്കുകള്‍ എന്റെ ഓര്‍മയില്‍ വന്നത് "വെളുപ്പാന്‍ കാലത്ത് കാണുന്ന സ്വപനം ഫലികും" എന്ന് .... ഈശ്വരാ...........! രക്ഷികണേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ച്കൊണ്ടു വീണ്ടും നിദ്രയിലേക്ക് മടങ്ങി. ...................... സമയം 6.10 am "കോലകുഴല്‍ വിളി കേട്ടോ രാധേ എന്‍ രാധേ ......." എന്ന റിങ്ങ് ടോണ്‍ കൊണ്ടു എന്റെ മൊബൈല്‍ ശബ്ദിച്ചു........... പ്രഭാത കീര്‍ത്തനങ്ങള്‍ കൊണ്ടു മുഘരിതമായ ആ ഗ്രാമ അന്തരീഷം എനിക്ക് കൂടുതല്‍ ഉണര്‍വേകി പ്രഭാത കൃത്യത്തിനു ശേഷം ഞാന്‍ പുറത്തേക്ക് ഇറങ്ങി......... സുന്ദരമായ കോലങ്ങള്‍ എല്ലാ വീടിനു മുന്‍പിലും നിരന്നു കഴിഞ്ഞു .......... അവര്‍ ഓരോരോ പ്രവര്‍ത്തികളില്‍ എര്‍്പെട്ടിരുന്നു... അകലെ മലയിടികിലുടെ സൂര്യന്‍ മേലേ പൊങ്ങി വരുന്നു.. ആ ദൃശ്യ ഭംഗിയില്‍ എന്റെ ലക്ഷ്യം തന്നെ മറന്ന പോലെ ആയി ഞാന്‍.... ഞാന്‍ ഇവിടെ സ്കൂള്‍ കാലഘട്ടത്തില്‍ വന്നിട്ടുണ്ട് പക്ഷെ ഇപ്പോള്‍ അതെല്ലാം ഒരുപാടു മാറിയിരിക്കുന്നു.....എന്റെ ഓഫീസ് അടുത്താണ്...... ഈ കു‌ഗ്രാമത്തില്‍ വന്നത് തന്നെ എനിക്ക് തീരെ ഇഷ്ടമുണ്ടായിട്ടല്ല പിന്നെ എത്രനാള്‍ അപ്പന്റെ ചിലവില്‍ ഭക്ഷണം കഴിക്കും ആ ഒരു ചമ്മലില്‍ നിന്നു ഒരു മോചനം .....മാത്രമല്ല എന്റെ സ്വന്തം എന്ന് ഞാന്‍ കരുതിയിരുന്ന അവളുടെ കല്യാണം കഴിഞ്ഞു അതും നമ്മുടെ അടുത്ത സ്ഥലം... എന്നും അവളെ നേരില്‍ കാണാന്‍ എനിക്ക് ഒരു ചമ്മല്‍ അതെന്റെ വായനകാര്‍ക്ക് ഊഹികാം അല്ലോ.... അവള്‍കും അങ്ങനെ ഒരു ഫീല്‍ എങ്കില്‍ ഞാന്‍ ഒന്നു മാറി നില്‍കാം എന്ന് കരുതി.... ചിലപ്പോള്‍ ഞാന്‍ മുകളില്‍ പറഞ്ഞ കാര്യത്തിനെകാട്ടിലും പ്രാധാന്യം ഇതിനായിരികും ട്ടോ.... ഹാ അതൊരു കാലം.. ഏതൊരു മനുഷ്യന്റെ ജീവിതത്തിലും ഒരു പ്രണയം ഉണ്ടാവാം....അങ്ങനെ ഇല്ലാതെ ഉള്ളവര്‍ ഒന്നെങ്കില്‍ കള്ളം പറയുന്നതാവാം അല്ലെങ്കില്‍ അതിന്റെ മധുരം അറിയാത്ത വെറും മനുഷ്യരാണ് .... പഴയ കഥകള്‍ എന്റെ മനസിലേക്ക് വിരിയുന്നതിനു മുന്‍പ് തന്നെ ഞാന്‍ തിരിച്ചു എന്റെ റൂമിലേക്ക്‌ എത്തിയിരുന്നു... അടുത്ത വീട്ടിലെ ഒരു ചേച്ചി ഞങ്ങള്‍ക്കുള്ള പ്രഭാത ഭക്ഷണം തയാര്‍ ... എന്റെ കൂടെ ഉള്ളവന്റെ ആര്‍ത്തി കണ്ടാല്‍ പിന്നെ ആ ദിവസത്തെ ഭക്ഷണം നമ്മള്‍ അവന് കൊടുക്കും.... എന്തോ ഭാഗ്യത്തിന് അവന്‍ കുറച്ചു മുന്‍പ് എഴുന്നേറ്റു കുളികുന്നെയുള്ളൂ അല്ലെങ്കില്‍ ഇത്ര വൈകിയതിന് എനിക്ക് ശരിക്ക് കിട്ടിയേനെ .... പത്രം വെറുതെ ഒന്നു എടുത്തു മറിച്ചു.. ഈടയായി പത്രം നോക്കുന്ന പതിവു എനിക്ക് ഇല്ലാതിരുന്നതാ ... എന്തിനാ ഈ നിറം പിടിപ്പിച്ചു എഴുതുന്ന കഥകള്‍ നമ്മള്‍ വായിക്കുന്നേ ? പണ്ടൊക്കെ ഇങ്ങനെ എഴുതുന്ന ഒന്നോ രണ്ടോ പത്രങ്ങളെ ഉണ്ടായിരുന്നുള്ളൂ... അതിന് മലയാളികള്‍ ഒരു പേരു വിളിക്കുമായിരുന്നു "മഞ്ഞപത്രം" എന്ന് ... ഇന്നും അങ്ങനെ ഒരു സമ്പ്രദായം ഉണ്ടായിരുന്നു എങ്കില്‍ എത്ര പത്രങ്ങള്‍ ആ പേരു സ്വന്തമാക്കിയേനെ!!!! കുളിമുറിയുടെ വാതില്‍ തുറന്ന ശബദം......... പള്ളി നീരാട്ട് കഴിഞ്ഞാ..........???????? എന്റെ ചോദ്യം അവന്‍ തീരെ പ്രതിക്ഷിച്ചില്ല ........... "ഹാ മാഷ് എത്തിയോ...? എങ്ങനെ ഉണ്ടായിരുന്നു സവാരി....??? വല്ല പ്രജകളും മുഖം കാണിക്കാന്‍ വിട്ടു പോയോ" എന്റെ ചോദ്യത്തിനു മറു ചോദ്യം കൊണ്ടു അവന്‍ എന്നെ ഒന്നു ഇരുത്തി ... ഞങ്ങള്‍ വേഗം ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ പോയി.... ഒരു പഴയ തറവാട് കേറി ചെല്ലുമ്പോള്‍ ഒരു വരാന്ത അതില്‍ നിന്നും കുറെ മുറികളിലേക്ക് .... ഒരു ആഗ്രഹാരത്തിന്റെ ഒരു നന്നുത്ത സ്പര്‍ശം.... കാറ്റിന് പോലും കര്‍പൂരത്തിന്റെ വാസന....... ഉളില്‍ നിന്നും വയസായ സ്ത്രീ ഞങ്ങളെ സ്വീകരിച്ചു വരാന്തയോട് ചേര്‍ന്നുള്ള മുറിയില്‍ ഒരു മേശ ഉണ്ട് ... ഞാന്‍ ആ മുറി ഒന്നു ഓടിച്ചു നോക്കി....... പഴയ രവിവര്‍മ്മന്‍ ചിത്രങ്ങള്‍ പിന്നെ അവരുടെ കുടുംബ ചിത്രങ്ങള്‍... എല്ലാത്തിനും ഒരു പഴയ ടച്ച്‌.... ഇടലിയും ചമ്മന്തിയും നല്ല ടേസ്റ്റ്....... നന്നായി കഴിച്ചു...... കൈ കഴുക്കുന്ന സമയത്തു ഉള്ളില്‍ നിന്നും ഒരു യാത്ര പറച്ചില്‍ കേട്ടു "ചിത്തി നാന്‍ പോരെന്‍ " ആഹ ശെരി........ ഇതും പറഞ്ഞു ഞങ്ങളോട് പറഞ്ഞു "എന്റെ മോളുടെ കുട്ടിയാ ഇവിടെ പ്ലസ് ടു വിനു പഠിക്കുന്നു.... ഞാന്‍ ഉച്ചക്ക് കഴിക്കാന്‍ ഉള്ളതും വാങ്ങി അവിടെ നിന്നും എന്റെ ഓഫീസ് ലക്ഷ്യമാക്കി നടന്നു......കൂടെ എന്റെ ചങ്ങാതിയും ഉണ്ട്..... അവന്‍ ഇവിടെ ഒരു ബാങ്ക് ന്റെ ശാഘ തുടങ്ങാന്‍ പറ്റുമോ എന്ന് അറിയാന്‍ കമ്പനി നിയോഗിച്ച ആളാണ് ........ ഇവിടെ ഉള്ള ജന്മിമാരുടെ കയ്യില്‍ നിന്നും അക്കൌണ്ട് പിടിച്ചു കൊടുക്കണം..... ഞങള്‍ ഒരുമിച്ചു ഇറങ്ങി വഴി മദ്ധ്യേ പലരെയും കണ്ടു അവന്‍ അവന്റെ ജോലി തുടങ്ങിയിരുന്നു പക്ഷെ ആരും ശ്രദ്ധിക്കുന്നില്ല... എനിക്ക് കേറാന്‍ ഉള്ള ബസ്സ് പാടത്തിന്റെ അകലെ കൂടി വരുന്നതു കാണാം.. ആ ബസ്സ് സ്റ്റോപ്പില്‍ ഞാന്‍ എത്തി.....ഇനിയും അകലെയാണ് ആ ബസ്സ് ....... ബസ്സ് അടുത്ത് വരും തോറും ആളുകള്‍ സ്റ്റോപ്പില്‍ എത്തി കൊണ്ടിരുന്നു.... പെട്ടെന്ന് എന്റെ കൂട്ടുകാരന്‍ എന്നെ വിളിച്ചു സ്വകാര്യം പറഞ്ഞു "ദേ...... മോനേ ഇവിടെ വന്നിട്ട് ഒരു സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയത് ഇപോള...." അവന്‍ എന്താ ഉദേശിച്ചത്‌ എനിക്ക് മനസിലായില്ല.. പിന്നെ എനിക്ക് അത് പിടികിട്ടി. ആ സ്റ്റോപ്പില്‍ ഒരു സുന്ദരിയായ ഒരു കോള്ളജ് കുമാരി.... അവന്‍ പറഞ്ഞതു ശരിയായിരുന്നു... ഇവിടെ വന്നിട്ട് ഞാനും ആദ്യമായിട്ട ഒരു നല്ല മുഖം കാണുന്നത്....... അവളെ തന്നെ ഞാന്‍ കുറച്ചു അധിക നേരം നോക്കി നിന്നു... അത് അവള്‍ക്ക് മനസിലാവുകയും ചെയ്തു....ഇത്തിരി കൂടി പോയോ എന്ന് എനിക്ക് ഒരു സംശയം...... നല്ല ഒരു കുട്ടിയാണ് എന്ന് ഒറ്റനോട്ടത്തില്‍ പറയാം... അവള്‍ ഞങ്ങളെ വളരെ ഗൌരവമായി തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... ബസ്സ് ഞങ്ങളുടെ നിന്നിരുന്ന സ്ഥലത്തു എത്തി.... അതില്‍ ഞങ്ങളുടെ കയറി...... തെന്നിലപുരത്തെക്ക് ടിക്കറ്റ് എടുത്തു..... ആ ബസ്സ് കണ്ടപ്പോള്‍ നമ്മുടെ നാട്ടില്‍ ഓടുന്ന പ്രൈവറ്റ് ബസുകളെ പറ്റി ഞാന്‍ ചിന്തിച്ചു.... വേഗതയില്ല, ഭംഗിയില്ല, പാട്ടില്ല, അങ്ങനെ ജനങ്ങളെ ആകര്‍ഷിക്കുന്ന ഒന്നും തന്നെ ഇല്ല..... എന്നാലും നല്ല തിരക്കുണ്ട്‌... ആളുകളെ ആകര്‍ഷിക്കാന്‍ ആയിട്ട് എന്തൊക്കെ പരിപടികാല നമ്മുടെ കെ കെ മേനോന്‍ ചേട്ടന്റെ വണ്ടിക്കാര്‍ ചെയ്തത്..... എന്നിട്ടും ആളുകള്‍ സ്വന്തം വണ്ടിയില്‍ മാത്രം യാത്ര.... ഇവിടെത്തെ ജനങ്ങളുടെ ആകെ ഉള്ള ഒരു ബസ്സ് ആണ് ഇതു എന്ന് ഞാന്‍ പിന്നിട് മനസിലാക്കി ബസില്‍ കയറിയ പാടു നമ്മുടെ നാട്ടിലെപോലെ തന്നെ കണ്ടക്ടര്‍ നമ്മളെ മുന്നില്ലേക്ക് ക്ഷണിച്ചു... അത് അനുസരിച്ച് ഞങ്ങള്‍ മുന്നിലേക്ക് നീങ്ങി... പ്രതീഷിച്ചപോലെ സ്റ്റോപ്പില്‍വച്ചു കണ്ട ആ കുട്ടി ഞങ്ങളെ തന്നെ വീക്ഷിക്കുന്നു... എനിക്ക് ഒരു അല്പം ഭയം ... ഒരു പരിചയവും ഇല്ലാത്ത ഞങ്ങളുടെ ചലനങ്ങള്‍ വീക്ഷികുക എന്നത് ശരിയല്ലല്ലോ ? എന്നിരുന്നാലും ഞാന്‍ ധൈര്യം പുറത്ത് കാണിച്ചു.... കുറച്ച് നേരം കഴിഞ്ഞഞ്ഞപ്പോള്‍ ഞാന്‍ ചിരിച്ചു കാണിച്ചു ...