Pages

May 26, 2014

അരുതേ ഈ ക്രൂരത .....

സാമൂഹികമായും സംസ്കാരപരമായും മുന്നിട്ടു നില്‍ക്കുന്ന കേരളത്തിലെ ഇന്നത്തെ അവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്നത്. ചരിത്രപരമായി നാട്ടില്‍ നിലനിന്നിരുന്ന പല സാമൂഹിക വ്യവസ്ഥികളെ ഉപഭോഗസംസ്കാരത്തിന്റെയും പാശ്ചാത്യവത്കരണത്തിന്റെയും പേരില്‍ നമ്മില്‍ പലരും തള്ളി പറയുകയും ആട്ടിപുറത്താക്കുകയും ചെയ്തു കഴിഞ്ഞു  ഈ വസ്തുത മറച്ചു വെച്ച് കൊണ്ട് ഈ സദാചാര പ്രവൃത്തിയുടെ നേർക്കുള്ള അതിക്രമങ്ങളെ വിമർശിക്കാൻ നമുക്ക് അനുവാദം ഇല്ല.നമ്മുടെ സിനിമ സീരിയൽ രംഗത്ത് ഉണ്ടായ മാറ്റാതെ നമുക്ക് വിശകലനം ചെയ്യാം. പണ്ടെത്തെ സിനിമകളെകാളും അവതരണത്തിലും ആശയത്തിലും ഒത്തിരി മാറ്റങ്ങൾ ഇന്നത്തെ സിനിമകളിൽ കാണാൻ സാധിക്കും. പക്ഷെ മൂല്യങ്ങളുടെ കാര്യത്തിൽ ആ പുരോഗതി നഷ്ടപെടുത്തി കൊണ്ടിരിക്കുന്നു. കാരണം പഴയ സിനിമകൾ ആ കാലഘട്ടത്തിൽ ഉപയോഗിക്കാൻ സാധ്യമായ എല്ലാ വിഭവങ്ങളെയും ഉൾപെടുത്തി സിനിമ നിർമ്മിച്ചു എങ്കിൽ ഇന്നത്തെ തലമുറ അതിലും നുതനമായ രീതിയിൽ സിനിമകൾ നിർമ്മിക്കെണ്ടതാണ്. അതിനു പകരം അപക്ക്വമായ രീതികൾ  കൊണ്ട് ഇന്നത്തെ തലമുറയെ വഴിതെറ്റിച്ചു കഴിഞ്ഞിരിക്കുന്നു. വൈകാരികമായ ചില വ്യക്തി നിമിഷങ്ങളെ സങ്കീർണമായ് അവതരിപ്പിച്ചു "മോഡേണ്‍" സിനിമ എന്നാ വിശേഷണത്തെ നേടി എടുക്കാൻ മത്സരിക്കുമ്പോൾ ഓർക്കുക "ഇത് ഒരു അസുഖം ആണ് ചികൽസിച്ചു മാറ്റേണ്ട രോഗം" സീരിയൽ രംഗം ഇതിൽ നിന്ന് ഒട്ടും വിഭിന്നമല്ല. മതപരമായ ആശയങ്ങളോട് ഈ കാലഘട്ടങ്ങളിൽ ഭയങ്കരമായ പ്രണയം ചില സംവിധായകർക്ക് തോന്നുന്നത് വളരെ ശോച്ചനിയമാണ്. പ്രശസ്തിക്ക് വേണ്ടിയും ക്ലിക്ക് ചെയുന്നതിന് വേണ്ടിയും നടത്തുന്ന ഇത്തരം ആശയങ്ങളെ ജനങ്ങള് പുച്ചിച്ചു തള്ളും എന്ന് ഉറപ്പാണ്‌. എങ്കിലും നമ്മുടെ പുതു തലമുറ ഇതൊകെ കണ്ടു ഇതാണ് ഇവിടെങ്ങളിൽ നടക്കുന്നതെന്ന് കരുതും.അവർക്ക് ആശ്വാസമാകാൻ ഇടമുള്ള ഇവിടെങ്ങളിൽ നിന്ന് അസ്വസ്ഥതയും അകട്ടിനിർത്തപെടേണ്ട സാമൂഹ്യ വിപത്തുകളിലെക്കു ചെന്ന് ചാടുകയും ചെയ്യും.

ഈ അടുത്ത കാലത്ത് എന്റെ സുഹൃത്തിന്റെ ഭാര്യയുടെ വാചകം ആണ് എന്നെ ഏറെ ശ്രദ്ധിച്ചത്. അവരുടെ മകൾക്ക് ബിയർ കഴിക്കാൻ വല്ലാത്ത കൊതിയാണ്. തക്കം കിട്ടിയാൽ ഇച്ചായന്റെ സേഫിൽ നിന്ന് അവൾ എടുത്തു കുടിക്കും എന്ന്.. വളരെ പ്രഹത്ത്വപരമായി എന്നോട് ഇത് അവർ അവതരിപ്പിച്ചു എങ്കിലും എനിക്ക് അഭിമാനം ഒന്നും തോന്നയില്ല പകരം വരാൻ പോകുന്ന ദുരന്തത്തെ ഓർത്തുപോയി. ഇത് ഒരു പെണ്‍ക്കുട്ടി ചെയ്തത് കൊണ്ട് ഒന്നുമല്ല ഞാൻ സ്തബ്ദ്നായത് തെറ്റ് ആര് ചെയ്താലും അത് തിരുത്തേണ്ടതാണ്‌. അതിനു പകരം ആ അമ്മ ഇങ്ങനെ പറയുമ്പോൾ വേദന ഉള്ളവാക്കുന്നു. പല മാതാപിതാക്കളും ഇങ്ങനെ വിശാലമായി ചിന്തിക്കുന്നവരാണ് കാരണം അവരുടെ ചെറുപ്പകാലങ്ങളിൽ ചെയ്തത് ഒക്കെ വെച്ച് താരതമ്യം ചെയുമ്പോൾ ഇതൊകെ എത്ര നിസാരമാണ് അല്ലെ.

തുടരും...
My photo
Palakkad, Kerala, India