Pages

October 12, 2020

ഭ്രാന്ത് പിടിപ്പിക്കുന്ന ജോലി തിരക്ക്

 

ഒരു വൈദികന് സംഭവിക്കാവുന്ന വലിയ ഒരു വിപത്ത് ഭ്രാന്ത് പിടിപ്പിക്കുന്ന ജോലി തിരക്കാണ്. ജോലിയെ പ്രാർഥനയ്ക്ക് പകരമാക്കുക അവന്റെ ആത്മീയ പതനത്തിന്  ഇടവരുത്തുന്ന പ്രധാനകാരണം. ഒരു സമയത്ത് സോഷ്യൽ സർവീസിൽ മൂക്കറ്റം മുങ്ങി ജീവിച്ചിരുന്ന ഒരു പുരോഹിതൻ ഉണ്ടായിരുന്നു. ജോലിഭാരം വർദ്ധിച്ചപ്പോൾ അദ്ദേഹം ആദ്യം സേവനം പ്രാർഥനയ്ക്ക് പകരം ആക്കി. പിന്നീട് ഇട ദിവസങ്ങളിൽ ബലിയർപ്പണം മുടക്കി തുടങ്ങി. പിന്നീട് ഞായറാഴ്ച കുർബാനയ്ക്ക് പോലും കക്ഷിക്കു സമയം കിട്ടാതായി. ജോലി ഭാരത്തിൽ  സഹായിക്കാൻ സന്തതസഹചാരിയായ ഒരു സെക്രട്ടറിയും ഉണ്ടായിരുന്നു. ചുരുക്കത്തിൽ ഭാരതമൊട്ടാകെ അറിയപ്പെടുന്ന വൈദികൻ പൗരോഹിത്യം ഉപേക്ഷിച്ചു... ഭാരത കത്തോലിക്കരെ ഒട്ടാകെ  ഞെട്ടിപ്പിച്ച ഒരു സംഭവമായിരുന്നു അത്. 🌷🌼

 പലതരം ആവേശങ്ങൾ ആണ് തിരക്കിലേക്ക് നയിക്കുന്നത്. ചിലർക്കു  ബസിലിക്കകൾ കെട്ടിപ്പൊക്കുക; കെട്ടിടങ്ങൾ പണിത് കൂട്ടുന്നത്. ചിലർക്ക് സംഘടനാ പ്രവർത്തനങ്ങൾ,  മറ്റു ചിലർക്ക് മേശ വിരുന്നുകൾ,  പ്രസംഗങ്ങൾ,  കമ്മിറ്റി യോഗങ്ങൾ; ചിലർക്ക് ഇനിയും ഒരിക്കലും തീരാത്ത പിരിവ്, ഭരണപരമായ ബദ്ധ പാടുകൾ, മണിക്കൂറുകൾ  നീളുന്ന ഓഫീസ് ജോലി, പെരുന്നാളുകൾ,  ഇനിയും ചിലർക്ക് പള്ളിപണി,  പാരിഷ് ഹാളുകൾ,  സാമൂഹ്യ ചടങ്ങുകൾ, ഇടവക വിരുന്നുകൾ. ഇവ അഭിവൃദ്ധിയുടെ അടയാളങ്ങൾ ആവാം. പക്ഷേ അവ ആത്മാവിനെ  ഹനിക്കുന്നവയും ആവാം. എത്ര വലിയ ഒരു അപകടമാണ് ഇത്.

ആത്മീയതയ്ക്ക് എതിരു നിൽക്കുന്ന ഒരു ദൂഷ്യം ഉണ്ട്. ആവശ്യത്തിലേറെ പ്രവർത്തിക്കുന്നതാണത്.. ഗ്രീക്ക് ഫിലോസഫർ അരിസ്റ്റോട്ടലിന്റെ  വാക്കുകളാണിവ. ക്രിസ്തു ചൈതന്യം കുറയുന്നിടത്തും  ഒഴിയുന്നിടത്തും  ആണിത് സംഭവിക്കുക. അങ്ങനെ പ്രായോഗിക മാത്ര പുരോഹിതനും അതി കർമ്മനിരത യുടെ പ്രഘോഷകനുമായ പുരോഹിത വാസ്തുശിൽപ വിദഗ്ധനുമൊക്കെ ജന്മം കൊള്ളുന്നു. തീർച്ചയായും,  ഇവർ പറയുന്നത് അധ്വാനമാണ്. പക്ഷേ പ്രാർത്ഥനയല്ല. പ്രാർത്ഥന ഇല്ലാത്ത പുരോഹിതൻ പ്രാണൻ ഇല്ലാത്ത ആത്മാവ് പോലെയാണ്.

പിയൂസ് പതിനൊന്നാമൻ മാർപാപ്പ മേൽപ്പറഞ്ഞ അവസ്ഥയെ കുറിച്ച് വളരെ കൃത്യമായ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്. സ്വയം വിശുദ്ധികരിക്കുന്നതിന് പകരം ഒരു വൈദികൻ പ്രത്യേക ആവശ്യത്തെ സദാ  ഭരണത്തിൽ മേൽ ബാഹ്യ തലങ്ങൾക്കായി സമയം,  സൗകര്യങ്ങൾ,  സ്വാധീനങ്ങൾ,  ഇവയൊക്കെ  ഉപയോഗിക്കുമ്പോൾ, എത്ര ആദരണീയമായി തോന്നിയാലും, അയാൾ ചെന്നെത്തുന്നത് വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷത്തിൽ ആയിരിക്കും. "സ്വയം വിശുദ്ധികരിക്കുക എന്നതാണ് വൈദികന്റെ  പ്രഥമ ധർമ്മം. ബാഹ്യ പ്രവർത്തനങ്ങളുടെ ചുഴിയിൽ ചെന്നുപ്പെട്ട് പ്രഥമവും പ്രധാരവുമായ ധർമ്മം വേണ്ടവിധം നിർവഹിക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ ചെന്നെത്തുന്ന പല വൈദികരും ഉണ്ട്. ഇതിൽ ഉള്ള നമ്മുടെ ഉത്കണ്ഠയും  ആശങ്കയും  മറച്ചുവയ്ക്കാനാവുന്നതല്ല"

പന്ത്രണ്ടാം പിയൂസ്  മാർപാപ്പ.

My photo
Palakkad, Kerala, India