അപ്പോള്‍ ഞാന്‍ ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു പക്ഷെ അതിന് പകരം ഒരു പുഞ്ചിരിയാണ് ആ ചുണ്ടുകളില്‍ നിന്നും ഉത്ഭവിച്ചതു...എന്റെ കൂടെ ഉള്ളവന് ഇപ്പോഴാണ് സമാധാനമായത് . അവന്‍ കണ്ണ് കൊണ്ടു എനിക്ക് നന്ദി പറഞ്ഞു . പിന്നെ അവന്റെ ഭക്ഷണത്തിലുള്ള ആക്രാന്തം അവന്‍ പുറത്തെടുത്തു ... അവിടെ നിന്നാല്‍ തടി കേടുവരും എന്ന മുന്നറിയിപ്പ് കൊടുക്കാന്‍ ഞാന്‍ പലവട്ടം ശ്രമിച്ചു .. പക്ഷെ എല്ലാം വിഫലം ... ആ ബസ്സില്‍ ഉണ്ടായിരുന്ന ആളുകളുടെ ശ്രദ്ധ എന്റെ കുട്ടുക്കാരന്റെ മേലെ ആയി ... അത് മനസ്സിലാക്കിയ ഞാന്‍ അവനെയും വിളിച്ചു ബസ്സില്‍ നിന്നും ഇറങ്ങി .... അപ്പോഴും അവളുടെ കണ്ണുകള്‍ ഞങ്ങളെ വലയം ചെയ്യുകയായിരുന്നു ... ബസ്സില്‍ നിന്നും ഇറങ്ങിയതിനു അവന്റെ വക ഗിരിപ്രഭാഷണം എനിക്ക് കേള്‍ക്കേണ്ടി വന്നു ..എന്നാലും ഉണ്ടാകുമായിരുന്ന വിപത്ത് അവന് മനസ്സിലാകാന്‍ കഴിയാതെ പോയി ....അന്നേദിവസം ഞങ്ങളുടെ ചിന്തയില്‍ അവള്‍ ഉണ്ടായിരുന്നില്ല എന്ന് വേണം കരുതാന്‍ ..ഞങ്ങള്‍ ഓഫീസില്‍ എത്തി. ഓഫീസ് വിചാരിച്ചപോലെ മോശമല്ല .. ഈ കുഗ്രാമത്ത്തിലും സര്‍ക്കാര്‍ സ്ഥാ‍പനങ്ങള്‍ നമ്മുടെ നാട്ടിലെപോലെ തന്നെ ...പൊളിഞ്ഞു പോകാരായ ഒരു പഴയ മേല്ല്കുര... മഴ എങ്ങാനും വന്നാല്‍ പിന്നെ അവിടെ ഇരുന്നു ജോലി ചെയുക ദുഷ്കരം തന്നെ ആണ്. ഉള്ള സ്ഥലം വ്ര്യത്തിയായി സൂക്ഷിക്കുക .. അത് മാത്രമെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ എനിക്ക് സാധികുകയുള്ള്... "ഗുഡ് മോണിംഗ് സര്‍ ......" "ഗുഡ് മോണിംഗ് ...." "ഞാന്‍ പീയുണ് പേരു ബാലന്‍ ....." "സര്‍ ഇന്നു ജോയിന്‍ ചെയും എന്ന ഇന്നലെ ഫാക്സ് വന്നിരുന്നു " ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീരത്ത് ...ഒരു വയസ്സായ ഒരു മനുഷ്യന്‍ ...