Pages

October 22, 2009

എന്റെ യാത്രകള്‍

എന്റെ യാത്രകള്‍ പലപ്പോഴും എന്നെ ഓരോ കാര്യങ്ങള്‍ പഠിപ്പിക്കുവാറുണ്ട്. ഈ യാത്രയില്‍ ഞാന്‍ കണ്ടത് യാത്ര അയയ്ക്കാന്‍ വരുന്ന പലതരം ആളുകളെ ആണ്. "കന്യാകുമാരിയില്‍ നിന്നും ബോംബെ വരെ പോക്കുന്ന കന്യാകുമാരി മുംബൈ സി എസ് റ്റി എക്സ്പ്രസ്സ് രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ അല്പസമയത്തിനുള്ളില്‍ എത്തി ചേരുന്നതാണ്...." റെയില്‍വേയുടെ സ്ഥിരം ഡയലോഗ്. എനിക്ക് സുപരിചിതമായ വാക്കുകള്‍ ആണിത്. പക്ഷെ മറ്റുള്ളവരുടെ ഹൃദയത്തില്‍ വേര്‍പാടിന്റെ അല്ലെങ്കില്‍ കണീരിന്റെ നനവ് ഉള്ളവാക്കുന്നതാണെന്ന് എനിക്കിപ്പോഴാണ് മനസിലായത്. ജീവിതത്തിന്റെ യാത്രയില്‍ നമ്മള്‍ ഒരു നാള്‍ എന്നെന്നേക്കുമായി യാത്രപോകേണ്ടവരാണ് എന്ന ജീവിത സത്യം നാമറിയാതെ വിസ്മരിക്കുന്നു അല്ലേ.........? അതിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇതുപോലെ ഉള്ള യാത്രകൾ.

അതാ അകലെ നിന്നും എല്ലാ പ്രതിബന്തങ്ങളെയും പൊട്ടിച്ചെറിയാനുള്ള വെമ്പലോടെ തീവണ്ടി എന്ന ട്രെയിന്‍ പ്ലാറ്റ്ഫോംലേക്ക് വരുന്നു.... വിങ്ങി പൊട്ടി നില്ക്കുന്ന ഹൃദയങ്ങള്‍ തേങ്ങലുകളായി മാറാന്‍ അധികസമയം ഇനി വേണ്ട...... യാത്രയാവുന്നവര്‍ പെട്ടെന്നു തന്നെ തങ്ങളുടെ പെട്ടികളുമായി വണ്ടിയില്‍ കയറി ഇരിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ. മൂഖമായ അന്തരീക്ഷം. ആരും ആരുടേയും കണ്ണുകളില്‍ നോക്കി ഒരു വാക്കും പറയുന്നില്ല... എല്ലാവരും യാന്ത്രികമായ മനസോടെ അവരഅവരുടെ ജോലികളില്‍ മുഴുകി... ഇനിയും ഉണ്ട് പത്ത്‌ മിനിട്ട്.... കൂട്ടുകാര്‍ പലതരം തമാശകള്‍ പറയാന്‍ ശ്രമിക്കുന്നു........ പക്ഷെ പലതും പാളി..... അമ്മയുടെ കണ്ണുനീര് അവനെ കൂടുതല്‍ വേദനിപ്പിക്കുന്നു.... പോകുവാൻ ഉള്ള സമയം ആയി.. ദൂരെ പച്ചവെളിച്ചം... ചക്രങ്ങൾ നീങ്ങി തുടങ്ങുന്നു. ഇനി അടുത്ത വരവില്‍ ഇവിടെ പലരും പലതും അന്യമാവും.... ചിലപ്പോള്‍ ഈ ഞാന്‍ തന്നെ... പക്ഷെ യാത്രകള്‍ നമ്മുക്ക് ഒഴിവാകാന്‍ ആവുമോ??
My photo
Palakkad, Kerala, India