Pages

July 12, 2014

നല്ല പ്രസംഗം

ഇന്ന് നല്ല ഒരു ദിവസം ആണ്...12-07-2014.. രാവിലെ വയലിൽ അച്ഛൻ നടത്തിയ പ്രസംഗത്തിൽ പരാമർശിച്ച, എന്നെ സ്പർശിച്ച ശകലം..

മനുഷ്യമനസുകൾ നാലു തരത്തിലാണ്  അറിയപ്പെടുന്നത്...

1.അറിവില്ലാത്തവരും അറിവില്ലാത്ത കാര്യം അറിയാതെ ഇരിക്കുന്നവരും.
2.അറിവില്ലാത്തവരും അറിവില്ല എന്ന കാര്യം അറിയുന്നവരും.
3.അറിവുള്ളവരും അറിവുള്ള കാര്യം അറിയാതെ ഇരിക്കുന്നവരും.
4.അറിവുള്ളവരും അറിവുള്ള കാര്യം അറിയുന്നവരും.

1.അറിവില്ലാത്തവരും അറിവില്ലാത്ത കാര്യം അറിയാതെ ഇരിക്കുന്നവരും.
        ഇങ്ങനെ ഉള്ളവരെ നമുക്ക് വിഡ്ഢികൾ എന്ന് വിളിക്കാം. ഇങ്ങനെയുള്ളവരെ പഠിപ്പിക്കാൻ സാധിക്കില്ല.. അവരെ ഒഴിവാക്കുക.
 
2.അറിവില്ലാത്തവരും അറിവില്ല എന്ന കാര്യം അറിയുന്നവരും.
       ഇങ്ങനെ ഉള്ളവരെ നമുക്ക് പാവങ്ങൾ എന്ന് വിളിക്കാം.പഠിക്കാൻ അവസരം ലഭിച്ചാൽ ഇവര പ്രശോഭിക്കും.

3.അറിവുള്ളവരും അറിവുള്ള കാര്യം അറിയാതെ ഇരിക്കുന്നവരും.
       ഇങ്ങനെ ഉള്ളവരെ ഉറങ്ങുന്ന സിംഹങ്ങൾ എന്ന് വിളിക്കാം. ഒന്ന് ഉണർത്തുകയെ വേണ്ടു.

4.അറിവുള്ളവരും അറിവുള്ള കാര്യം അറിയുന്നവരും.
      ഇങ്ങനെ ഉള്ളവരെ ബുദ്ധിമാന്മാർ എന്ന് വിളിക്കാം.നാടിന്റെ പുരോഗതി നിർണയിക്കുന്ന ഘടകം.
ഈ നാലു കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ വെച്ച് പഠിക്കുമ്പോൾ എല്ലാ ഘട്ടത്തിൽ കൂടിയും നമ്മൾ സഞ്ചരിക്കുന്നുണ്ട്. 
ഈ ലോകത്തെ മാധ്യമസംസ്കാരം ലോകം മുഴുവനും ഇരുട്ടിലാണ് എന്ന പ്രതീതിയിൽ വാർത്തകൾ നൽക്കുന്നു.
തിന്മയായത് മാത്രം വാർത്തയാകുന്നു...ആര് നന്മ ചെയ്താലും അതിനു പ്രസക്തിയില്ല.. എന്നാൽ ചെറിയ ഒരു തിന്മ അന്നത്തെ പ്രധാനവാർത്തയാകുന്നു.. ചർച്ചയാക്കുന്നു.
നമുക്ക് നൻമ പ്രചരിപ്പിക്കാൻ ഉത്സുകരാകം...