വിരമിക്കാന്‍ ഇനി ഒരു നാലോ അഞ്ചോ വര്ഷം കൂടി കാണും .... "ഇരിക്ക്‌ ബാലേട്ടാ ...." "അയ്യോ വേണ്ട സാറേ ഞാന്‍ ഇവിടെ നിന്നോളാം ..." "ബാലേട്ടാ എനിക്ക് ഒരു ചായ കിട്ടോ ഇവിടെ ................" "ടെ ഇപ്പം കൊണ്ടുവരാം ..." ഇതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി സൈക്കിള്‍ എടുത്തു പോയി .....വിനയം തിളങ്ങി നില്ക്കുന്ന വാക്കുകള്‍ എന്നില്‍ ഒരു സ്വിമ്പതിക്ക് വേണ്ടിയാണോ ഇന്ഗ്ന്ങനെ എന്ന് ഞാന്‍ ചിന്തിച്ചു . കുറെ ഫയില്‍ ഒകെ മരിച്ചു നോക്കുമ്പോഴേക്കും അതാ മേശയില്‍ ചായയും പിന്നെ ബോണ്ടയും ...ചിരിച്ചു കൊണ്ടു ബാലേട്ടനും .... "സാര്‍ക്ക് ഞാന്ഗ്ന്ങലുറെ ഭക്ഷണം ഒന്നും പിടികയോ എന്ന് അറിയില്ല " "ഞാന്‍ എന്താ അന്യ ഗ്രഹജീവിയോ മറ്റോ ആണോ .??" ഞാന്‍ തമാശരൂപേണ പര്ങാന്നു . ഞാന്‍ ചായ രുചിച്ചു നോക്കി നല്ല അസ്സല്‍ നാട്ടിന്പുരത്ത്തിന്റെ രസം ... എന്റെ നാട്ടില്‍ പശു ഉണ്ടായിരുന്നപ്പോള്‍ കുടിച്ചിരുന്ന ചായയുടെ സ്വാദ് എന്റെ നാവില്‍ വന്നു ...ഇപ്പോള്‍ നമ്മള്‍ കുടിക്കുന്ന തമിഴ്‌നാടിന്റെ പാലിനെകാള്‍ മധുരം .... "ചായ എങ്ങനെ ഉണ്ട് സാര്‍ ..." എന്റെ ചിന്തകളെ മുറിച്ചുകൊണ്ട് ബാലേട്ടന്‍ ... "നന്നായിട്ടുണ്ട് ....." "ഇതു എവിടെ നിന്നാ ...." എനിക്ക് സ്ഥിരമായി അവിടെ തന്നെ ചായ കുടിക്കാം എന്ന് കരുതി ചോദിച്ചതാ .... "അയ്യോ ഇതു ചായ കടയില്‍ നിന്നു വാങ്ങ്ങ്ങിയതല്ല .. എന്റെ വിട്ടില്‍ നിന്നു കൊണ്ടു വന്നതാ...." ബാലേട്ടന്റെ ആ മറുപടി എനിക്ക് ആശ്ച്ചര്യം ജനിപ്പിച്ചു ...ഒരു പരിചയം ഇല്ലാത്ത എനിക്ക് വേണ്ടി എന്തിനാ ഇത്രയും ബുദ്ധിമുട്ടുന്നത് ...ഇതു ശരിക്കും കൈമണി (കൈകൂലി ) തന്നെ . അങ്ങനെ ചിന്തിക്കാനെ പട്ടണത്തില്‍ വളര്‍ന്ന എന്നെപോലുള്ളവര്‍ക്ക്‌ ആകു‌, കാരണം അപകടഘട്ടത്തില്‍ സഹായം ചെയ്ത വ്യക്തികള്‍ പോലും തിരിച്ച് ഉപകാരം ചെയ്യാന്‍ മടിക്കുന്ന ഈ കാലത്ത് ഇതു പോലെ ഉള്ളവര്‍ വളരെ വിരളമാണ് ... ഉച്ചയൂണ് അവിടെ എത്തിയിരുന്നു ... സമയം 12.30 ആയി ... തലേ ദിവസത്തെ ഉറക്കമില്ലായ്മ മൂലം ഒന്നു മയങ്ങി ..കുറച്ചു കഴിഞ്ഞ്ഞ്ഞു ബാലേട്ടന്‍ വിളിച്ചുണര്ത്തി ...ഊണ് കഴിഞ്ഞ്ഞ്ഞാല്‍ പിന്നെ പറയണ്ടല്ലോ ... അങ്ങനെ ചെറിയ കുറച്ചു പണികളുമായി ആ ദിവസം അങ്ങനെ കഴിഞ്ഞു .... വൈകുന്നേരം ഓഫീസ് കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ റൂമിനെ ലക്ഷ്യമാക്കി തിരിച്ചു .......
My photo
Palakkad, Kerala, India